ഓണം പൊന്നോണം

ഓണം പൊന്നോണം പൂമല
പൊങ്ങും പുഴയോരം പൈങ്കിളി
പാടുന്നു ഉണരുണരൂ
ഉള്ളിൽ ഞാൻ കെട്ടിയ പഴയൊരു
വില്ലിന്റെയപശ്രുതിയോടീ
പാണൻ കോർത്തിടുന്നു
പഴയ ശീലിൻ ഇഴകൾ (ഓണം...)

നിൻ താളം താലോലിച്ച പൂഞ്ചോലകൾ
നിൻ കുളിരേ പൂവായ് ചൂടിയ പൂങ്കാവുകൾ
തിരയുകയായ് നിന്നെ കരയുകയാണല്ലോ ഞാൻ
കരിയുകയാണെന്നിൽ നീ നട്ട
പൂത്തുമ്പക്കണ്ടങ്ങൾ വീണ്ടും (ഓണം..)

നിൻ കണ്ണിൽ ദീപം തേടിയ പൊന്നമ്പലം
ഒളി കാണാതിരുളിൽ കേഴും നിന്നമ്പലം
തിരയുകയായീ നിന്നെ ഇരുളല മൂടിയെന്നെ
കൊഴിയുകയാണെന്നിൽ നാമ്പിട്ട
മലർദീപമുകുളങ്ങൾ വീണ്ടും (ഓണം..)