മതിലേഖ വീണ്ടും മറഞ്ഞു തോഴീ
മമജീവവാനമിരുണ്ടു തോഴീ
മണിവീണ വീണു തകർന്നുവല്ലോ
മലരണിസ്വപ്നങ്ങൾ മാഞ്ഞുവല്ലോ (മതിലേഖ..)
കതിരിട്ടൊരെൻ പ്രേമകല്പനകൾ
കദനത്തിൻ ചൂടിൽ കരിഞ്ഞു പോയി
കളകാഞ്ചി പാടിയ പൈങ്കിളിയും
കനകച്ചിറകറ്റു വീണു പോയി (മതിലേഖ..)
അഴലിന്റെ നീർവിരൽത്തുമ്പുകളാൽ
അവസാനശയ്യ വിരിക്കുക നീ
അകതാരിലൂറുന്ന ഗദ്ഗദത്താൽ
അവസാനഗാനവും പാടുക നീ (മതിലേഖ..)
Film/album
Singer
Music
Lyricist
Director | Year | |
---|---|---|
സ്വന്തമെന്ന പദം | ശ്രീകുമാരൻ തമ്പി | 1980 |
അമ്പലവിളക്ക് | ശ്രീകുമാരൻ തമ്പി | 1980 |
ഇടിമുഴക്കം | ശ്രീകുമാരൻ തമ്പി | 1980 |
നായാട്ട് | ശ്രീകുമാരൻ തമ്പി | 1980 |
മുന്നേറ്റം | ശ്രീകുമാരൻ തമ്പി | 1981 |
ആക്രമണം | ശ്രീകുമാരൻ തമ്പി | 1981 |
അമ്മയ്ക്കൊരുമ്മ | ശ്രീകുമാരൻ തമ്പി | 1981 |
അരിക്കാരി അമ്മു | ശ്രീകുമാരൻ തമ്പി | 1981 |
ഗാനം | ശ്രീകുമാരൻ തമ്പി | 1982 |
ഇരട്ടിമധുരം | ശ്രീകുമാരൻ തമ്പി | 1982 |
Pagination
- Previous page
- Page 2
- Next page