ഓരോരോ പൂമുത്തും

ഓരോരോ പൂമുത്തും കോർത്തു ഞാൻ ഓമലേ
ഈയോരോ പൂമുത്തും
തേൻ‌മുത്ത് ഓർമ്മയിൽ
താമരനൂലിഴയിൽ കരൾത്താമരനൂലിഴയിൽ
ഞാനിന്നു
കോർത്തുവച്ചു...
കണികാണുവാൻ കാത്തുവച്ചു...
ഓരോരോ മുത്തും
കോർക്കുമ്പോളെന്റെ
ഓർമ്മകൾ പാടുന്നൂ...

താമരക്കിളീ നീ മറന്നുവോ

ആവണിപ്പൊൻ‌പാടമാകെ പൂത്തുലഞ്ഞ നാൾ
ആദ്യമായ് നിൻ പാട്ടുകേട്ടു ഞാനണഞ്ഞ
നാൾ
തെന്നിമാറുമെൻ പൊൻ‌കിനാവിനെ
ഒന്നു തൊട്ടു രോമഹർഷമാർന്നുനിന്ന
നാൾ
ഓമലേ പൊൻ‌നൂലു പൊട്ടി മുത്തുതിർന്നുവോ
ഈറനായ് നിൻ നീൾമിഴി
സാരമില്ലെന്നോതി ഞാൻ
ഒന്നുമൊന്നുമോതുവാൻ നിന്നിടാതെ പോയി
നീ
കേൾപ്പതില്ലയോ ഈ ഗാനം നീ.....

(ഓരോരോ)

താമരക്കിളീ നീ
പിണങ്ങിയോ
ആവണിക്കിനാക്കൾ എത്ര പൂ ചൊരിഞ്ഞുപോയ്
മാരിമേഘമാലയെത്ര മുത്തു
പെയ്‌തുപോയ്
പൊൻ‌കിനാക്കിളീ ഒന്നു പാടുവാൻ
എന്റെ ചിത്രജാലകത്തിൽ
വന്നിരുന്നു നീ
നിന്റെ ചുണ്ടിൽ നിന്നും എത്ര പാട്ടുകേട്ടു
ഞാൻ
കോർത്തെടുത്തു വീണ്ടുമീ മുത്തുമാലയോമലേ
ചമ്പകപ്പൂപ്പന്തലിൽ ചന്തമേ
നീ പോരുമോ
ചാർത്തുകില്ലയോ ഈ ഹാരം നീ...

(ഓരോരോ)

Submitted by vikasv on Sun, 04/19/2009 - 02:54