നീലക്കൂവളമിഴി നീ പറയൂ

നീലക്കൂവള മിഴി നീ പറയൂ

എന്നെ നിനക്കിഷ്ടമാണോ

തങ്കതാമര വിരിയും പോലെ

നിന്നെ എനിക്കിഷ്ടമായീ

തിരിയായ് തെളിഞ്ഞു നിൽക്കുന്നതാര്

മാനത്തെ മാലാഖയോ  ഓ..ഓ.. (നീല..)

നിലാവൊരുക്കിയ വെണ്ണയല്ലേ

നിനക്ക് ഞാനൊരു സ്വപ്നമല്ലേ

സ്വയം മറന്നു നീ പാടുമ്പോൾ

കോരിത്തരിപ്പൂ ഞാൻ പൊന്നേ

മധുപാത്രമേ മൃദുഗാനമേ ഇനി നമ്മളൊന്നല്ലേ  ഓ..ഓ.. (നീല..)

തൊടാൻ മറന്നൊരു പൂവിതളേ

നിന്നെ തൊടാതിരുന്നാൽ  എന്തു സുഖം

പറഞ്ഞു തീർക്കാൻ അറിയില്ല

നീ പകർന്നു നൽകും പ്രണയരസം

മനോഹരം മദോന്മദം ഇതു ജന്മസാഫല്യം ഓ..ഓ.. (നീല..)