ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍

107mins
റിലീസ് തിയ്യതി
അവലംബം
സമകാലിക മലയാളം ആഴ്ചപ്പതിപ്പ്
Cheriyachante Kroorakrithyangal
1979
Film Score
അവലംബം
സമകാലിക മലയാളം ആഴ്ചപ്പതിപ്പ്
കഥാസംഗ്രഹം

അവറാച്ചൻ മുതലാളിയും അയാളുടെ ഗുണ്ടകളും ചേർന്ന്  കർഷകത്തൊഴിലാളികളെ കായലിൽ മുക്കികൊല്ലുന്ന ക്രൂരകൃത്യത്തിന് സാക്ഷിയാകേണ്ടിവരുന്ന ചെറിയാച്ചൻ എന്ന മധ്യവർഗ കർഷകന്റെ ആത്മസംഘര്‍ഷങ്ങളാണ്‌ ചലച്ചിത്രം പിന്തുടരുന്നത്. ഈ മരണത്തിന് താൻകൂടി ഉത്തരവാദിയാണ് എന്ന കുറ്റബോധം ചെറിയാച്ചനെ ഭീതിയിലേക്കും മനോവിഭ്രാന്തിയിലേക്കും നയിക്കുന്നു, പോലീസ് തന്നെ പിന്തുടരുകയാണെന്ന ഭീതിയിൽ തട്ടിൻപുറത്തും പത്തായത്തിലും മറ്റുമായി ഒളിച്ചിരികുന്നു. മനോരോഗാശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ചെറിയാച്ചൻ ഏറെക്കുറെ പൂർവസ്ഥിതി വീണ്ടെടുക്കുന്നു.

വിസ സംഘടിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ച് സഹോദരിയെ മറ്റൊരാൾ കീഴു്പ്പെടുത്തുന്നതിന് സാക്ഷിയാവുന്നതോടെ ചെറിയാച്ചന്റെ മനോനില വീണ്ടും തെറ്റുന്നു .
തേങ്ങ മോഷണവുമായി ബന്ധപ്പെട്ട് എത്തുന്ന പോലീസ്, തന്നെയാണ്  അന്വേഷിക്കുന്നത്  എന്ന് ധരിച്ചു ചെറിയാച്ചൻ ഒളിക്കാനിടമില്ലാതെ തെങ്ങിൽ കയറിയിരിക്കുന്നു. നാട്ടുകാരും ബന്ധുക്കളും എത്ര ശ്രമിച്ചിട്ടും ഇറങ്ങിവരാൻ കൂട്ടാക്കാത്ത ചെറിയാച്ചൻ തെങ്ങിൽനിന്ന് വീണു മരിക്കുന്നു .

 

Runtime
107mins
റിലീസ് തിയ്യതി