ആ........
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
ആനന്ദകാരിണീ - അമൃതഭാഷിണീ
ഗാനവിമോഹിനീ വന്നാലും
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
നിനക്കായ് സര്‍വ്വവും ത്യജിച്ചൊരു ദാസന്
വിളിക്കുന്നൂ നിന്നെ വിളിക്കുന്നൂ
കനകഗോപുര നടയില്‍ നിന്നും ക്ഷണിയ്ക്കുന്നൂ
നിന്നെ ക്ഷണിയ്ക്കുന്നൂ
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
മന്മനോവീണയില് ...
മന്മനോവീണയില് നീശ്രുതി ചേര്‍ത്തൊരു
തന്ത്രിയിലാകവേ തുരുമ്പുവന്നൂ
തലയില്‍ അണിയിച്ച രത്നകിരീടം
തറയില്‍ വീണിന്നു തകരുന്നൂ
കാട്ടിലെ പാഴ്മുളം തണ്ടില്‍ നിന്നും
പാട്ടിന്റെ പാലാഴി തീര്‍ത്തവളേ
വരവാണീ ഘനവേണീ
വരുമോ നീ വരുമോ
മധുരമധുരമാ ദര്‍ശനലഹരി തരുമോ
നീ തരുമോ
മന്ദിരമിരുളുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ ദേവീ
തന്ത്രികള്‍ തകരുന്നൂ
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
നീലക്കുയിൽ | രാമു കാര്യാട്ട്, പി ഭാസ്ക്കരൻ | 1954 |
രാരിച്ചൻ എന്ന പൗരൻ | പി ഭാസ്ക്കരൻ | 1956 |
നായരു പിടിച്ച പുലിവാല് | പി ഭാസ്ക്കരൻ | 1958 |
ഭാഗ്യജാതകം | പി ഭാസ്ക്കരൻ | 1962 |
ലൈലാ മജ്നു | പി ഭാസ്ക്കരൻ | 1962 |
അമ്മയെ കാണാൻ | പി ഭാസ്ക്കരൻ | 1963 |
ആദ്യകിരണങ്ങൾ | പി ഭാസ്ക്കരൻ | 1964 |
ശ്യാമളച്ചേച്ചി | പി ഭാസ്ക്കരൻ | 1965 |
തറവാട്ടമ്മ | പി ഭാസ്ക്കരൻ | 1966 |
ഇരുട്ടിന്റെ ആത്മാവ് | പി ഭാസ്ക്കരൻ | 1967 |
Pagination
- Page 1
- Next page