Pagination
- Previous page
- Page 5
- Next page
സത്യൻ അന്തിക്കാട്
കടലിൽ പോയി മീൻ പിടിച്ചു ജീവിക്കുന്ന അനാഥയായ താമര (നമിത പ്രമോദ്) എന്ന കൌമാരക്കാരിയുടെ ജീവിതവും അവളുടെ ജീവിതത്തിലേക്ക് അച്ഛനെപ്പോലെ കടന്നുവരുന്ന കെ പി (നെടുമുടി വേണു) എന്ന വയസ്സന്റെ ദുരൂഹതകൾ നിറഞ്ഞ ജീവിതവും. ഒപ്പം താമരയെ സ്നേഹിക്കുന്ന ഒട്ടനവധി കടപ്പുറം നിവാസികളുടെ നിഷ്കളങ്കതയും സ്നേഹം നിറഞ്ഞതുമായ ജീവിതം.
കടലിൽ പോയി മീൻ പിടിച്ചു ജീവിക്കുന്ന അനാഥയായ താമര (നമിത പ്രമോദ്) എന്ന കൌമാരക്കാരിയുടെ ജീവിതവും അവളുടെ ജീവിതത്തിലേക്ക് അച്ഛനെപ്പോലെ കടന്നുവരുന്ന കെ പി (നെടുമുടി വേണു) എന്ന വയസ്സന്റെ ദുരൂഹതകൾ നിറഞ്ഞ ജീവിതവും. ഒപ്പം താമരയെ സ്നേഹിക്കുന്ന ഒട്ടനവധി കടപ്പുറം നിവാസികളുടെ നിഷ്കളങ്കതയും സ്നേഹം നിറഞ്ഞതുമായ ജീവിതം.
നമിതാ പ്രമോദ് ആദ്യമായി നായികാ വേഷത്തിൽ അഭിനയിക്കുന്നു.
പ്രമുഖ താരങ്ങളെ ഒഴിവാക്കി ഒട്ടേറെ പുതുമുഖങ്ങളും നാടക-ടിവി രംഗത്തെ പല അഭിനേതാക്കളും പ്രധാന വേഷത്തിൽ അഭിനയിക്കുന്നു.
കടലിന്റേയും കടപ്പുറത്തിന്റേയും പശ്ചാത്തലത്തിലുള്ള സത്യൻ അന്തിക്കാടിന്റെ ആദ്യ ചിത്രം.
തുടർച്ചയായി ഇളയരാജ വീണ്ടും ഈ സത്യൻ അന്തിക്കാട് ചിത്രത്തിനു സംഗീതം നൽകുന്നു.
നീണ്ട ഇടവേളക്ക് ശേഷം സത്യൻ അന്തിക്കാട് മറ്റൊരാളുടെ തിരക്കഥയിൽ (ബെന്നി പി നായരമ്പലം) സംവിധാനം ചെയ്യുന്നു.
കടലിൽ പോയി മീൻ പിടിച്ച് ജീവിതം നയിക്കുന്ന കടപ്പുറം നിവാസിയാണ് ശങ്കരൻ (സിദ്ദിഖ്) ശങ്കരനു കൂട്ടായി മകൾ താമര(നമിത പ്രമോദ്) മാത്രമേയുള്ളൂ. അമ്മയില്ലാത്തതുകൊണ്ട് മകൾ താമരയെ നിറഞ്ഞ വാത്സല്യത്തോടെയാണ് ശങ്കരൻ വളർത്തുന്നത്. പക്ഷെ കരയിൽ നടക്കുന്ന പല സംഭവങ്ങളും കേൾക്കുമ്പോൾ മകളെ ഒറ്റക്ക് കരയിൽ നിർത്തി കടലിൽ മീൻ പിടിക്കാൻ പോകുവാൻ ശങ്കരനു പേടിയായതുകൊണ്ട് മകൾ താമരയെ ചെറുപ്പത്തിലേ തന്നെ തന്റെയൊപ്പം കടലിൽ മീൻ പിടിക്കാൻ കൊണ്ടു പോകുന്നു. വളരെ ചെറുപ്പത്തിലേ തന്നെ പുറം കടലിൽ പോകാനും പേടിയില്ലാതെ മീൻ പിടുത്തം ചെയ്യാനുമൊക്കെ താമര പഠിക്കുന്നു. ഒരു ദിവസം അപ്രതീക്ഷിതമായി ശങ്കരൻ പോയിരുന്ന വള്ളം കടലിൽ വെച്ച് മറിയുകയും ചിലർ മരണപ്പെടുകയും ചെയ്യുന്നു. മരണപ്പെട്ടവരിൽ ഒരാൾ ശങ്കരനായിരുന്നു. അച്ഛനും കൂടെ നഷ്ടമായതോടെ താമര ഒറ്റക്കാവുന്നു. എങ്കിലും കടപ്പുറത്തെ മറ്റുള്ളവരുടേ സ്നേഹവും വാത്സല്യവും താമരക്ക് ലഭിച്ചതുകൊണ്ട് കടപ്പുറത്ത് അനാഥയാണെന്ന തോന്നലില്ലാതെ ജീവിക്കാൻ കഴിയുന്നു.
താമര മുതിർന്നു കൌമാരം കടന്ന പെൺകുട്ടീയായി. അച്ഛൻ ശങ്കരന്റെ സുഹൃത്ത് ഉണികണ്ടന്റെ (ചെമ്പിൽ അശോകൻ) മകൻ മോഹനൻ (നിവിൻ പോളി) താമരയുടെ സുഹൃത്താണ്. ടി ടി സിക്ക് പോകണമെന്ന് ആഗ്രഹിച്ചെങ്കിലും അച്ഛൻ കടലിൽ പോകാത്തതുകാരണം മോഹനനു പഠിപ്പ് ഉപേക്ഷിക്കേണ്ടി വന്നു. അവനും ഇടക്കൊക്കെ കടലിൽ പോയിത്തുടങ്ങി. താമരയും കടലിൽ മീൻ പിടിക്കാൻ പോകുന്നത് മുടക്കിയില്ല. കടപ്പുറത്ത് പുറം കടലിൽ മീൻ പിടിക്കാൻ പോകുന്ന ഏക പെണ്ണായി മാറി താമര. ഒപ്പം കൂട്ടിനു ശാർങ്ങധരനും (ധർമ്മജൻ ബോൾഗാട്ടി) ആലപ്പി അപ്പച്ചനു(സിദ്ധാർത്ഥ്)മുണ്ട്. ആലപ്പി അപ്പച്ചൻ ഒരു നാടക നടൻ കൂടിയാണ്.
ഇതിനിടയിൽ ഒരു ദിവസം അപ്രതീക്ഷിതമായി കടലിൽ മരണവെപ്രാളത്തോടെയുള്ള ഒരാളെ താമര കാണുന്നു. താമരയും നാട്ടൂകാരും അയാളെ രക്ഷപ്പെടുത്തുന്നു. ആരുമില്ലാത്ത പ്രായമായ ഒരു വ്യക്തിയായിരുന്നു അത്. സാഹചര്യങ്ങൾ കൊണ്ട് താമര അയാളെ തന്റെ വീട്ടിൽ താമസിപ്പിക്കുന്നു. തന്റെ പേരു കുമാരപണിക്കർ ആണെന്നും കെ പി എന്നു ചുരുക്കി വിളിക്കും എന്ന് മാത്രമേ അയാൾ വിശദീകരിച്ചുള്ളു. അയാളിലൊരു ദുരൂഹത ഉള്ളത് താമരക്കും അവളൂടെ കൂട്ടുകാരായ മോഹനനും അപ്പച്ചനും ശാർങ്ങധരനും തോന്നി. അവർ അയാളുടെ രഹസ്യങ്ങൾ അറിയാൻ പല വഴികൾ നോക്കിയെങ്കിലും അതൊന്നും ഫലവത്തായില്ല.
അച്ഛൻ നഷ്ടപ്പെട്ട താമര കെ പി യെ അച്ഛനെപ്പോലെ കരുതി. കെ പി അതുപോലെത്തന്നെ താമരയെ മകളായും. പക്ഷെ അപ്രവചീനമായ പല പ്രവൃത്തികളും കെ പി യിൽ നിന്നുണ്ടായി. അത് താമരയേയും സുഹൃത്തുക്കളേയും അസ്വസ്ഥരാക്കി. ദിവസങ്ങൾ കഴിയുന്തോറും കെ പി, താമരക്ക് ഒരു ബാദ്ധ്യതയാകുന്നു. ഇതിനിടയിൽ താമരക്കൊരു വിവാഹാലോചന കെ പി കൊണ്ടുവരുന്നു. എന്നാൽ താമരയോട് ഉള്ളിൽ ഇഷ്ടമുണ്ടായിരുന്ന മോഹനനു ഇത് ഇഷ്ടപ്പെടുന്നില്ല. പക്ഷെ ചില കാരണങ്ങൾ കൊണ്ട് ആ വിവാഹത്തിൽ നിന്ന് ചെറുക്കന്റെ വീട്ടുകാർ പിൻ വാങ്ങി. അതേ രാത്രിയിൽ ചെറുക്കന്റെ കടപ്പുറത്തെ വള്ളപ്പുരക്ക് ആരോ തീ കൊടുക്കുന്നു.
പിറ്റേ ദിവസം കടപ്പുറത്തെത്തിയ പോലീസ് മോഹനനേയും, അപ്പച്ചനേയും, ശാർങദരനേയും ഒപ്പം താമരയേയും അറസ്റ്റ് ചെയ്യുന്നു.
താമരയും കൂട്ടുകാരും കെ പി യുടെ ദുരൂഹതകൾ അറിയാൻ പുറപ്പെടുന്നു.
- 1665 views