പറയട്ടേ ഞാന്‍ പറയട്ടേ - ഒരു
പരമരഹസ്യം പറയട്ടേ (2) - ശ്ശ് ..
ഇരുചെവി മറുചെവിയറിയാതേ
ഇരവിന് താരകളറിയാതേ (2)
പരമരഹസ്യം പറയട്ടേ
മുകളിലിരിക്കും ചന്ദ്രനറിഞ്ഞാല്
മുകിലുകളോടാ കഥ പറയും (2)
കൂട്ടിലിരിക്കും രാക്കിളി കേട്ടാല്‍
നാട്ടില്‍ മുഴുക്കെ പാട്ടാകും (2)
പരമരഹസ്യം പറയട്ടേ
പണ്ടൊരു നാളില്‍ പഞ്ചമിരാവില്
മിന്നല്കണക്കൊരു മണിമാരന്‍ (2)
പൊന്നിന് പൂട്ടു പൊളിച്ചുകടന്നീ
കന്നിപ്പെണ്ണിന് കരളറയില്‍ (2)
പരമരഹസ്യം പറയട്ടേ - ഒരു
പരമരഹസ്യം പറയട്ടേ... ശ്ശ്..
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page