കാത്തുകൊൾക ഞങ്ങളെ പരദേവതേ
കാൽത്തളിർ വണങ്ങുന്നു കരുണാമയേ
അത്തലൊക്കെ നീങ്ങുവാൻ കനിവേകണേ
ചിത്തസൌഖ്യമാളുവാൻ തുണയാകണേ
കാത്തുകൊൾക ഞങ്ങളെ പരദേവതേ
കാൽത്തളിർ വണങ്ങുന്നു കരുണാമയേ
നെയ്‌വിളക്കു വച്ചിടാം നേർച്ചകൾ കഴിച്ചിടാം
തെച്ചിമാല ചാർത്തി ഞങ്ങൾ പൂജ ചെയ്തിടാം (2)
തെറ്റുകൾ പൊറുക്കണേ നേർവഴികൾ കാട്ടണേ
മറ്റൊരാശ്രയം ജഗത്തിൽ ആരാണമ്മേ
കാത്തുകൊൾക ഞങ്ങളെ പരദേവതേ
കാൽത്തളിർ വണങ്ങുന്നു കരുണാമയേ
നിത്യവും ഭജിച്ചിടാം നിൻ ഗുണങ്ങൾ പാടിടാം
നിസ്തുലപ്രഭാമയേ നമസ്കരിച്ചിടാം (2)
കണ്മിഴി തുറക്കണേ കനിവിയന്നു നോക്കണേ
കന്മഷങ്ങൾ നീക്കിയെന്നും പോറ്റേണമേ
കാത്തുകൊൾക ഞങ്ങളെ പരദേവതേ
കാൽത്തളിർ വണങ്ങുന്നു കരുണാമയേ