തോണിക്കാരനുമവന്റെ പാട്ടും

തോണിക്കാരനുമവന്റെ പാട്ടും കൂടണഞ്ഞു
തേങ്ങിത്തളർന്നൊരു ചെറുമക്കുടിലിൽ
വിളക്കണഞ്ഞു
നിറയുമോർമ്മകളെന്റെ നെഞ്ചിൽ
പിടയുമോളങ്ങൾ നിന്റെ നെഞ്ചിൽ
നിനക്കും എനിക്കും ഉറക്കമില്ലല്ലോ
കായലേ.....കായലേ.....വൈക്കം കായലേ (തോണിക്കാരനു...)

നിന്റെ കരയിൽ ഈ നിലാവിൽ
ഞാനിരിക്കാം
നിന്റെ കൂടെ പുലരുവോളം
ഞാനും കരയാം
പ്രണയവേദനയറിഞ്ഞവർക്കായി
നാലുവരി പാടാം
കായലേ.....കായലേ.....വൈക്കം കായലേ (തോണിക്കാരനു...)

നിന്റെ നുരകൾ പൂക്കളാക്കും
ചന്ദ്രരശ്മി
മേടസ്മൃതിയിൽ മയങ്ങി നിൽക്കും
കർണ്ണികാരം
മരിക്കും മുൻപീ ജീവിതാഭയിൽ
നാലുവരി പാടാം
കായലേ.....കായലേ.....വൈക്കം കായലേ (തോണിക്കാരനു...)