ഒരു ഇന്ത്യൻ പ്രണയകഥ

കോട്ടയം നഗരത്തിൽ നടക്കുന്ന കഥയാണ്‌ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിന്റെ പ്രമേയം.ഐമനം സിദ്ധാർഥൻ എന്ന യുവജന നേതാവിന്റെ ജീവിതത്തിലൂടെ സിനിമ മുന്നേറുന്നു.ഫഹദ് ഫാസിൽ ഐമനം സിദ്ധാർഥനായി എത്തുന്നു.സിനിമയിൽ കാനഡയിൽ നിന്നും നാട്ടിൽ എത്തുന്ന യുവതിയാണ് നായികയായ അമല പോൾ.ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ഇന്നസെന്റ് ഒഴിച്ചാൽ സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം താരനിര ഈ ചിത്രത്തിൽ ഉണ്ടാവില്ല.ഇളയരാജയുടെ സംഗീതത്തിനും സത്യൻ അന്തിക്കാട് ഇളവ് നൽകിയിരിക്കുന്നു.വിദ്യാസാഗറാണ് ഒരു ഇന്ത്യൻ പ്രണയകഥയുടെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.    

U
140mins
റിലീസ് തിയ്യതി
Oru Indian Pranayakadha (Malayalam Movie)
Choreography
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
2013
വസ്ത്രാലങ്കാരം (പ്രധാന നടൻ)
അസ്സോസിയേറ്റ് എഡിറ്റർ
വസ്ത്രാലങ്കാരം
ടൈറ്റിൽ ഗ്രാഫിക്സ്
ചമയം (പ്രധാന നടൻ)
നിശ്ചലഛായാഗ്രഹണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കോട്ടയവും പരിസര പ്രദേശങ്ങളും.
ശബ്ദലേഖനം/ഡബ്ബിംഗ്
അസോസിയേറ്റ് ക്യാമറ
കാസറ്റ്സ് & സീഡീസ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ഗ്രാഫിക്സ്
ഇഫക്റ്റ്സ്
വാതിൽപ്പുറ ചിത്രീകരണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

യ്മനം പ്രദേശത്തെ കോൺഫ്രൻസ് പാർട്ടി നേതാവും എം എൽ എയുമായ ഭാസ്കരൻ നായർ അത്യാസന്ന നിലയിൽ ആശുപത്രിയിലാണൂ. അയാൾ അന്തരിച്ചു കഴിഞ്ഞാൽ ബൈ ഇലക്ഷനിൽ മണ്ഡലം പ്രസിഡന്റായ അയ്മനം സിദ്ധാർത്ഥ(ഫഹദ് ഫാസിൽ)നാണു ചാൻസ്. തനിക്ക് അവസരം കിട്ടുമെന്ന് കരുതി സിദ്ധാർത്ഥനും തയ്യാറെടുപ്പിലാണു. സിദ്ധാർത്ഥനു പിന്തുണയുമായി കൂട്ടുകാരും അച്ഛൻ സേതുവും അമ്മയുമൊക്കെയുണ്ട്. ആശുപത്രിയിൽ നേഴ്സായ സുധ (കൃഷ്ണപ്രഭ) സിദ്ധാർത്ഥന്റെ ചേച്ചിയാണു. ഒരു പ്രണയം തകർന്നതിൽ വിവാഹം വേണ്ടെന്നു വെച്ചിരിക്കുകയാണൂ സുധ. പാർട്ടി നേതാവായ ഉതുപ്പ് വള്ളിക്കാടൻ (ഇന്നസെന്റ്) സിദ്ധാർത്ഥനു പിന്തുണയുമായുണ്ട്. പൊതുപ്രവർത്തനത്തിനു താല്പര്യമില്ലെങ്കിലും വള്ളിക്കാടൻ ചാനൽ ചർച്ചകളിൽ കോൺഫ്രൺസ്  പാർട്ടിയെ പ്രതിനിധീകരിച്ച് സജ്ജീവമായുണ്ട്. അയ്മനം സിദ്ധാർത്ഥൻ ആദർശത്തേക്കാളുപരി പ്രാക്റ്റിക്കലായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നയാളാണു.

എം എൽ എയുടെ മരണം ബൈ ഇലക്ഷൻ ഉണ്ടാക്കിയെങ്കിലും മുൻ പാർട്ടി തീരുമാനം മാറി അയ്മനം സിദ്ധാർത്ഥനു ഇലക്ഷൻ സീറ്റു നിഷേധിക്കപ്പെടുന്നു പകരം ഒരു കേന്ദ്രമന്ത്രിയുടെ മകളായ ഡോ. വിമലാ രാമനാഥനു (മുത്തുമണി) സീറ്റു നൽകുന്നു. അതിൽ പ്രതിക്ഷേധിച്ച് സിദ്ധാർത്ഥൻ ഇലക്ഷൻ പ്രവർത്തനത്തിൽ നിന്നും മാറി നിൽക്കുന്നു. തിരഞ്ഞെടുപ്പു തന്ത്രവും രാഷ്ട്രീയ തന്ത്രവും നന്നായിറിയാവുന്ന ആളായിരുന്നു വിമലാ രാമനാഥൻ.

ലക്ഷനിൽ സ്ഥാനാർത്ഥിത്തം നിഷേധിക്കപ്പെട്ട സിദ്ധാർത്ഥൻ പാർട്ടി പ്രവർത്തനത്തിൽ നിന്നു ലീവെടുക്കാനും കുറച്ചു നാൾ മാറി നിൽക്കാനും ആലോചിക്കുന്നു.അപ്പോഴാണു വള്ളിക്കാടൻ  ഒരു പുതിയ ജോലി സിദ്ധാർത്ഥനു നൽകുന്നത്. വള്ളിക്കാടന്റെ ഭാര്യയുടെ ബന്ധുവിന്റെ ആവശ്യപ്രകാരം കാനഡയിൽ നിന്നും  ഒരു മലയാളി പെൺകുട്ടി ഇവിടെ ഡോക്യുമെന്ററി ചിത്രീകാരിക്കാൻ എത്തുന്നുണ്ടെന്നും അവരെ സഹായിക്കാൻ ആരെയെങ്കിലും ഏർപ്പാടാക്കാനും. മനസ്സില്ലാ മനസ്സോടെ സിദ്ധാർത്ഥൻ അതിനു തയ്യാറാകുന്നു. ആരെയെങ്കിലും ഏർപ്പാടാക്കാം എന്നു കരുതിയ സിദ്ധാർത്ഥനു ഈ സഹായത്തിനു പണം ലഭിക്കുമെന്നു അറിഞ്ഞപ്പോൾ ആ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുന്നു. 

നാഥായലങ്ങളെപ്പറ്റി ഡോക്യുമെന്ററി എടുക്കാനാണു താൻ വന്നതെന്നു ഐറിൻ(അമലാ പോൾ) വെളിപ്പെടുത്തുന്നു. ഐറിനുമായുള്ള കുറച്ചു ദിവസത്തെ പ്രവൃത്തിപരിചയം അവർ തമ്മിൽ നല്ല സൗഹൃദത്തിലാക്കുന്നു. ഐറിൻ തന്റെ സുഹൃത്തായ മെർലിന്റെ വീട്ടിലായിരുന്നു താമസം. നഗരത്തിന്റെ എല്ലാ ശീലങ്ങളുമുള്ള മെർലിന്റെ പ്രവൃർത്തികളിൽ ഐറിനു അത്ര താല്പര്യമുണ്ടായിരുന്നില്ല. ഒരു ദിവസം രാത്രിയിൽ  ഐറിൻ താമസിക്കുന്ന വീട്ടിലേക്ക് കർണ്ണാടക പോലീസ് വരുന്നു. ഐറിനെക്കുറിച്ചും അവരുടെ സന്ദർശനത്തെക്കുറിച്ചും സംശയമുണ്ടെന്നും പറഞ്ഞ് പോലീസ് ഐറിനെ അറസ്റ്റു ചെയ്യുന്നു. വിവരമറിഞ്ഞ് പോലീസ് സ്റ്റേഷനിലെത്തിയ വള്ളിക്കാടനോടും സിദ്ധാർത്ഥനോടും പോലീസ് ഓഫീസർ സംഭവം വിശദീകരിക്കുന്നു. അനാഥാലയങ്ങളെ കേന്ദ്രീകരിച്ച് വിദേശത്തേക്ക്  അവയവക്കടത്തു നടത്തുന്ന സംഘങ്ങളെക്കുറിച്ച് പോലീസിനു അറിവു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണു ഐറിനെ അറസ്റ്റ് ചെയ്തത് എന്നറിഞ്ഞ സിദ്ധാർത്ഥനും വള്ളിക്കാടനും സ്തംഭിച്ചു പോകുന്നു.

Runtime
140mins
റിലീസ് തിയ്യതി

കോട്ടയം നഗരത്തിൽ നടക്കുന്ന കഥയാണ്‌ ഒരു ഇന്ത്യൻ പ്രണയകഥ എന്ന ചിത്രത്തിന്റെ പ്രമേയം.ഐമനം സിദ്ധാർഥൻ എന്ന യുവജന നേതാവിന്റെ ജീവിതത്തിലൂടെ സിനിമ മുന്നേറുന്നു.ഫഹദ് ഫാസിൽ ഐമനം സിദ്ധാർഥനായി എത്തുന്നു.സിനിമയിൽ കാനഡയിൽ നിന്നും നാട്ടിൽ എത്തുന്ന യുവതിയാണ് നായികയായ അമല പോൾ.ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.ഇന്നസെന്റ് ഒഴിച്ചാൽ സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം താരനിര ഈ ചിത്രത്തിൽ ഉണ്ടാവില്ല.ഇളയരാജയുടെ സംഗീതത്തിനും സത്യൻ അന്തിക്കാട് ഇളവ് നൽകിയിരിക്കുന്നു.വിദ്യാസാഗറാണ് ഒരു ഇന്ത്യൻ പ്രണയകഥയുടെ സംഗീതസംവിധാനം ചെയ്തിരിക്കുന്നത്.    

പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം
Submitted by Neeli on Wed, 10/09/2013 - 10:56