നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട് - അതിൽ
നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട്
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്
നോമ്പും നോറ്റെന്നെ കാത്തിരിക്കും വാഴ-
ക്കൂമ്പു പോലുള്ളൊരു പെണ്ണുണ്ട് (2)
ചാമ്പയ്ക്കാ ചുണ്ടുള്ള ചന്ദനക്കവിളുള്ള
ചാട്ടുളിക്കണ്ണുള്ള പെണ്ണുണ്ട്
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്
വല്ല്യ പെരുന്നാള് വന്നപ്പോളന്നൊരു
വെള്ളിനിലാവുള്ള രാത്രിയിൽ (2)
കല്ലുവെട്ടാംകുഴിക്കക്കരെ വച്ചെന്നോ-
ടുള്ളുതുറന്നതിൻ ശേഷമേ
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്
നീറുന്ന കണ്ണുമായ് നിന്നെ കിനാക്കണ്ട്
ദൂരത്തു വാഴുന്ന് ഞാനനെന്നും (2)
ഒരോരോ തീവണ്ടി ഓടിയെത്തുമ്പോഴും
ഓടുന്ന് മുറ്റത്ത് നീയിന്നും (2)
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട് - അതിൽ
നാരായണക്കിളിക്കൂടു പോലുള്ളൊരു
നാലു കാലോലപ്പുരയുണ്ട്
നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട് - ഒരു
നാഴിയിടങ്ങഴി മണ്ണുണ്ട്
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page