ഊഞ്ഞാലാ ഊഞ്ഞാല (D)

ഊഞ്ഞാലാ ഊഞ്ഞാലാ
ഓമനക്കുട്ടന്നോലോലം കുളങ്ങരെ
താമരവളയം കൊണ്ടൂഞ്ഞാ‍ല
താനിരുന്നാടും പൊന്നൂഞ്ഞാല
ഊഞ്ഞാലാ ഊഞ്ഞാലാ

പകലാം പൈങ്കിളി പോയ്മറഞ്ഞു
പടിഞ്ഞാറെ കുന്നത്ത് പോയ്മറഞ്ഞു
അമ്പിളിത്തുമ്പിയ്ക്കും മക്കള്‍ക്കും മാനത്തെ
തുമ്പക്കുടത്തിന്മേൽ ഊഞ്ഞാല
ഊഞ്ഞാലാ ഊഞ്ഞാലാ

കാര്‍ത്തികനക്ഷത്രം വീണുറങ്ങി
കാറ്റും കാറും വീണുറങ്ങീ
നാളെവെളുക്കുമ്പോള്‍ പൊന്നുണ്ണിക്കുട്ടന്
നാലും കൂട്ടിയ ചോറൂണ്
ഊഞ്ഞാലാ ഊഞ്ഞാലാ

ഇന്നെന്റെ കണ്ണനുറങ്ങേണം
കണ്ണാരം പൊത്തിയുറങ്ങേണം
വെള്ളകിഴക്കു വിരിയ്ക്കുമ്പോളയലത്തെ
അല്ലിമലര്‍ക്കാവിലാറാട്ട്

ഊഞ്ഞാലാ ഊഞ്ഞാലാ
ഓമനക്കുട്ടന്നോലോലം കുളങ്ങരെ
താമരവളയം കൊണ്ടൂഞ്ഞാ‍ല
താനിരുന്നാടും പൊന്നൂഞ്ഞാല
ഊഞ്ഞാലാ ഊഞ്ഞാലാ

Submitted by Hitha Mary on Sun, 07/05/2009 - 21:09