പോരു നീ വാരിളം ചന്ദ്രലേഖേ

പോരു നീ വാരിളം ചന്ദ്രലേഖേ

ഷാജഹാൻ തീർത്തൊരീ രംഗഭൂവിൽ (പോരു)
ഉള്ളിൽ മൂളും സാരംഗീ നിൻ
ശ്രീലാലാപം കേൾക്കും നേരം
നൂപുരം കൊരു‍ക്കുമീ യമുന ധന്യയായ് (പോരു)

ആ....ആ...ആ....ആ...ആ.....

ഓരോ സ്വരമുകുളങ്ങൾ
ഇതളിടുമേതോ രാവിൻ ആരാമത്തിൽ

മഞ്ഞിൻ കുളുർമണിയെണ്ണൂം മനസ്സിലെ
മൌനം ചാർത്തും കാശ്മീരത്തിൽ
വനലത ചാഞ്ചാടും നിറവള്ളിക്കുടിലിലെ
വരമൊഴി രാധേ നിൻ ഗീതമാവാം (2)
സ്വർണ്ണത്തേരിൽ വരും മായക്കണ്ണനെ നിൻ
മടുമലർമിഴിമുനയാൽ മൂടുമോ (പോരു)

ഉം....ഉം....ഉം....ഉം....ഉം....ഉം.....

കാറ്റിൻ കരകമലങ്ങൾ
വിതറിയ മേഘം ചാർത്തും നക്ഷത്രങ്ങൾ
ആരോ പ്രിയതരമായ് നിൻ
മണിമുടി മൂടാൻ തേടും മുത്താകുമ്പോൾ
ശുഭലയദർശനേ നിൻ നെറ്റിപ്പൊട്ടിടാൻ

സുമധുര ചന്ദനം ചാലിക്കുമ്പോൾ (2)
കുംഭപ്പൌർണമിതൻ തങ്കക്കൈവിരലിൽ
ഒരു മണിമോതിരമായ് മിന്നി ഞാൻ (പോരു)