കൊഞ്ചി കൊഞ്ചി മൊഴിഞ്ഞതും

കൊഞ്ചി കൊഞ്ചി മൊഴിഞ്ഞതും‍ കാറ്റായിരുന്നൂ
കാതോരം കവിളോരം,
കാതോരം കവിളോരം
നൂറുനൂറായിരം പവിഴം പൊഴിഞ്ഞു...

(കൊഞ്ചി)

ഏതോ....
ഏതോ മാസ്‌മരലഹരിയിലെന്നിലെ
ഞാനെന്ന
ഭാവമുണർന്നൂ...
ഉണരൂ..... ഉണരൂ.....

ഭാവഗാനകല്ലോലിനീമാലയിൽ
ആത്‌മദാഹങ്ങളേ പോരൂ....
ഇതുവരെ കാണാത്ത
ഇന്ദ്രിയാനന്ദമായ്
ഇതിലേ ഇതിലേ പോരൂ...

(കൊഞ്ചി)

ഏതോ.....
ഏതോ
മാദകരാവുകളുള്ളിലെ
പൂവാങ്കുരുന്നില നുള്ളി - ഉണരൂ...
ഉണരൂ...
രാസോത്സവങ്ങളെൻ ശയ്യാതലങ്ങളിൽ
യാമിനീ കേളികളാടീ.....
ഒരു
വെറും പെണ്ണായി ഇന്നുമെൻ നെഞ്ചിലെ
കിളിയേ കിളിയേ കേഴൂ.....

(കൊഞ്ചി)

Submitted by vikasv on Mon, 04/20/2009 - 19:29