നല്ല മുത്തശ്ശിയമ്മ

നല്ല മുത്തശ്ശിയമ്മ ചൊല്ലുന്ന പൊന്നരയനായ് ഞാൻ
പൊന്നരയനെ കണ്ടു മോഹിച്ച രാജകന്യയോ ഞാൻ
സ്‌മരണതൻ വേണുഗാനം കടലിവൾ പാടുമോ
കരളിലെ പ്രേമഗാനം ഇനിയിവൾ പാടുമോ
പഴയൊരാപ്പുലരികൾ ഇനി വരുമോ

(നല്ല...)

നല്ല ശംഖുകൾ കോർത്തു നൂലവർ താലിയായണിഞ്ഞു
ശംഖുമാലയും ചുടി മാരന്റെ മാറിലന്നമർന്നു....
കടലോരമാകെ അവർ മറന്നു - കഥ കേട്ടു ചാരേ അവളിരുന്നു
തിരമാലകൾ തഴുകുന്നൊരീ തീരഭൂമി ദ്വാപരയായ്....
പതിവായ് കടലിൻ കരയിലിരുന്നവർ സ്വപ്‌നം കൈമാറി

(നല്ല...)

മണ്ണുകൊണ്ടവർ തീ‍രഭൂമിയിൽ വീടു തീർത്ത രാവിൽ
തമ്മിലന്നവർ എന്തു സ്വപ്‌നങ്ങൾ പങ്കുവച്ചിരിക്കാം
തിരമാല തിങ്ങി, കടലിളകി - തിരയേറ്റു തീരം തകർന്നുപോയി
ഇരുമെയ്യുകൾ ചേർന്നു രാവിൽ അലയാഴിയിൽ ആഴ്‌ന്നുപോയി
കടലിൽ പവിഴക്കോട്ടയിലിന്നവർ കനകം കൊയ്യുന്നു

(നല്ല...)

Submitted by vikasv on Sun, 04/19/2009 - 03:47