Director | Year | |
---|---|---|
ബ്രേക്കിങ് ന്യൂസ് ലൈവ് | സുധീർ അമ്പലപ്പാട് | 2013 |
സുധീർ അമ്പലപ്പാട്
കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യ നൽകിക്കൊണ്ട് സാമൂഹ്യസന്ദേശം നൽകുന്ന പ്രമേയം.
കേരള മനസാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യ നൽകിക്കൊണ്ട് സാമൂഹ്യസന്ദേശം നൽകുന്ന പ്രമേയം.
സുധീർ അമ്പലപാട് എന്ന സംവിധായകന്റെ ആദ്യ ചിത്രം.
സ്ത്രീ കഥാപാത്രങ്ങൾ മുഖ്യ പ്രാധാന്യം നൽകിയിരിക്കുന്നു.
കേരള സമൂഹത്തെ ഞെട്ടിച്ച ‘സൌമ്യ വധ’ ത്തിന്റെ പശ്ചാത്തലം.
ഇന്ത്യാവിഷൻ ചാനലിലെ ഫേസ് ടു ഫേസ് പ്രോഗ്രാമിൽ തന്റെ ദുരന്താനുഭവം വിവരിക്കാൻ എത്തിയതാണ് കോളേജ് വിദ്യാർത്ഥിനിയായ നയന(കാവ്യാമാധവൻ) തന്റെ കോളേജ് യാത്രയിൽ ട്രെയിനിൽ വെച്ചുണ്ടായ ദുരന്തത്തെ ദൃക്‌സാക്ഷി എന്ന നിലയിൽ നയന വിശദീകരിക്കുകയാണ്. ഒപ്പം ആ ദുരന്ത വേളയിൽ താൻ പ്രതികരിച്ചില്ലായിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന സാമൂഹ്യ ദുരന്തവും സാമൂഹ്യപ്രതികരണവും നയന പങ്കു വെയ്ക്കുന്നു.
മൂന്നാർ കാറ്ററിങ്ങ് കോളേജിലെ വിദ്യാർത്ഥിനിയാണ് നയന. റിട്ടയേർഡ് മിലിറ്ററി ഓഫീസറായ അച്ഛനും (ദേവൻ) അമ്മക്കും (ഊർമ്മിള ഉണ്ണി) അനിയത്തിക്കുമൊപ്പം ജീവിക്കുന്ന നയന കോളേജിലെ അദ്ധ്യാപകൻ ദീപക്കു(വിനീത്)മായി പ്രണയത്തിലുമാണ്. ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരിക്കുന്നു. നിത്യേന കോളേജിലേക്കും തിരിച്ച് വീട്ടിലേക്കുമുള്ള ട്രെയിൻ യാത്രക്കിടെ പരിചയപ്പെട്ടതാണ് സ്നേഹ(മൈഥിലി)യേയും അവളുടെ അമ്മൂമ്മ(സുകുമാരി)യേയും അനുജനേയും. സ്നേഹ സാമ്പത്തിക പരാധീനതകളുള്ള വീട്ടിലെ അംഗമാണ്. ചെറുപ്പത്തിലെ അച്ഛനും അമ്മയും നഷ്ടപ്പെട്ട സ്നേഹയെ വളർത്തിയത് അമ്മൂമ്മയാണ്. മുതിർന്നെങ്കിലും ബുദ്ധിമാദ്ധ്യമുള്ള അനുജനോട് സ്നേഹക്ക് വലിയ സ്നേഹവും വാത്സല്യവുമാണ്. ചെറിയ ജോലി ചെയ്ത് കുടുംബത്തെ സഹായിക്കുകയും സ്വന്തം വിവാഹത്തിനുള്ള സാമ്പത്തിക സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട് സ്നേഹ. സ്നേഹയുടെ വിവാഹം നിശ്ചയത്തെത്തുടർന്ന് നഗരത്തിൽ സ്വർണ്ണാഭരണങ്ങൾ എടുക്കാൻ എത്തിയതായിരുന്നു സ്നേഹയും കുടുംബവും അതിനിടയിലാണ് യാദൃശ്ചികമായി നയനയെ പരിചയപ്പെടുന്നത്.
ഒരു ദിവസം കോളേജിൽ നിന്നു വീട്ടിലേക്കുള്ള വരവിൽ നയന സ്നേഹയെ കണ്ടുമുട്ടുന്നു. യാത്രക്കിടയിൽ ട്രെയിനിലെ ബാത്ത് റൂമിൽ പോയി വന്ന നയന കണ്ടത് ഞെട്ടിപ്പിക്കുന്ന കാഴ്ചയായിരുന്നു.ക്രിമിനൽ എന്നു തോന്നിപ്പിക്കുന്ന ഒരാൾ സ്നേഹയെ കടന്നു പിടിച്ച് ട്രെയിനിൽ നിന്ന് പുറത്തേക്ക് വലിച്ചിടാൻ ശ്രമിക്കുന്ന കാഴ്ച. ഒരുനിമിഷം പകച്ചു പോയ നയന പ്രതികരിക്കും മുൻപ് അയാൾ സ്നേഹയെ വലിച്ച് ട്രെയിനിൽ നിന്ന് പുറത്തേക്കിട്ടു.
പ്രതികരിക്കാൻ മറന്നു പോയ ദൃക്‌സാക്ഷി എന്ന നിലയിൽ കുറ്റബോധം നയനയെ വേദനിപ്പിച്ചു. മാധ്യമങ്ങളും സുഹൃത്തുക്കളുമടക്കം സ്വന്തം കുടുംബം വരെ നയനയെ കുറ്റപ്പെടുത്തി. പ്രതികരിക്കാതിരുന്ന സ്ത്രീ എന്ന നിലയിൽ നയന സ്ത്രീ വർഗ്ഗത്തിനു ശാപമാണെന്ന് വരെ കോളേജ് അധികൃതരും മീഡിയയും കുറ്റപ്പെടുത്തി.
ഇത്തരം സന്ദർഭങ്ങളിൽ നമ്മൾ പ്രതികരണ ശേഷി ഇല്ലാതായാൽ സംഭവിക്കുന്ന ദുരനുഭവങ്ങളെ വിവരിച്ചശേഷം നയനക്ക് ടി വി അവതാരകയോട് പറയാനുണ്ടായത് മറ്റൊന്നായിരുന്നു.
- 1642 views