Director | Year | |
---|---|---|
പോപ്പിൻസ് | വി കെ പ്രകാശ് | 2012 |
നത്തോലി ഒരു ചെറിയ മീനല്ല | വി കെ പ്രകാശ് | 2013 |
താങ്ക് യൂ | വി കെ പ്രകാശ് | 2013 |
സൈലൻസ് | വി കെ പ്രകാശ് | 2013 |
നിർണായകം | വി കെ പ്രകാശ് | 2015 |
Rock സ്റ്റാർ | വി കെ പ്രകാശ് | 2015 |
മരുഭൂമിയിലെ ആന | വി കെ പ്രകാശ് | 2016 |
മഴനീർത്തുള്ളികൾ | വി കെ പ്രകാശ് | 2016 |
കെയർഫുൾ | വി കെ പ്രകാശ് | 2017 |
മദ്രാസ് ലോഡ്ജ് | വി കെ പ്രകാശ് | 2018 |
Pagination
- Previous page
- Page 2
- Next page
വി കെ പ്രകാശ്
നത്തോലി എന്നു വിളിപ്പേരുള്ള പ്രേം കൃഷ്ണൻ(ഫഹദ് ഫാസിൽ) എന്ന യുവാവിന്റെ ബുദ്ധിമുട്ടേറിയ ജോലിയും ജീവിതവും. പ്രേം കൃഷ്ണൻ എഴുതിക്കൊണ്ടിരിക്കുന്ന സിനിമാതിരക്കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും പ്രേമിന്റെ നിയന്ത്രണങ്ങളിൽ നിന്നും പോകുന്നതും എഴുത്തും ജീവിതവും ഒന്നാകുന്നതുമായ സ്ഥിതിവിശേഷങ്ങൾ നർമ്മരൂപത്തിൽ.
നത്തോലി എന്നു വിളിപ്പേരുള്ള പ്രേം കൃഷ്ണൻ(ഫഹദ് ഫാസിൽ) എന്ന യുവാവിന്റെ ബുദ്ധിമുട്ടേറിയ ജോലിയും ജീവിതവും. പ്രേം കൃഷ്ണൻ എഴുതിക്കൊണ്ടിരിക്കുന്ന സിനിമാതിരക്കഥയിലെ കഥാപാത്രങ്ങളും സംഭവങ്ങളും പ്രേമിന്റെ നിയന്ത്രണങ്ങളിൽ നിന്നും പോകുന്നതും എഴുത്തും ജീവിതവും ഒന്നാകുന്നതുമായ സ്ഥിതിവിശേഷങ്ങൾ നർമ്മരൂപത്തിൽ.
*ഫഹദ് ഫാസിൽ ആദ്യമായി ഡബിൾ റോളിലെത്തുന്നു.
*കുട്ടിസ്രാങ്ക് എന്ന ചിത്രത്തിനു ശേഷം ‘കമാലിനി മുഖർജി’ ഈ സിനിമയിലെ നായികാ വേഷം ചെയ്യുന്നു.
*വ്യത്യസ്ഥമായ ആഖ്യാന ശൈലി.
പ്രേം കൃഷ്ണൻ(ഫഹദ് ഫാസിൽ) എന്ന യുവാവ് ഒരു നദീതീരത്തെ ‘പുഴയോരം’ എന്ന ഫ്ലാറ്റിലെ കെയർ ടേക്കറാണ്. ചെറിയ ശരീരപ്രകൃതിയായതുകൊണ്ട് ‘നത്തോലി’ എന്ന വിളിപ്പേര് പ്രേമിനുണ്ട്. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ എന്ന സിനിമ റിലീസായ സമയത്തായിരുന്നു ജനനം. സിനിമയോടുള്ള താല്പര്യം ഗർഭാവസ്ഥയിൽ തന്നെ ഉണ്ടെന്ന് പ്രേം പറയുന്നുണ്ട്. കരീലക്കുളങ്ങര ഗ്രാമത്തിലായിരുന്നു പ്രേമിന്റെ ജീവിതം. പോളി ടെക്നിക്കിലെ പഠനം മുഴുമിപ്പിച്ചില്ല. നാട്ടിലെ പ്രമാണിയായ ക്യാപ്റ്റൻ ആശാകൃഷ്ണന്റെ ശുപാർശയിൽ സഹോദരൻ ക്യാപ്റ്റൻ ഗീതാകൃഷ്ണൻ(സത്താർ) നോക്കി നടത്തുന്ന ഒരു ഫ്ലാറ്റിന്റെ കെയർ ടേക്കർ ജോലിക്ക് വേണ്ടി പ്രേം എറണാകുളത്തെത്തുന്നു. സിനിമയോടുള്ള കമ്പം കാരണം പ്രേം ഒരു തിരക്കഥാരചനയിലാണ്. പക്ഷെ കെയർ ടേക്കർ ജീവിതം ദുരിതപൂർണ്ണമായിരുന്നു. മുഴുവൻ സമയവും ജോലിയും കഷ്ടപ്പാടും. അതിനിടയിലെ വിശ്രമവേളയിലാണ് തിരക്കഥയെഴുത്ത്. ആകെയുള്ള ആശ്വാസം സെക്യൂരിറ്റി വാസുവാണ് (മുകുന്ദൻ) വാസുവിനോടാണ് എഴുത്തും മറ്റു കാര്യങ്ങളും ഷെയർ ചെയ്യുന്നത്.
ഫ്ലാറ്റിൽ സാഹസിക വിനോദയാത്രകൾ ഏർപ്പാടാക്കുന്ന ഒരു കൺസൾട്ടന്റ് പ്രഭ തോമസ് (കമാലിനി) ആയിരുന്നു പ്രേമിന്റെ എന്നത്തേയും അസ്വസ്ഥത. മുൻ ശുണ്ഠിക്കാരിയായ പ്രഭയും മറ്റു അന്തേവാസികളും പ്രേമിനു മാക്സിമം ജോലികൾ കൊടുത്തു. അതിനിടയിലായിരുന്നു ഫ്ലാറ്റിലെ താമസക്കാരിയായ ഒരു വീട്ടമ്മയുടെ ഗൾഫിലുള്ള ഭർത്താവിന്റെ ആവശ്യപ്രകാരം വീട്ടമ്മയെ പിന്തുടർന്ന് അവരുടേ കാര്യങ്ങൾ അറിയുവാനുള്ള ജോലി ഏറ്റെടുക്കേണ്ടിവന്നത്. ഭർത്താവിനു ഭാര്യയെ സംശയമായതുകൊണ്ട് ഭാര്യയുടെ പുറത്തുള്ള യാത്രകൾ മറ്റു കാര്യങ്ങൾ എന്നിവ രഹസ്യമായി അറിയാനായിരുന്നു നിർദ്ദേശം. മനസ്സില്ലാമനസ്സോടെ അത് ഏറ്റെടുക്കുന്ന പ്രേം പക്ഷേ, ഒരവസരത്തിൽ പിടിക്കപ്പെട്ടു. ഫ്ലാറ്റിലെ അന്തേവാസികൾ പ്രേമിനെ തെറ്റിദ്ധരിക്കുകയും മർദ്ദിക്കുകയും ചെയ്തു. നിസ്സഹായനായ പ്രേമിനു അവരെ എതിർക്കാനോ തന്റെ സത്യസന്ധത വെളിവാക്കാനോ സാധിച്ചില്ല.
തന്റെ ജീവിതം ദുസ്സഹമാക്കുന്ന ഫ്ലാറ്റിലെ അന്തേവാസികളോട് പ്രതികാരം ചെയ്യാൻ പ്രേം തന്റെ തിരക്കഥ ഉപയോഗിക്കുന്നു.ഫ്ലാറ്റിലെ അന്തേവാസികൾ തിരക്കഥയിലെ കഥാപാത്രങ്ങളാകുന്നു. ഫ്ലാറ്റിലെ പ്രഭാ തോമാസ് തിരക്കഥയിലെ നായികയാകുന്നു. അഹങ്കാരിയായ നായികയെ അടക്കിനിർത്താൻ പ്രേം ഒരു വില്ലനെ സൃഷ്ടിക്കുന്നു.
പിന്നീടുള്ള സിനിമ പ്രേമിന്റെ തിരക്കഥയിലെ കഥാപാത്രങ്ങൾ അന്തേവാസികളായി പരിണമിക്കുകയും അവരുടെ ബന്ധങ്ങളിൽ അപ്രതീക്ഷിതമായതു സംഭവിക്കുകയും ചെയ്യുന്നു. എന്നാ ഒരു ഘട്ടത്തിൽ പ്രേം സൃഷ്ടിച്ച കഥാപാത്രങ്ങൾ പ്രേമിന്റെ ജീവിതം തന്നെ ഒരു സന്നിഗ്ദ്ധാവസ്ഥയിലെത്തിക്കുന്നു.
- 1531 views