ഭാരം വല്ലാത്ത ഭാരം
ഭാരം വല്ലാത്ത ഭാരം
ദൂരം വല്ലാത്ത ദൂരം
നേരം പോയൊരു നേരം
നേരെ നട നട കാളേ
തോളിന്നെല്ലു തകര്‍ന്നാലും
കാലുനടന്നു തളര്‍ന്നാലും (2)
ഏറ്റിയ ഭാരമിറക്കും വരെയും
ഏന്തിവലിഞ്ഞു നടക്കുക നീ
ഭാരം വല്ലാത്ത ഭാരം
മറ്റുള്ളവരെ പോറ്റാനായ്
മരണം വരെയീ പെരുവഴിയില്‍ (2)
പാഴ്വിധിതന്നുടെ ചാട്ടയുമേറ്റു
പോവുക പോവുക ചങ്ങാതീ
ഭാരം വല്ലാത്ത ഭാരം
ജീവിതമാകും ശകടത്തില്‍
പ്രാരാബ്ധത്തിന് ഭാരവുമായ് (2)
പാരിന് വഴിയില്‍ പട്ടടനോക്കി
പാരിന് വഴിയില്‍ പട്ടട നോക്കി
പായും മര്ത്ത്യനുമൊരു കാള
ഭാരം വല്ലാത്ത ഭാരം
ദൂരം വല്ലാത്ത ദൂരം
നേരം പോയൊരു നേരം
നേരെ നട നട കാളേ
ഭാരം വല്ലാത്ത ഭാരം
ഭാരം വല്ലാത്ത ഭാരം
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
പരീക്ഷ | പി ഭാസ്ക്കരൻ | 1967 |
അന്വേഷിച്ചു കണ്ടെത്തിയില്ല | പി ഭാസ്ക്കരൻ | 1967 |
അപരാധിനി | പി ഭാസ്ക്കരൻ | 1968 |
ലക്ഷപ്രഭു | പി ഭാസ്ക്കരൻ | 1968 |
മനസ്വിനി | പി ഭാസ്ക്കരൻ | 1968 |
കള്ളിച്ചെല്ലമ്മ | പി ഭാസ്ക്കരൻ | 1969 |
കാട്ടുകുരങ്ങ് | പി ഭാസ്ക്കരൻ | 1969 |
മൂലധനം | പി ഭാസ്ക്കരൻ | 1969 |
അമ്പലപ്രാവ് | പി ഭാസ്ക്കരൻ | 1970 |
കാക്കത്തമ്പുരാട്ടി | പി ഭാസ്ക്കരൻ | 1970 |
Pagination
- Previous page
- Page 2
- Next page