മൂടുപടം മാറ്റി വന്ന മുറപ്പെണ്ണേ

മൂടുപടം.... മൂടുപടം മാറ്റി വന്ന മുറപ്പെണ്ണേ..

ഇനി ഓടി ഓടി എവിടെപ്പോയി ഒളിക്കും നീ..(മൂടുപടം..)

കാണാത്ത കയറാൽ എൻ

കരളിന്റെ തോണി നിന്റെ കടക്കണ്ണിൻ

കടവിൽ ഞാൻ കെട്ടിയിട്ടല്ലോ...

പണ്ടേ കെട്ടിയിട്ടല്ലോ.. (മൂടുപടം..)

പാതിരാ പൂനിലാവിൽ

നീ എൻ തങ്ക കിനാവിലെ

തുതപ്പുഴ കൽപ്പടവിൽ തുടിച്ചിറങ്ങും..(പാതിരാ...)

ആരുമാരും അറിയാതെ

കോട കാർവർണനെ പോൽ

ആട കക്കാൻ ഞാൻ ഉടനെ അരികിൽ എത്തും...(ആട കക്കാൻ..)(മൂടുപടം..)

വിണ്ണിലെ ചന്ദ്രലേഖ..

നീന്തും നിൻ മേനി നോക്കിടും

കണ്ണുകൾ ഞാൻ പൊത്തും എന്റെ കരങ്ങൾ നീട്ടി..(വിണ്ണിലെ..)

പിന്നെ എന്റെ പുൽക്കുടിലിൽ

നിന്നെ കുടിയിരുത്തും..

കന്നി ഓണം നമുക്കുള്ളിൽ വിരുന്നിനെത്തും..(കന്നി ഓണം..)(മൂടുപടം...)