Director | Year | |
---|---|---|
ഈ പുഴയും കടന്ന് | കമൽ | 1996 |
കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് | കമൽ | 1997 |
അയാൾ കഥയെഴുതുകയാണ് | കമൽ | 1998 |
കൈക്കുടന്ന നിലാവ് | കമൽ | 1998 |
നിറം | കമൽ | 1999 |
മധുരനൊമ്പരക്കാറ്റ് | കമൽ | 2000 |
മേഘമൽഹാർ | കമൽ | 2001 |
ഗ്രാമഫോൺ | കമൽ | 2002 |
നമ്മൾ | കമൽ | 2002 |
സ്വപ്നക്കൂട് | കമൽ | 2003 |
Pagination
- Previous page
- Page 3
- Next page
കമൽ
നാടകത്തിന്റെ പുഷ്ക്കരകാലം മുതൽ ഇങ്ങോട്ടുള്ള ചരിത്രം സർഗ്ഗവേദി എന്ന നാടക ട്രൂപ്പ് നടത്തുന്ന ദേവദാസിന്റെ ജീവിതത്തോടൊപ്പം അവതരിപ്പിക്കുന്നു.
പ്രതാപം മാഞ്ഞുപോയ നാടക കാലത്തിന്റെ ഓർമ്മകളുമായി കമലിന്റെ നടൻ.
എസ് സുരേഷ് ബാബുവിന്റെതാണ് തിരക്കഥ. കേന്ദ്ര കഥാപാത്രമായ നാടക പ്രവർത്തകൻ ദേവദാസിനെ ജയറാം അവതരിപ്പിക്കുന്നു രമ്യ നമ്പീശനാണ് നായിക. പി ബാലചന്ദ്രൻ,സജിത മഠത്തിൽ,ജോയ് മാത്യൂ തുടങ്ങി നാടകത്തിന്റെ ശ്വാസമറിഞ്ഞ നിരവധിപേർ ചിത്രത്തിലുണ്ട്.
Attachment | Size |
---|---|
nadan-m3db1.jpg | 79.05 KB |
നാടകത്തിന്റെ പുഷ്ക്കരകാലം മുതൽ ഇങ്ങോട്ടുള്ള ചരിത്രം സർഗ്ഗവേദി എന്ന നാടക ട്രൂപ്പ് നടത്തുന്ന ദേവദാസിന്റെ ജീവിതത്തോടൊപ്പം അവതരിപ്പിക്കുന്നു.
- മികച്ച ചിത്രത്തിനുള്ള സംസ്ഥാന അവാർഡ് നേടിയ സെല്ലുലോയിഡിന് ശേഷം കമൽ ഒരുക്കുന്ന ചിത്രം.
- സ്വപ്നസഞ്ചാരിക്ക് ശേഷം കമലും ജയറാമും ഒന്നിക്കുന്ന ചിത്രം.
- സെല്ലുലോയിഡിലെ ഹിറ്റ് ഗാനമായ കാറ്റേ കാറ്റേ നീ പൂക്കമാരത്തിലിന് ശേഷം ശ്രീ റാമും വൈക്കം വിജയലക്ഷ്മിയും വീണ്ടും ഗാനം ആലപിക്കുന്ന ചിത്രം.
- കെപിഎസി യുടെ പ്രശസ്ത നാടകങ്ങളായ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, മുടിയനായ പുത്രൻ എന്നിവയിൽ നിന്നുള്ള രംഗങ്ങൾ സിനിമയിലുണ്ട്.
1930 കളിലെ നാടക നടനായിരുന്ന പാപ്പുക്കുട്ടി ആശാന്റെ പൗത്രനും (സന്തോഷ് കെ കീഴട്ടൂർ) കെ പി എ സി യിലും സ്വന്തമായി ആരംഭിച്ച സർഗ്ഗവേദി എന്ന നാടകട്രൂപ്പിലും നടനായിരുന്ന ഭരതന്റെ (ഹരീഷ് പേരഡി) മകനുമാണു ദേവദാസ് സർഗ്ഗവേദി (ജയറാം). അച്ഛന്റെ മരണ ശേഷം സർഗ്ഗവേദി ആദ്യകാലങ്ങളിൽ വിജയകരമായി കൊണ്ടു നടന്നിരുന്നെങ്കിലും പിന്നീട് നാടകത്തിനു ജനപ്രീതി നഷ്ടപ്പെട്ടതോടെ പല ബുദ്ധിമുട്ടുകളും സഹിച്ചാണു ദേവദാസ് ട്രൂപ്പ് മുന്നോട്ടു കൊണ്ടു പോകുന്നതു. നാടക ട്രൂപ്പിൽ കൂടെയുണ്ടായിരുന്ന സുധർമ്മയെ (സജിത മഠത്തിൽ) ആണു ദേവദാസ് വിവാഹം കഴിച്ചതു, രണ്ടു മക്കളുമുണ്ട്. വർഷങ്ങളായി ഭാര്യയോടു പിണങ്ങിക്കഴിയുന്ന ദേവദാസ്, സർഗ്ഗവേദിയുടെ ഓഫീസിലാണു താമസം.
നാടകത്തിൽ പ്രധാന നടിയുടെ വേഷത്തിൽ അഭിനയിക്കാൻ ആളെ കിട്ടാഞ്ഞതു കൊണ്ടും നാടക വണ്ടി ദേവദാസ് കടം വാങ്ങിയിട്ടുള്ള മാപ്രാണത്തിനു (സുനിൽ സുഖദ) കൊടുക്കേണ്ടി വന്നതു കൊണ്ടും സർഗ്ഗ വേദി പിരിച്ചു വിടേണ്ട നിലയിലേക്കെത്തുന്നു. സർഗ്ഗവേദിയിൽ മുമ്പ് പാട്ടെഴുതിയിരുന്ന ജി കെ (ജോയ് മാത്യു) ഇപ്പോൾ സിനിമാ രംഗത്തു പ്രശസ്തനാണു. ജികെയുടെ നിർബന്ധത്തിനു വഴങ്ങി ദേവദാസ് പണ്ടെഴുതി വെച്ചെങ്കിലും നാടകം അവതരിപ്പിക്കാൻ കഴിയാതിരുന്ന ജ്വാലാമുഖി സിനിമയാക്കാൻ പ്രശസ്ത സംവിധായകൻ ആനന്ദിനു (ശങ്കർ രാമകൃഷ്ണൻ) നൽകുന്നു. ആനന്ദിൽ നിന്നും ലഭിക്കുന്ന പ്രതിഫലം കൊണ്ടു ദേവദാസ് സർഗ്ഗവേദി പുനരജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളാരംഭിക്കുന്നു.
ദേവദാസിന്റെ ട്രൂപ്പിൽ മുമ്പു അഭിനയിച്ചിരുന്ന നടിയാണു പ്രശസ്ത സിനിമാതാരം ജ്യോതി കൃഷ്ണ (രമ്യ നമ്പീശൻ). ജ്യോതിയുമായി ദേവദാസിനുള്ള അതിരു വിട്ട ബന്ധം തിരിച്ചറിഞ്ഞാണു സുധർമ്മ മക്കളുമായി ദേവദാസിനെ ഉപേക്ഷിച്ചു പോകുന്നതു. സുധർമ്മ പോയെങ്കിലും ജ്യോതിയെ നായികയാക്കി ജ്വാലമുഖി അവതരിപ്പിക്കാൻ ദേവദാസ് ശ്രമിക്കുമ്പോഴാണു സംവിധായകൻ ലാൽ ജോസിന്റെ സിനിമയിൽ നായികയായി അഭിനയിക്കാനുള്ള അവസരം ജ്യോതിക്കു ലഭിക്കുന്നതു. ദേവദാസ് സമ്മതിക്കുന്നില്ലെങ്കിലും ജ്യോതി സിനിമയിൽ അവസരം തേടി പോകുന്നു. അതിനു ശേഷമാണു സർഗ്ഗവേദിയുടെ നല്ല കാലം അവസാനിച്ചതു.
ജ്യോതിയുടെ എതിർപ്പിനെ തുടർന്നു ആനന്ദ് സിനിമയെടുക്കാൻ തയ്യാറാകുന്നില്ല. ആതിനെ തുടർന്നു ദേവദാസിന്റെ മാനസിക നില തകരാറിലാകുന്നു. സുധർമ്മയും മക്കളും വന്നു ദേവദാസിനെ കൂട്ടിക്കൊണ്ടു പോകുകയും അവരുടെ പരിചരണത്താൽ ദേവദാസ് വീണ്ടും സാധാരണ ജീവിതത്തിലേക്കു തിരികെ വരുന്നു. ദേവദാസിന്റെ മൂത്ത മകൾ പ്രിയംവദ (മാളവിക മേനോൻ) ജ്വാലാമുഖി പ്രധാന വേഷത്തിൽ അഭിനയിച്ചു സംവിധാനം ചെയ്തു അവതരിപ്പിക്കുന്നതോടെ സിനിമക്കു തിരശ്ശീല വീഴുന്നു.
പ്രതാപം മാഞ്ഞുപോയ നാടക കാലത്തിന്റെ ഓർമ്മകളുമായി കമലിന്റെ നടൻ.
എസ് സുരേഷ് ബാബുവിന്റെതാണ് തിരക്കഥ. കേന്ദ്ര കഥാപാത്രമായ നാടക പ്രവർത്തകൻ ദേവദാസിനെ ജയറാം അവതരിപ്പിക്കുന്നു രമ്യ നമ്പീശനാണ് നായിക. പി ബാലചന്ദ്രൻ,സജിത മഠത്തിൽ,ജോയ് മാത്യൂ തുടങ്ങി നാടകത്തിന്റെ ശ്വാസമറിഞ്ഞ നിരവധിപേർ ചിത്രത്തിലുണ്ട്.
- 989 views