ആരാരോ വർണ്ണങ്ങൾ കോലമിടും

ആരാരോ വർണ്ണങ്ങൾ കോലമിടും വാനം തേടിപ്പോയി നീയും ഞാനും

ആരാരോ ആകാശം മനസ്സാണെന്നർത്ഥം ചൊല്ലിപ്പോയി നീയും ഞാനും

മാനത്തിന്നതിരില്ല മനസ്സിന്നും അളവില്ല

എഴുതുന്നു ചിത്രങ്ങൾ കോടി കോടി

രാഗത്തിൻ സുഖമേങ്ങും താളത്തിൻ ലയമേങ്ങും

ഉണരുന്നു ഗാനത്തിൻ പൂരം പൂരം

കണ്ണിൻ കണ്ണു തുറന്നപ്പോൾ കാണായീ നക്ഷത്രം

ഉള്ളിന്നുള്ളു തുറന്നപ്പോൾ  പാരെല്ലാം പാലാഴി

തമ്മിലറിഞ്ഞു പുണർന്നപ്പോൾ പുളകത്തിൻ പൂന്തോട്ടം

സ്വർണ്ണം നേടിയ ഗന്ധം പോൽ മുഗ്ദ്ധം നിന്നനുരാഗം

ചന്ദ്രിക നിന്നിൽ വഴിയുകയായ് കളഭത്തിൻ  കുളിരായി

മൊട്ടുകളുള്ളിൽ പിടയുകയായ് നിറയാനായ് വിടരാനായ്

ഈ ചിത്രം, ഇനി മായരുതേ ഈ രാവിൻ ഇതൾ കൊഴിയരുതേ

(ആരാരോ..)

നീയാം പുഷ്പവിമാനത്തിൽ എൻ യാനം തുടരുന്നു

നിന്നെ വാനിലുയർത്തുമ്പോൾ ഞാനെന്നെയറിയുന്നു

പെണ്ണിൻ പെണ്മയിലലിയുമ്പോൾ സംഗീതം പെയ്യുന്നു

ഗാനത്തിന്റെ ലയത്തിൽ നാം നവലോകം കാണുന്നു

മേളച്ചുവടിൽ താരമ്പൻ പൂവർഷം പെയ്യുന്നു

മണ്ണും വാനവുമൊന്നാകും മായയിൽ നാം മുഴുകുന്നു

ഈ രാഗം ഇനി മായരുതേ ഈ ജന്മം നാം പിരിയരുതേ

(ആരാരോ..)