തച്ചോളിയോമനക്കുഞ്ഞൊതേനൻ
നാടിനു നായകനായിരുന്നു
വീടിനു മണിവിളക്കായിരുന്നൂ
നാടിനു തൊടുകുറി ആയിരുന്നു
പതിനെട്ടടവും പറന്നു വെട്ടും പിന്നെ
പമ്പരം പാഞ്ഞ് തിരിഞ്ഞു വെട്ടും
കതിരൂർ ഗുരുക്കൾ തൻ ഗർവ്വകറ്റാൻ
അങ്കം കുറിച്ചല്ലോ പണ്ടൊതേനൻ
അടവുകൾ പതിനെട്ടും വെട്ടി പിന്നെ
പൂഴിക്കടകൻ മറിഞ്ഞു വെട്ടി
വിജയശ്രീയോടെ മടങ്ങും നേരം
മറയത്തു നിന്നൊരു മായൻ കുട്ടി
ചതിയിൽ വെടിവെച്ചു നെറ്റിയിന്മേൽ
ചെഞ്ചോരക്കുറിയുമായ് വന്നൊതേനൻ
തച്ചോളിക്കോലായിൽ എത്തി പിന്നെ
തന്നുടെ കത്തി എടുത്തു നീട്ടി
പൊന്മകനമ്പാടിക്കേകി ഒതേനൻ
മടിയിൽ തല വെച്ചു മരിച്ചു വീരൻ
ആ അമ്പാടിക്കിന്നല്ലോ കച്ച കെട്ട്
തച്ചോളിക്കളരിയിൽ കച്ച കെട്ട്
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page