Director | Year | |
---|---|---|
ഒരിടത്തൊരു പുഴയുണ്ട് | കലവൂർ രവികുമാർ | 2008 |
ഫാദേഴ്സ് ഡേ | കലവൂർ രവികുമാർ | 2012 |
കുട്ടികളുണ്ട് സൂക്ഷിക്കുക | കലവൂർ രവികുമാർ | 2016 |
കലവൂർ രവികുമാർ

നവാഗതർക്ക് സ്വാഗതം | ജയകൃഷ്ണ കാർണവർ | 2012 |
ജയകൃഷ്ണ കാർണവർ
ഒരു കോളേജിന്റെ മെൻസ് ഹോസ്റ്റൽ പശ്ചാത്തലത്തിൽ രസകരമായി അവതരിപ്പിക്കപ്പെടുന്ന ക്യാമ്പസ് ചിത്രം.
2010ൽ കോട്ടയം സിം എം എസ് കോളേജിൽ വെച്ച് കോളേജ് അധികൃതരും എസ് എഫ് ഐ പ്രവർത്തകൻ ജയ്ക് സി തോമസും തമ്മിലുള്ള പ്രശ്നവും കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ജയ്ക് സി തോമസ് ഒരു പ്രമുഖ മാധ്യമത്തിൽ തുറന്നെഴുതിയ ലേഖനവുമാണു ഈ ചിത്രത്തിന്റെ മുഖ്യപ്രമേയത്തിന്റെ കാരണമാകുന്നത്.

നഗരത്തിലെ ഒരു പ്രമുഖ കോളേജിലെ ഇംഗ്ലീഷ് ലക്ചറർ ആണ് ടി. കെ രാജശേഖരൻ(മുകേഷ്). അതോടോപ്പം കോളേജിലെ മെൻസ് ഹോസ്റ്റലിന്റെ വാർഡനും. എന്നാൽ രാജശേഖരൻ എന്ന പേരു അദ്ദേഹത്തിനു രേഖകളിൽ മാത്രമാണ്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും രാജശേഖരനെ വിളിക്കുന്നത് അപ്പേട്ടൻ എന്നാണ്. ഒരേ സമയം അപ്പനായും ഏട്ടനായും പെരുമാറുന്ന, അങ്ങിനെ തോന്നിപ്പിക്കുന്ന സ്വഭാവമായതുകൊണ്ടാണ് രാജശേഖരനെ അപ്പേട്ടൻ എന്നു വിളിക്കുന്നത്. കുട്ടികൾക്ക് ഒരേ സമയം രക്ഷകർത്താവായും അതോടൊപ്പം പരിഭവം പറയാൻ ഏട്ടനുമാണ് രാജശേഖരൻ. ശാസനയോ ചീത്തവിളിയോ വടി എടുക്കലോ ഒന്നുമില്ലാതെ തന്റെ സ്നേഹവും പെരുമാറ്റവും കൊണ്ട് വിദ്യാർത്ഥികളെ നല്ല രീതിയിലേക്കും നന്മയിലേക്കും നയിക്കുന്ന അപ്പേട്ടൻ കോളേജിലെ നല്ലൊരു അധ്യാപകനാണ്. ഏതു അർത്ഥത്തിലും ഒരു തികഞ്ഞ മാതൃകാ അധ്യാപകൻ.
എന്നാൽ കോളേജിൽ പുതുതായി ചാർജ്ജെടുത്ത അധ്യാപികയായ ശ്രീലേഖ(ജ്യോതിർമയി)ക്ക് രാജശേഖരന്റെ നയങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാനായില്ല. വിദ്യാർത്ഥികളെ അധികം അടൂപ്പിക്കാതെയും അവരെ അത്യാവശ്യം ശിക്ഷയും നൽകി നിർത്തണമെന്ന് കരുതുന്ന ശ്രീലേഖ പലപ്പോഴും അപ്പേട്ടൻ എന്ന അധ്യാപകനോട് കയർക്കാറുണ്ട്. ഇവരുടെ പൊരുത്തക്കേടുകൾ പല അസ്വാരസ്യങ്ങൾക്കും വഴിയൊരുക്കി.
കോളേജിൽ അനുവദനീയമല്ലാത്തതും നിരോധിച്ചതുമായ പല സംഗതികളും പ്രവൃത്തികളും ഹോസ്റ്റലുകളിൽ അരങ്ങേറുക സ്വാഭാവികം. പ്രശാന്തും(രജിത് മേനോൻ) അരവിന്ദനും(വിനയ് ഫോർട്ട്) അടങ്ങിയ സംഘം ഹോസ്റ്റലുകളിൽ പലവിധ കുസൃതികളുമൊപ്പിക്കുന്നു. ചിലതിലെ അപ്പേട്ടൻ അതിന്റെ സ്പിരിട്ടോടെ ഉൾക്കൊള്ളുകളും മറ്റു പലതിനെ ഒരു രക്ഷകർത്താവ് എന്ന നിലയിൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.
കോളേജ് ക്യാമ്പസ് എന്നാൽ രാഷ്ട്രീയം കൂടി നിറഞ്ഞതാണ്. ഈ കോളേജിലും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ചില സംഭവങ്ങൾ അരങ്ങേറുകയും അത് പ്രതീക്ഷക്ക് വിരുദ്ധമായി ചില ആകസ്മിക സംഭവങ്ങളിലേക്ക് വഴുതിമാറുകയുമുണ്ടായി. അതിനെത്തുടർന്നുള്ള ഭാഗങ്ങളാണ് പിന്നീട് ‘നവാഗതർക്ക് സ്വാഗതം’ എന്ന സിനിമയിൽ അരങ്ങേറുന്നത്
- 1124 views