വൃശ്ചിക പൂനിലാവേ

വൃശ്ചിക പൂനിലാവേ പിച്ചക പൂനിലാവേ
മച്ചിന്റെ മേലിരുന്നൊളിച്ചു നോക്കാൻ
ലജ്ജയില്ലേ... ലജ്ജയില്ലേ...
നിനക്കു ലജ്ജയില്ലേ....
(വൃശ്ചിക പൂനിലാവേ..)

ഇളമാവിൻ തൈയ്യു തളിർത്തപോലെ
വയനാടൻ വാകത്തൈ പൂത്തപോലെ
വാനത്തെ വളർമഴ വില്ലുപോലെ എന്റെ
വാനത്തെ വളർമഴ വില്ലുപോലെ എന്റെ
മാറത്തു മയങ്ങുമീ മംഗളാംഗിയെ...
അരുതേ...അരുതേ...നോക്കരുതേ...
(വൃശ്ചിക പൂനിലാവേ..)

നാകീയ സുന്ദരി മഞ്ഞണിരാത്രി
നാണിച്ചു നാണിച്ചു നഖം കടിച്ചു
വാതിലിൻ പിറകിലെ
നവവധുപോൽ നിൽക്കെ
വാതായനത്തിലൂടെ നോക്കരുതേ..
അരുതേ...അരുതേ...നോക്കരുതേ...
(വൃശ്ചിക പൂനിലാവേ..)