ഒരിക്കലൊരു പൂവാലന് കിളി
കളിക്കുമൊരു കുഞ്ഞിക്കുരുവിയെ
കിളിക്കൂട്ടില്‍ നിന്നും മെല്ലെ വിളിച്ചിറക്കി - അവര്‍
ചിരിക്കുന്ന പമ്പയില്‍ വള്ളം കളിക്കാന്‍ പോയി
(ഒരിക്കലൊരു... )
കോളിളകും പുഴയില്‍ക്കൂടി കൊതുമ്പിന്റെ വള്ളവുമായി (2)
കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി - അവര്‍
കൊച്ചു കൊച്ചു പാട്ടുകള്‍ പാടിത്തുഴഞ്ഞു പോയി
(ഒരിക്കലൊരു....)
ആറ്റുവഞ്ചിപ്പൂ പറിക്കാന്‍ കൂട്ടുകാരി ആറ്റില്ച്ചാടീ (2)
നീന്തിനീന്തി കാല് തളര്‍ന്നു നിലയില്ലാതെ - കിളി
നീന്തിനീന്തി കാല് തളര്‍ന്നു നിലയില്ലാതെ
കളിത്തോഴന്‍ കൂടെച്ചാടി കൈപിടിച്ചു നീന്തിക്കയറി (2)
കൂട്ടുവന്ന കിളിക്കു കാലില്‍ പരിക്കുപറ്റി - അപ്പോള്‍
ഉച്ചമരത്തണലിലിരുത്തി പച്ചിലകള്‍ പറിച്ചുകെട്ടീ (2)
കൂട്ടുകാരി വേദനമാറി ചിരിച്ച നേരം - അവര്‍
കൂട്ടുചേര്‍ന്നു കൂടുകള്‍ തേടി പറന്നു പോയി
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page