ആലീസിന്റെ അന്വേഷണം

122mins
Alicinte Anweshanam
1989
അനുബന്ധ വർത്തമാനം

തന്റെ കാണാതായ ഭര്‍ത്താവിനെ തേടിയുള്ള ആലീസ് എന്ന യുവതിയുടെ അന്വേഷണമാണ് ഈ ചിത്രം പറയുന്നത്. അന്വേഷണത്തിനിടയില്‍ ആലീസ് തന്റെ ഭര്‍ത്താവിന്റെ മുന്‍കാല ജീവിതത്തെക്കുറിച്ച് കൂടുതല്‍ അറിയുന്നു. അതില്‍ അയാളുടെ പരിഷ്കരണവാദിയില്‍ നിന്ന് ബൂര്‍ഷ്വായിലേക്കുള്ള വീഴ്ചയും ഉള്‍പ്പെടുന്നു. ഇത്തരം തിരിച്ചറിവുകള്‍ ആലിസിനെ തന്റെ അന്വേഷണം അവസാനിപ്പിക്കാനും തന്റെ ജീവിതത്തിലുള്ള ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുക്കുവാനുമുള്ള തീരുമാനത്തില്‍ എത്തിക്കുന്നു.

അടക്കാനാവാത്ത ആത്മസംഘര്‍ഷവും ഉത്തരമില്ലാത്ത ചോദ്യങ്ങളും എല്ലാക്കാലത്തും എന്തുകൊണ്ടാണ് പുരുഷനെ മാത്രം അലട്ടിക്കൊണ്ടിരിക്കുന്നത്? അസ്തിത്വദുഃഖം ഒരു പുരുഷവികാരമായിരുന്നോ? തോമാസുകുട്ടിയുടെ തിരോധാനവും ആലീസിന്റെ അന്വേഷണവും വീണ്ടും കാണുമ്പോള്‍ ഇത്തരം നിരവധി ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുന്നുണ്ട്. കോളേജ് അധ്യാപകനായ തോമാസുകുട്ടി പതിവുപോലെ രാവിലെ കോളേജില്‍ പോയതാണ്. പിന്നീട് ഇന്നേവരെ മടങ്ങിവന്നിട്ടില്ല. ഉള്ളില്‍ കനംതൂങ്ങുന്ന പഴയ രാഷ്ട്രീയവിശ്വാസത്തിന്റെ ഭാരം, പുതിയ ജീവിതം നല്കുന്ന സുരക്ഷ, കുടുംബജീവിതത്തിന്റെ ഉത്തരവാദിത്വങ്ങള്‍ ഇവയ്‌ക്കെല്ലാം നടുവിലാണ് തോമാസുകുട്ടിയുടെ നില്പ്. ഇടയില്‍ നില്ക്കുകയെന്നാല്‍ ദുരന്തസ്ഥലത്ത് അധിവസിക്കുകയെന്നാണര്‍ഥം. ഈ അധിവാസത്തിന്റെ, ആത്മസംഘര്‍ഷങ്ങളുടെ തുടര്‍ച്ചയാണ് തോമാസുകുട്ടിയുടെ തിരോധാനം.എന്താണ് തോമാസ് കുട്ടിയുടെ തിരോധാനത്തിന്‍റെ കാരണം?

അവലംബം : അജിയുടെ  ഫേസ്ബുക്ക് പോസ്റ്റ് 

Runtime
122mins
നിർമ്മാണ നിർവ്വഹണം