കാശ്മീരസന്ധ്യകളേ കൊണ്ടുപോരൂ.. എന്റെ
ഗ്രാമസുന്ദരിക്കൊരു നീലസാരി..
കസ്തൂരിത്തെന്നലേ നീ തരുമോ.. നിന്റെ
പത്മരാഗതെന്നലുള്ള പാദസരം..
പാലരുവികൾ പൂമുഖങ്ങളിൽ പാട്ടു പാടും
തേനരുവികൾ പൂനിലാവിൽ താളം തുള്ളും
പാലരുവികൾ പൂമുഖങ്ങളിൽ പാട്ടു പാടും
തേനരുവികൾ പൂനിലാവിൽ താളം തുള്ളും..
എന്റെ കാവ്യസുന്ദരിയവൾ നൃത്തമാടും..
കാമദേവനേഴുവർണ്ണ തേരിലെത്തിടും
കർണ്ണികാര പൂവുകളാൽ പൂവമ്പുകെട്ടും
കാമദേവനേഴുവർണ്ണത്തേരിലെത്തിടും
കർണ്ണികാരപ്പൂവുകളാൽ പൂവമ്പുകെട്ടും
ശ്യാമസുന്ദരിയാലോലമെതിരേൽക്കും
ശ്യാമസുന്ദരി ആലോലമെതിരേൽക്കും
ഗാനപല്ലവി കുളിരേകും..
പൂങ്കുരുവികൾ പൂമുറ്റങ്ങളിലേറ്റുപാടും
തേൻകുരുവികൾ തെന്നലുമായ് കൂടിയാടും
പൂങ്കുരുവികൾ പൂമുറ്റങ്ങളിലേറ്റുപാടും
തേൻകുരുവികൾ തെന്നലുമായ് കൂടിയാടും..
എന്റെ കാവ്യസുന്ദരിയവൾ നൃത്തമാടും...
.