നിലാവിന്റെ പൂങ്കാവിൽ
നിശാപുഷ്പഗന്ധം
കിനാവിന്റെ തേൻ മാവിൽ
രാപ്പാടി പാടി (നിലാവിന്റെ ...)
കുമാരേട്ടാ എന്റെ കുമാരേട്ടാ
കരിമുകിലെൻ പൂവേണി
ഇളം കാറ്റെൻ മധുവാണി
മതിമുഖമെൻ താമ്പാളം
മലർച്ചുണ്ടു താമ്പൂലം
തളിർ വെറ്റ മുറുക്കാനും
മണിമാറിൽ വീഴാനും
പകരാൻ നീ വന്നാട്ടെ
ആ ചൂടു പകർന്നാട്ടെ (നിലാവിന്റെ ...)
വെണ്ണ തോൽക്കുമെൻ മേനി
മുറുകെയൊന്നു പുണരാനും
എൻ മടിയിൽ തല ചായ്ക്കാനും
സുമബാണൻ വന്നല്ലോ
ഈ രാത്രി പുലരില്ല
പൂങ്കോഴികൾ കൂവില്ല
ഇന്നു രാത്രി ശിവരാത്രി
മദിരോത്സവ ശുഭരാത്രി(നിലാവിന്റെ ...)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page