തെളിയൂ നീ പൊൻവിളക്കേ
തെളിയൂ നീ പൊൻവിളക്കേ-എൻ
ഏകാന്തമാനസശ്രീകോവിലിലെന്നും
തെളിയൂ നീ പൊൻവിളക്കേ
മിന്നിത്തെളിയൂ നീ പൊൻവിളക്കേ
എൻ കാവ്യസിദ്ധിതൻ ചൈതന്യമാകെ
എൻ കാവ്യസിദ്ധിതൻ ചൈതന്യമാകെ
ശങ്കയാം കൂരിരുൾ മൂടിയിന്നാകെ
സ്നേഹാർദ്രസുന്ദരപ്പൊൻകതിർ വീശി
മോഹനസ്വപ്നത്തിലാനന്ദം പൂശി
തെളിയൂ നീ പൊൻവിളക്കേ
തെളിയൂ നീ പൊൻവിളക്കേ
മധുരപ്രതീക്ഷതൻ മാല്യങ്ങളാലേ
മധുരപ്രതീക്ഷതൻ മാല്യങ്ങളാലേ
മഹനീയമാക്കീ ഞാനെൻ കോവിൽ ചാലെ
മറയാതെ നീയിതിലൊളിചിന്നിയാലേ
മതിയാവൂ മാനത്തു വെൺതിങ്കൾ പോലെ
തെളിയൂ നീ പൊൻവിളക്കേ
തെളിയൂ നീ പൊൻവിളക്കേ
എൻ ഏകാന്തമാനസശ്രീകോവിലിലെന്നും
തെളിയൂ നീ പൊൻവിളക്കേ
മിന്നിത്തെളിയൂ നീ പൊൻവിളക്കേ