നിനവിന്റെ കായലിൽ

നിനവിന്റെ കായലിൽ
നിലയില്ലാക്കായലിൽ
കനവിന്റെ ചന്ദനക്കളിയോടം
ഒരു കനവിന്റെ സുന്ദരക്കളിയോടം (നിനവിന്റെ...)
കാറ്റും മഴയും വരുന്നല്ലോ
ഒറ്റയ്ക്കു ഞാനിനി പോവില്ല
തങ്കക്കിനാവിന്റെ കളിവള്ളത്തിൽ
പങ്കായമെറിയാൻ ഒരാളു വേണം
കൂടെ പങ്കായി തുഴയാൻ ഒരാളു വേണം (നിനവിന്റെ...)

അമരം തരാമെങ്കിൽ പോരാം ഞാൻ
അലകൾ മുറിച്ചു തുഴഞ്ഞോളാം
കാറ്റത്തും മഴയത്തും മറിയാതീ തോണിയെ
കണ്ണിന്റെ മണി പോലെ കാത്തോളാം
എന്റെ കണ്ണിന്റെ മണി പോലെ കാത്തോളാം (നിനവിന്റെ...)