ശ്രാവണ സന്ധ്യതൻ

ശ്രാവണന്ധ്യതൻ നീളും
നിഴൽമൂടിയീ വഴിത്താരയിരുണ്ടൂ
പാട്ടിന്റെ തേൻകുടമേന്തി
നീയെത്തുമെന്നോർത്തു
ഞാൻ പിന്നെയും നിന്നു
(ശ്രാവണ...)

വന്നു നീയെങ്കിലും നിന്നിലെ ശാരിക
നൊമ്പരം കൊള്ളുന്നതെന്തേ
പെൺകൊടി നീ മണിത്തമ്പുരുവാക്കുമീ
മൺകുടം പാടാത്തതെന്തേ
നിന്നെ ഞാനെൻ ദുഃഖമെന്നറിയുന്നു
നിൻ കൺകളിലെൻ നിഴൽ കാണ്മൂ
നിന്ദിതയാം ഭൂമി നന്ദിനി, നിൻ
കണ്ണീർ എൻ തൂവലീറനാക്കുന്നൂ
(ശ്രാവണ...)

മൂടുപടങ്ങൾ വലിച്ചെറിയൂ നിന്റെ
മൂകദുഃഖങ്ങളിൽ നിന്നും
നാദങ്ങളാഗ്നേയനാദങ്ങളീ മണ്ണിൽ
നാഗഫണം നിവർത്താടും
ആളിപ്പടരുമീ യാഗാഗ്നിയിൽ
ദർഭനാളങ്ങളായ് നാമെരിയും
നാളെ ഉയർത്തെഴുന്നേൽക്കും
തുടുകതിർനാളങ്ങളായ് നാമിനിയും
(ശ്രാവണ...)

Submitted by vikasv on Fri, 05/08/2009 - 05:46