കോമഡി/ഡ്രാമ/ക്യാമ്പസ്

നവാഗതർക്ക് സ്വാഗതം

Title in English
Navagatharkku swagatham
വർഷം
2012
റിലീസ് തിയ്യതി
കഥാസന്ദർഭം

ഒരു കോളേജിന്റെ മെൻസ് ഹോസ്റ്റൽ പശ്ചാത്തലത്തിൽ രസകരമായി അവതരിപ്പിക്കപ്പെടുന്ന ക്യാമ്പസ് ചിത്രം.

2010ൽ കോട്ടയം സിം എം എസ് കോളേജിൽ വെച്ച് കോളേജ് അധികൃതരും എസ് എഫ് ഐ പ്രവർത്തകൻ ജയ്ക് സി തോമസും തമ്മിലുള്ള പ്രശ്നവും കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ജയ്ക് സി തോമസ് ഒരു പ്രമുഖ മാധ്യമത്തിൽ തുറന്നെഴുതിയ ലേഖനവുമാണു ഈ ചിത്രത്തിന്റെ മുഖ്യപ്രമേയത്തിന്റെ കാരണമാകുന്നത്.

കഥാസംഗ്രഹം

നഗരത്തിലെ ഒരു പ്രമുഖ കോളേജിലെ ഇംഗ്ലീഷ് ലക്ചറർ ആണ് ടി. കെ രാജശേഖരൻ(മുകേഷ്). അതോടോപ്പം കോളേജിലെ മെൻസ് ഹോസ്റ്റലിന്റെ വാർഡനും. എന്നാൽ രാജശേഖരൻ എന്ന പേരു അദ്ദേഹത്തിനു രേഖകളിൽ മാത്രമാണ്. അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും രാജശേഖരനെ വിളിക്കുന്നത് അപ്പേട്ടൻ എന്നാണ്. ഒരേ സമയം അപ്പനായും ഏട്ടനായും പെരുമാറുന്ന, അങ്ങിനെ തോന്നിപ്പിക്കുന്ന സ്വഭാവമായതുകൊണ്ടാണ് രാജശേഖരനെ അപ്പേട്ടൻ എന്നു വിളിക്കുന്നത്. കുട്ടികൾക്ക് ഒരേ സമയം രക്ഷകർത്താവായും അതോടൊപ്പം പരിഭവം പറയാൻ ഏട്ടനുമാണ് രാജശേഖരൻ.  ശാസനയോ ചീത്തവിളിയോ വടി എടുക്കലോ ഒന്നുമില്ലാതെ തന്റെ സ്നേഹവും പെരുമാറ്റവും കൊണ്ട് വിദ്യാർത്ഥികളെ നല്ല രീതിയിലേക്കും നന്മയിലേക്കും നയിക്കുന്ന അപ്പേട്ടൻ കോളേജിലെ നല്ലൊരു അധ്യാപകനാണ്. ഏതു അർത്ഥത്തിലും ഒരു തികഞ്ഞ മാതൃകാ അധ്യാപകൻ.

എന്നാൽ കോളേജിൽ പുതുതായി ചാർജ്ജെടുത്ത അധ്യാപികയായ ശ്രീലേഖ(ജ്യോതിർമയി)ക്ക്  രാജശേഖരന്റെ നയങ്ങളോട് ഒരിക്കലും പൊരുത്തപ്പെടാനായില്ല. വിദ്യാർത്ഥികളെ അധികം അടൂപ്പിക്കാതെയും അവരെ അത്യാവശ്യം ശിക്ഷയും നൽകി നിർത്തണമെന്ന് കരുതുന്ന ശ്രീലേഖ പലപ്പോഴും അപ്പേട്ടൻ എന്ന അധ്യാപകനോട് കയർക്കാറുണ്ട്. ഇവരുടെ പൊരുത്തക്കേടുകൾ പല അസ്വാരസ്യങ്ങൾക്കും വഴിയൊരുക്കി.

കോളേജിൽ അനുവദനീയമല്ലാത്തതും നിരോധിച്ചതുമായ പല സംഗതികളും പ്രവൃത്തികളും ഹോസ്റ്റലുകളിൽ അരങ്ങേറുക സ്വാഭാവികം.  പ്രശാന്തും(രജിത് മേനോൻ)  അരവിന്ദനും(വിനയ് ഫോർട്ട്) അടങ്ങിയ സംഘം ഹോസ്റ്റലുകളിൽ പലവിധ കുസൃതികളുമൊപ്പിക്കുന്നു. ചിലതിലെ അപ്പേട്ടൻ അതിന്റെ സ്പിരിട്ടോടെ ഉൾക്കൊള്ളുകളും മറ്റു പലതിനെ ഒരു രക്ഷകർത്താവ് എന്ന നിലയിൽ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

കോളേജ് ക്യാമ്പസ് എന്നാൽ രാഷ്ട്രീയം കൂടി നിറഞ്ഞതാണ്. ഈ കോളേജിലും വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി ചില സംഭവങ്ങൾ അരങ്ങേറുകയും അത് പ്രതീക്ഷക്ക് വിരുദ്ധമായി ചില ആകസ്മിക സംഭവങ്ങളിലേക്ക് വഴുതിമാറുകയുമുണ്ടായി. അതിനെത്തുടർന്നുള്ള ഭാഗങ്ങളാണ് പിന്നീട് ‘നവാഗതർക്ക് സ്വാഗതം’ എന്ന സിനിമയിൽ അരങ്ങേറുന്നത്

അനുബന്ധ വർത്തമാനം

2010ൽ കോട്ടയം സിം എം എസ് കോളേജിൽ വെച്ച് കോളേജ് അധികൃതരും എസ് എഫ് ഐ പ്രവർത്തകൻ ജയ്ക് സി തോമസും തമ്മിലുള്ള പ്രശ്നവും കോളേജിൽ നിന്ന് പുറത്താക്കപ്പെട്ട ജയ്ക് സി തോമസ് ഒരു പ്രമുഖ മാധ്യമത്തിൽ തുറന്നെഴുതിയ ലേഖനവുമാണു ഈ ചിത്രത്തിന്റെ മുഖ്യപ്രമേയത്തിന്റെ കാരണമാകുന്നത്.

Submitted by nanz on Sat, 01/25/2014 - 09:22

ഓം ശാന്തി ഓശാന

Title in English
Om shanthi oshana (malayalam movie)

അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണി നിർമ്മിച്ച്‌ നാവാഗതനായ ജുഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓം ശാന്തി ഓശാന. നേരത്തിനു ശേഷം നിവിൻ പോളിയും  നസ്രിയയും ഒന്നിക്കുന്ന സിനിമയിൽ വിനീത് ശ്രീനിവാസൻ,സംവിധായകൻ ലാൽ ജോസ് എന്നിവർ അഥിതി താരങ്ങളായി എത്തുന്നു. അജു വർഗീസ്‌,വിനയ പ്രസാദ്,മഞ്ജു സതീഷ്‌ എന്നിവരാണ് മറ്റു താരങ്ങൾ.    

അതിഥി താരം
വർഷം
2014
റിലീസ് തിയ്യതി
Runtime
130mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

ഗിരിമാധവ(നിവിൻ പോളി)നോടുള്ള പൂജ(നസ്രിയ)യുടെ പ്രണയവും അവനെ പ്രണയിച്ച് സ്വന്തമാക്കാനുള്ള ശ്രമങ്ങളും

കഥാസംഗ്രഹം

നായിക പൂജ(നസ്രിയ) തന്റെ ജീവിതകഥ പറയുന്ന രീതിയിലാണു സിനിമയുടെ തുടക്കം

വർഷങ്ങൾക്ക് മുൻപ് പൂജയുടെ ജനനത്തോടെ കഥ ആരംഭിക്കുന്നു. പൂജയുടെ പപ്പ ഡോ. മാത്യൂ ദേവസ്സ്യ (രഞ്ജിപണിക്കർ) ഭാര്യ ആനിയുടെ പ്രസവത്തിനു ആശുപത്രിയിൽ എത്തിയിരിക്കുകയാണു. ആൺകുഞ്ഞു ജനിക്കുമെന്ന് ഡോ. മാത്യു കരുതിയെങ്കിലും മാത്യു-ആനി ദമ്പതികൾക്ക് ഒരു പെൺകുഞ്ഞാണു ജനിച്ചത്.

പൂജ പത്താം തരത്തിൽ പഠിക്കുമ്പോഴാണു പൂജയുടെ ഒരു കസിന്റെ വിവാഹം നടക്കുന്നത്. കസിനെ പെണ്ണുകാണാൻ വന്ന ചെറുക്കനെ പൂജക്ക് ഇഷ്ടപ്പെടുന്നില്ല മാത്രമല്ല സ്ത്രീധനത്തെക്കുറിച്ച് പറയുന്നതൊക്കെ ഉൾക്കൊള്ളാനും പൂജക്ക് കഴിഞ്ഞില്ല. പൂജയ്ക്ക് വളരെ അടുപ്പമുള്ള ആന്റിയാണൂ റേച്ചൽ(വിനയപ്രസാദ്). റേച്ചൽ ഉണ്ടാക്കുന്ന വൈൻ ആദ്യമായി ടേസ്റ്റ് ചെയ്യുന്നത് പൂജയാണു. അപരിചിതനായ ഒരാളെ വിവാഹം കഴിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ ഇഷ്ടപ്പെട്ട് ഒരാളെ വിവാഹം കഴിക്കുന്നതാണെന്ന് റേച്ചലിന്റെ അഭിപ്രായം പൂജയ്ക്ക് ഇഷ്ടപ്പെടുന്നു. സ്ക്കൂളിലെ പല പയ്യന്മാരേയും തനിക്ക് ഇഷ്ടപ്പെടുമോ എന്നന്വേഷിക്കുന്ന പൂജ സ്ക്കൂളിലെ യാർഡ് ലി (ഹരികൃഷ്ണൻ) എന്ന പയ്യനെ കണ്ടെത്തുന്നു. എന്നാൽ വീഗാലാന്റിലേക്കുള്ള സ്ക്കൂൾ ട്രിപ്പിൽ യാർഡ്ലി പ്രേമാഭ്യർത്ഥന നടത്തിയത് പൂജയ്ക്ക് അവനോട് അനിഷ്ടം തോന്നിപ്പിക്കുന്നു.

വീഗാലാന്റിൽ വെച്ചാണു പൂജ അവളുടെ നായകനെ കണ്ടെത്തുന്നത്. പെൺകുട്ടികളോട് അപമര്യാദയായി പെരുമാറിയ ഒരു സംഘത്തെ അടിച്ചു വീഴ്ത്തിയ ഗിരി മാധവനെ(നിവിൻ പോളി) പൂജ മനസ്സ് കൊണ്ട് ഇഷ്ടപ്പെടുന്നു. അടുത്ത ദിവസം ഗിരിയെ ബസ് സ്റ്റോപ്പിൽ വെച്ച് പൂജ കാണുന്നു. ബസ് സ്റ്റോപ്പിലെ പൂവാലന്മാർ ഗിരിയെ കണ്ട് പേടിച്ചോടിയതും പൂജയ്ക്ക് ഗിരിയോടുള്ള ഇഷ്ടം കൂട്ടുന്നു. പൂജാ കൂട്ടുകാരോടും റേച്ചൽ ആന്റിയോടും ഗിരിയെപ്പറ്റി അന്വേഷിക്കുന്നു. എല്ലാവർക്കും ഇഷ്ടമുള്ള ഗിരിയെ പൂജ ഇഷ്ടപെടുന്നു. പൂജയുടെ ഇഷ്ടം മനസ്സിലാക്കുന്ന റേച്ചൽ, ഗിരിയുടെ പിറന്നാൾ ദിവസമാണു ഗിരിയോടുള്ള ഇഷ്ടം വെളിപ്പെടുത്താൻ പറ്റിയ ദിവസമെന്നു പൂജയോട് പറയുന്നു. പൂജ ഗിരിയെ പിന്തുടർന്ന് വിജയമായൊരിടത്ത് എത്തുന്നു. അവിടെ വെച്ച് പൂജ തന്റെ പ്രണയം ഗിരിയോട് പറയുന്നുവെങ്കിലും ഗിരി അത് നിരസിക്കുന്നു കൂടെ കൊച്ചു കുട്ടിയാണെന്നും തുടർന്ന് നന്നായി പഠിക്കാനും  ഉപദേശിക്കുന്നു.

അതിൽ വളരെ വിഷമം തോന്നിയ പൂജ തന്റെ എന്റ്രൻസ് എക്സാമിനു ശേഷം മെഡിക്കൽ പഠനത്തിനു വേണ്ടി കോഴിക്കേടേക്ക് പോകുന്നു. പുതിയ അന്തരീക്ഷത്തിലും അവളുടെ ആദ്യപ്രണയം മറക്കാൻ അവൾക്ക് കഴിയുന്നില്ല. എം ബി ബി എസ് പഠനത്തിലെ അവസാന വർഷം അവൾ തന്റെ പ്രൊഫസർ ആയ പ്രസാദ് വർക്കി(വിനീത് ശ്രീനിവാസൻ)യുമായി സൌഹൃദത്തിലാവുന്നു.

അനുബന്ധ വർത്തമാനം

നായികാ പ്രാധാന്യമുള്ള ചിത്രം

‘നേരം‘ സിനിമയ്ക്ക് ശേഷം നസ്രിയയും നിവിൻ പൊളിയും ഒന്നിക്കുന്ന ചിത്രം

സംവിധായകർ ലാൽജോസ്,വിനീത് ശ്രീനിവാസൻ, എന്നിവർ അഥിതി വേഷം ചെയ്യുന്നു

സംവിധായകൻ രഞ്ജി പണിക്കർ ചിത്രത്തിൽ ഒരു പ്രാധാന വേഷം ചെയ്യുന്നു

നിർമ്മാണ നിർവ്വഹണം
ഓഡിയോഗ്രാഫി
നിശ്ചലഛായാഗ്രഹണം
വസ്ത്രാലങ്കാരം
Submitted by Neeli on Sat, 01/11/2014 - 14:03