തുയിലുണരൂ തുയിലുണരൂ

തുയിലുണരൂ തുയിലുണരൂ തുമ്പികളേ
തുമ്പപ്പൂങ്കാട്ടിലെ വീണകളേ
തിരുവോണപ്പുലരി വന്നൂ
തൃക്കാക്കര നട തുറന്നു
കുരവയിട്ടു പാടി വരൂ കുരുവികളേ
കുരവയിട്ടു പാടി വരൂ കുരുവികളേ
 (തുയിലുണരൂ..)

മുക്കുറ്റിപ്പൂ വിരിഞ്ഞൂ
മൂന്നു കോടി പൂ വിരിഞ്ഞു (2)
തെച്ചിപ്പൂങ്കാവുകൾ തറ്റുടുത്തു (20
പൂനുള്ളാൻ തുമ്പി തുള്ളാൻ
പൂവിളി കേട്ടൂഞ്ഞാലാടാൻ
പുതിയ ഭാവധാരകളേ തുയിലുണരൂ
(തുയിലുണരൂ..)

മലയാള പെൺകൊടി തൻ
മണവാളനിന്നു വരും
മാവേലിത്തമ്പുരാന്റെ തേരു വരും
മധു ഗാന മഞ്ജരികൾ
മലർ മാരികൾ ചൊരിയുമ്പോൾ
മമ മാനസ ഗീതികളേ തുയിലുണരൂ
(തുയിലുണരൂ..)