അമ്മ അറിയാൻ

കഥാസന്ദർഭം

പുരുഷൻ (ജോയ് മാത്യു) ഗവേഷണത്തിനായി ഡൽഹിയിലേക്ക് യാത്രതിരിക്കുന്നു. താൻ എവിടെയണെങ്കിലും കത്തയക്കും എന്ന് അമ്മയോട് വാഗ്ദാനം ചെയ്താണ്‌ അദ്ദേഹത്തിന്റെ യാത്ര. പുരുഷൻ തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലാണ്‌ ഈ ചിത്രത്തിലെ കഥ. യാത്രക്കിടയിൽ പുരുഷൻ ഒരു മൃതശരീരം കാണുകയും, അതു തന്റെ സുഹൃത്തായ ഹരിയുടെതാണെന്ന് (ഹരിനാരായണൻ) തിരിച്ചറിയുകയുമാണ്‌.

ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നതിനായി അവരുടെ വീട്ടിൽ പോകാൻ പുരുഷൻ തീരുമാനിക്കുന്നു. യാത്രാമദ്ധ്യേ ഹരിയുടെ സുഹൃത്തുക്കളെ പുരുഷൻ കണ്ടുമുട്ടുന്നുണ്ട്. സുഹൃത്തുക്കൾക്ക് തന്നെകുറിച്ചുള്ള പരസ്പരമേറ്റുമുട്ടുന്ന ഓർമ്മകളുടെ ചുരുൾനിവർത്തുകയാണ്‌ ഹരിയെന്ന കഥാപാത്രം. പുരുഷന്റെ കൂടെ ഈ സുഹൃത്തുക്കളും ഹരിയുടെ വീട്ടിലേക്ക് യാത്രയാവുന്നു. പുറപ്പെടുമ്പോൾ ചെറിയ സംഘമായിരുന്ന ഇവർ ഹരിയുടെ വീട്ടിലെത്തുമ്പോൾ യുവാക്കളുടെ ഒരു വൻ‌കൂട്ടമായി മാറിയിരുന്നു. അവർ ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുകയാണ്.

ജനകീയ സിനിമാ നിര്‍മ്മാണ ശൈലി എന്ന ആശയത്തോടെ ജോൺ അബ്രഹാമിന്റെ സം‌വിധാനത്തിൽ , ‘ഒഡേസ മൂവിസ് ’ എന്ന ജനകീയ സിനിമാ പ്രസ്ഥാനം നിര്‍മ്മിച്ച ചിത്രമാണ് ‘അമ്മ അറിയാന്‍’ (1986). 

നായക കഥാപാത്രം ആയ പുരുഷന്‍ കണ്ട മരണം, മരണപ്പെട്ടത് ആരാണെന്ന പുരുഷന്റെ അന്വേഷണം, മരിച്ചയാളിന്റെ അമ്മയെ മരണവാര്‍ത്ത അറിയിക്കാനുള്ള പുരുഷന്റെ സഞ്ചാരം, സഞ്ചാരത്തിലൂടെ വന്ന് ചോരുന്ന കൂട്ടം, ഈ കൂട്ടം കാണുന്ന സാമൂഹ്യാവസ്ഥകള്‍, ഇങ്ങനെയാണ് സിനിമ വികസിക്കുന്നത്. 

വയനാട്ടില്‍ നിന്നും ആരംഭിച്ച് മട്ടാഞ്ചേരിയില്‍ അവസാനിക്കുന്ന യാത്രയാണ് അമ്മ അറിയാനിലുള്ളത്. 

ഡോക്യുമെന്ററി ശൈലിയിലുള്ള ഒരു ചിത്രമാണിത്. ഭാവനയേയും സംഭവങ്ങളേയും ഇഴ‌ചേർക്കുന്ന സങ്കേതത്തിന്റെ ഭാഗമായിട്ടാവണം, അക്കാലത്ത് കേരളത്തിൽ നടന്ന ചില ഇടതുപക്ഷ രാഷ്ട്രീയസമരങ്ങളുടെ ശരിക്കുള്ള ദൃശ്യങ്ങളും സം‌വിധായകൻ ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്.

ഗ്രാമഗ്രാമാന്തരങ്ങളിലൂടെ വീടുകളായ വീടുകൾ കയറിയിറങ്ങിയും പാട്ടുപാടിയും സ്കിറ്റുകളും തെരുവ് നാടകങ്ങളുമവതരിപ്പിച്ചും 'ജനങ്ങളുടെ ചലച്ചിത്രത്തിനായി' സംഭാവന അഭ്യർത്ഥിച്ച് ശേഖരിക്കപ്പെട്ട പണത്തിലൂടെയാണ്‌ ഈ ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയത്. ഒഡീസ്സയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തേതുമായ ഈ ചിത്രം പരമ്പരാഗത ചലച്ചിത്ര നിർമ്മാണരീതിയെ തിരുത്തിയെഴുതി.

U
111mins
റിലീസ് തിയ്യതി
അസ്സോസിയേറ്റ് എഡിറ്റർ
വിതരണം
Art Direction
Amma Ariyan
1986
Film Score
അസ്സോസിയേറ്റ് എഡിറ്റർ
വിതരണം
ടൈറ്റിലർ
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

പുരുഷൻ (ജോയ് മാത്യു) ഗവേഷണത്തിനായി ഡൽഹിയിലേക്ക് യാത്രതിരിക്കുന്നു. താൻ എവിടെയണെങ്കിലും കത്തയക്കും എന്ന് അമ്മയോട് വാഗ്ദാനം ചെയ്താണ്‌ അദ്ദേഹത്തിന്റെ യാത്ര. പുരുഷൻ തന്റെ അമ്മയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലാണ്‌ ഈ ചിത്രത്തിലെ കഥ. യാത്രക്കിടയിൽ പുരുഷൻ ഒരു മൃതശരീരം കാണുകയും, അതു തന്റെ സുഹൃത്തായ ഹരിയുടെതാണെന്ന് (ഹരിനാരായണൻ) തിരിച്ചറിയുകയുമാണ്‌.

ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുന്നതിനായി അവരുടെ വീട്ടിൽ പോകാൻ പുരുഷൻ തീരുമാനിക്കുന്നു. യാത്രാമദ്ധ്യേ ഹരിയുടെ സുഹൃത്തുക്കളെ പുരുഷൻ കണ്ടുമുട്ടുന്നുണ്ട്. സുഹൃത്തുക്കൾക്ക് തന്നെകുറിച്ചുള്ള പരസ്പരമേറ്റുമുട്ടുന്ന ഓർമ്മകളുടെ ചുരുൾനിവർത്തുകയാണ്‌ ഹരിയെന്ന കഥാപാത്രം. പുരുഷന്റെ കൂടെ ഈ സുഹൃത്തുക്കളും ഹരിയുടെ വീട്ടിലേക്ക് യാത്രയാവുന്നു. പുറപ്പെടുമ്പോൾ ചെറിയ സംഘമായിരുന്ന ഇവർ ഹരിയുടെ വീട്ടിലെത്തുമ്പോൾ യുവാക്കളുടെ ഒരു വൻ‌കൂട്ടമായി മാറിയിരുന്നു. അവർ ഹരിയുടെ മരണവാർത്ത അവന്റെ അമ്മയെ അറിയിക്കുകയാണ്.

Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
വയനാട് , കോഴിക്കോട് , കൊച്ചി
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
Cinematography
വാതിൽപ്പുറ ചിത്രീകരണം
സ്റ്റുഡിയോ
അനുബന്ധ വർത്തമാനം

ഈസിനിമയിൽ അഭിനയിച്ച മിക്കവരുടെ പേരും കഥാപാത്രത്തിന്റെ പേരും ഒന്ന് തന്നെ ആണ് (രാമചന്ദ്രൻ മൊകേരി , രാമചന്ദ്രൻ) , (നിലമ്പൂർ ബാലൻ , ബാലേട്ടെൻ) , (ഹരിനാരയണ്‍ ,ഹരി ) , (സി വി സത്യൻ ,സത്യൻ[ഒഡേസ] ) , (അയ്യപ്പൻ, അയ്യപ്പൻ) , (തോമസ്‌ അമ്പലവയൽ ,തോമസ്‌ ) , (റഷീദ് ,റഷീദ്) , (Dr.രാജൻ ,രാജൻ )

Amma ariyan joy mathew

സർട്ടിഫിക്കറ്റ്
Runtime
111mins
റിലീസ് തിയ്യതി

ജനകീയ സിനിമാ നിര്‍മ്മാണ ശൈലി എന്ന ആശയത്തോടെ ജോൺ അബ്രഹാമിന്റെ സം‌വിധാനത്തിൽ , ‘ഒഡേസ മൂവിസ് ’ എന്ന ജനകീയ സിനിമാ പ്രസ്ഥാനം നിര്‍മ്മിച്ച ചിത്രമാണ് ‘അമ്മ അറിയാന്‍’ (1986). 

നായക കഥാപാത്രം ആയ പുരുഷന്‍ കണ്ട മരണം, മരണപ്പെട്ടത് ആരാണെന്ന പുരുഷന്റെ അന്വേഷണം, മരിച്ചയാളിന്റെ അമ്മയെ മരണവാര്‍ത്ത അറിയിക്കാനുള്ള പുരുഷന്റെ സഞ്ചാരം, സഞ്ചാരത്തിലൂടെ വന്ന് ചോരുന്ന കൂട്ടം, ഈ കൂട്ടം കാണുന്ന സാമൂഹ്യാവസ്ഥകള്‍, ഇങ്ങനെയാണ് സിനിമ വികസിക്കുന്നത്. 

വയനാട്ടില്‍ നിന്നും ആരംഭിച്ച് മട്ടാഞ്ചേരിയില്‍ അവസാനിക്കുന്ന യാത്രയാണ് അമ്മ അറിയാനിലുള്ളത്. 

ഡോക്യുമെന്ററി ശൈലിയിലുള്ള ഒരു ചിത്രമാണിത്. ഭാവനയേയും സംഭവങ്ങളേയും ഇഴ‌ചേർക്കുന്ന സങ്കേതത്തിന്റെ ഭാഗമായിട്ടാവണം, അക്കാലത്ത് കേരളത്തിൽ നടന്ന ചില ഇടതുപക്ഷ രാഷ്ട്രീയസമരങ്ങളുടെ ശരിക്കുള്ള ദൃശ്യങ്ങളും സം‌വിധായകൻ ഈ ചിത്രത്തിൽ ഉപയോഗിക്കുന്നുണ്ട്.

ഗ്രാമഗ്രാമാന്തരങ്ങളിലൂടെ വീടുകളായ വീടുകൾ കയറിയിറങ്ങിയും പാട്ടുപാടിയും സ്കിറ്റുകളും തെരുവ് നാടകങ്ങളുമവതരിപ്പിച്ചും 'ജനങ്ങളുടെ ചലച്ചിത്രത്തിനായി' സംഭാവന അഭ്യർത്ഥിച്ച് ശേഖരിക്കപ്പെട്ട പണത്തിലൂടെയാണ്‌ ഈ ചിത്രത്തിന്റെ സാമ്പത്തിക സ്രോതസ്സ് കണ്ടെത്തിയത്. ഒഡീസ്സയുടെ ആദ്യത്തെതും ജോണിന്റെ അവസാനത്തേതുമായ ഈ ചിത്രം പരമ്പരാഗത ചലച്ചിത്ര നിർമ്മാണരീതിയെ തിരുത്തിയെഴുതി.

Submitted by aku on Sun, 05/03/2015 - 02:54