ആരോ നിലാവായ് തലോടി

ആരോ നിലാവായ് തലോടി ആകാശഗന്ധർവനോ
ആരോ കിനാവിൽ തുളുമ്പി ആരോമൽ പൂന്തിങ്കളോ
മഴ തൂവലിൽ ഞാൻ വന്നുവല്ലോ
മിഴിത്തുമ്പകൾ പൂവണിഞ്ഞല്ലോ
മൊഴിത്തുമ്പികൾ രാപറന്നല്ലോ വേലിപ്പൂവേ (ആരോ..)

എന്തിനു പകലന്തിയിലിടനാഴിക്കിടയിൽ
മുന്തിരി വിരലഞ്ജന മണിമുടിയിൽ തൊട്ടു
അറിയുമോ അരികിൽ നിൻ നിഴലു പോൽ നില്പൂ ഞാൻ
എന്തിനു കുളിരമ്പിളിയുടെ കുമ്പിൾ നിറയെ
കുങ്കുമനിറ സന്ധ്യകളുടെ കളഭം തന്നൂ
വെറുതെ നിൻ മനസ്സിലെ കുരുവിയായ് കുറുകവെ
കണ്ണെ നിൻ കണ്ണിലെ മൈനകൾ ചിറകടിക്കും ചിറകടിക്കും

പിച്ചള വള മുത്തുകളുടെ ചെപ്പിൽ തൊട്ടു
പിച്ചകമണി മൊട്ടുകളുടെ നൃത്തം കണ്ടു
പറയുമോ വെറുതേ നീ പ്രിയമെഴും പേരു നീ
ചെമ്പകനിറമുള്ളൊരു ചെറു ചുന്ദരി മലരേ
നിൻ സ്വരമണി വീണയിലൊരു രാഗം മീട്ടാം
വരിക നീ സൂര്യനായ് ഉരുകി ഞാൻ വെണ്ണയായ്
നിന്നെയൊന്നു കാണുവാൻ മോഹമായ്
കുസൃതി മുത്തേ കുസൃതിമുത്തേ (ആരോ...)