കോളേജ്‌ ലൈലാ കോളടിച്ചു

കോളേജ്‌ ലൈലാ കോളടിച്ചു
ചേലുള്ള കണ്ണാൽ ഗോളടിച്ചു
മണ്ണാർക്കാട്ടൊരു മലയിൽ വെച്ചവൾ
മജ്നുവിൻ മനസ്സിൽ ഗോളടിച്ചു
മധുരപ്രേമത്തിൻ ഗോളടിച്ചു
(കോളേജ്‌..)

മജ്‌നുവാ ഗോള് തിരിച്ചടിച്ചു
ഒരു പ്രണയത്തിൻ കത്ത് തിരിച്ചയച്ചു
കത്തിനകത്തുള്ള ഹിക്ക്മത്തെല്ലാം
കണ്ടിട്ട് ലൈലാ കനവു കണ്ടൂ
(കോളേജ്‌..)

ഉറങ്ങാതെ കറങ്ങുമ്പോൾ നെടുവീർപ്പ്‌
നല്ല തണുപ്പത്തും മഞ്ഞത്തും ചുടുവേർപ്പ്‌
പുന്നാരബീവിക്കും പൂമാരനും ഇന്ന്
ചങ്ങാതിമാരുടെ വരവേൽപ്പ്‌
(കോളേജ്‌..)

മിണ്ടാപ്പൂച്ചകൾ രണ്ടാളും തമ്മിൽ
കണ്ടാൽ ഈച്ചയും ചക്കരയും
കുണ്ടാമണ്ടിക്കു നറുക്കെടുത്തു ഇന്നു
പണ്ടാരപ്പൂച്ചകൾ കലമുടച്ചൂ