ഒരു ഗ്രാമത്തിലെ സാധാരണ ജീവിതം നയിക്കുന്ന സുകു,സീത എന്നിവരുടെ കുടുംബം പശ്ചാത്തലമാക്കിയാണ് കഥ പറയുന്നത്. തെക്കേത്തറ ഗ്രാമത്തിലാണ് സുകുവും ഭാര്യ സീതയും മകൻ അപ്പുവും താമസിക്കുന്നത്. സുകുവായി വിജയകുമാറും സീതയായി പ്രവീണയും വേഷമിടുന്നു. സന്തോഷം നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. എന്നാൽ ദുരന്തങ്ങൾ ഒന്നിന് പിറകേ ഒന്നായി വേട്ടയാടുമ്പോൾ ആ കുടുമ്പത്തിലെ സന്തോഷം അധികനാൾ നീണ്ടുനിൽക്കുന്നില്ല. ഒടുവിൽ സുകുവിന്റെ മരണത്തോടെ സീതയും അപ്പുവും ഗ്രാമവാസികളുടെ ഇടയിൽ തീർത്തും ഒറ്റപ്പെട്ടു പോകുന്നു. അധ്യാപകനും സാഹിത്യകാരനും കൂടിയായ മോഹനകൃഷ്ണൻ മാഷ് മറ്റുള്ളവരുടെ വിഷമങ്ങളിൽ സഹായിക്കുന്നവനും ആവശ്യങ്ങളിൽ ഓടിയെത്തുന്നയാളുമായിരുന്നു. മാഷിന്റെ പ്രചോദനവും ആശ്വസവാക്കുകളും ആ കുടുംബത്തിന് പുതിയ വെളിച്ചം നൽകുന്നു. തുടർന്നുണ്ടാകുന്നതെല്ലാം നന്മയുടെ നല്ല വാർത്തകളായിരുന്നു. അതിലൂടെ പ്രേക്ഷകരിലേയ്ക്ക് ശുഭാപ്തി വിശ്വാസത്തെ വളർത്തുകയാണ് കളർ ബലൂണ്‍ ചിത്രത്തിന്റെ ലക്ഷ്യം. മോഹനകൃഷ്ണൻ മാഷായി അഭിനയിക്കുന്നത് ടിനി ടോം ആണ്.
സൈബർ വിഷന്റെ ബാനറിൽ വി ആർ ദാസ് നിർമ്മിച്ച് സുഭാഷ് തിരുവില്വാമല (സുഭാഷ് നായർ) സംവിധാനം ചെയ്ത സിനിമയാണ് 'കളർ ബലൂണ്‍'. ജയരാജ് മാടായിയും, ഹരി മാടായിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ടിനിടോം,പ്രവീണ,വിജയകുമാർ,ജഗദീഷ്,നന്ദുലാൽ,ഇന്ദ്രൻസ്,മാസ്റ്റർ കൈലാസ്,കൊച്ചുപ്രേമൻ ,വിനോദ് കോവൂർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നു.ശശി രാമകൃഷ്ണയാണ് ഛായാഗ്രഹണം.
Attachment | Size |
---|---|
തീയേറ്റർ ലിസ്റ്റ് | 92.54 KB |

- ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (IMA) അംഗീകരിച്ച മലയാളത്തിലെ ആദ്യ ചിത്രം
- നവാഗതനായ സുഭാഷ് തിരുവില്വാമല ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം
- നേർക്കുനേർ , മിഴികൾ സാക്ഷി എന്നീ ചിത്രങ്ങൾക്ക് ശേഷം വി ആർ ദാസ് നിർമ്മിക്കുന്ന ചിത്രം
- ഒരു യഥാർത്ഥ സംഭവത്തിന്റെ നേരാവിഷ്കാരം
- ടി എൻ പ്രതാപൻ എം എൽ ഏ യും ചിത്രത്തിൽ ഒരു വേഷം ചെയുന്നുണ്ട്
- ചിത്രത്തിലെ പല കഥാപാത്രങ്ങളും തെക്കേത്തറ ഗ്രാമവാസികളാണ്

- 485 views