ആ.......
ഗോപുരക്കിളിവാതിലില്‍ നിന് നൂപുരധ്വനി കേട്ട നാൾ
ഗോപുരക്കിളിവാതിലില്‍ നിന് നൂപുരധ്വനി കേട്ട നാൾ
ഞാന്‍ മറന്നു ഞാന്‍ മറന്നു സ്വാഗതഗീതം
എന്നും സാധകം ഞാന്‍ ചെയ്തു വച്ച പ്രേമസംഗീതം -
പ്രേമസംഗീതം
ഗോപുരക്കിളിവാതിലില്‍ നിന് നൂപുരധ്വനി കേട്ട നാൾ
മന്ദിരത്തിന് മണിവിളക്കുകള്‍ കണ്‍തുറന്നില്ല
രാഗതന്ത്രി കെട്ടിയ തംബുരുവില്‍ ശ്രുതി ചേര്‍ന്നില്ല
പുഷ്പതാലം കൈയ്യിലേന്തി എന്റെ സങ്കല്‍പ്പം
കല്പ്പടവില് വന്നു നിന്നെ എതിരേറ്റില്ല
കല്പ്പടവില് വന്നു നിന്നെ എതിരേറ്റില്ല
ഗോപുരക്കിളിവാതിലില്‍ നിന് നൂപുരധ്വനി കേട്ട നാൾ
കണ്ണുനീരില്‍ ഞാനൊരുക്കി എന്റെ നൈവേദ്യം
പൊന്കിനാവാല് ഞാന്‍ നടത്താം എന്റെ സല്‍ക്കാരം
ഞാനൊരുക്കും പ്രണയസുധാ പാനപാത്രങ്ങള്‍
പ്രാണസഖീ പ്രാണസഖീ സ്വീകരിച്ചാലും
പ്രാണസഖീ പ്രാണസഖീ സ്വീകരിച്ചാലും
ഗോപുരക്കിളിവാതിലില്‍ നിന് നൂപുരധ്വനി കേട്ട നാൾ
Film/album
Year
1969
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page