ഓർക്കാപ്പുറത്ത്

കഥാസന്ദർഭം

സുഹൃത്തുക്കളെ പോലെ കഴിയുന്ന ഒരു അഛന്റെയും മകന്റെയും കഥ. ഫോർട്ട്‌ കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് കഥ വികസിക്കുന്നത്. ഭാര്യയുടെ ചികിത്സാചെലവിനായി ബോട്ട് പണയം വെക്കേണ്ടിവന്ന നിക്കോളാസ്(നെടുമുടി), മകൻ ഫ്രെഡ്ഡിയുമായി(മോഹൻലാൽ) ചേർന്ന് ബ്രോക്കർ പണി, പഞ്ചഗുസ്തി തുടങ്ങി പല പണികളും പരീക്ഷിക്കുന്നു. ഇതിൽ നിന്നും കിട്ടുന്ന വരുമാനമാണ് ബോട്ട് പണയത്തിനെടുത്ത അവറാനു(ഇന്നസെന്റ്) കൊടുക്കുന്നത്. പലിശയും ബോട്ടിന്റെ അറ്റകുറ്റ പണികളും ഒക്കെയായി വലിയൊരു തുക അടച്ചു തീർക്കാനുണ്ട്. ഒരു ദിവസം പത്രത്തിൽ വന്ന പഴയ കാർ വില്പനയ്ക്ക് എന്ന പരസ്യം  കണ്ട ഫ്രെഡ്ഡിയും നിക്കോളാസും ആ കാർ തേടി മിസ്സിസ് വില്യംസിന്റെ(വത്സല മേനോൻ) വീട്ടിൽ എത്തുന്നു. 

orkkappurath poster

U
റിലീസ് തിയ്യതി
പരസ്യം
Orkkappurathu (Malayalam Movie)
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
1988
Associate Director
വസ്ത്രാലങ്കാരം
വിതരണം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

സുഹൃത്തുക്കളെ പോലെ കഴിയുന്ന ഒരു അഛന്റെയും മകന്റെയും കഥ. ഫോർട്ട്‌ കൊച്ചിയിലും സമീപ പ്രദേശങ്ങളിലുമായിട്ടാണ് കഥ വികസിക്കുന്നത്. ഭാര്യയുടെ ചികിത്സാചെലവിനായി ബോട്ട് പണയം വെക്കേണ്ടിവന്ന നിക്കോളാസ്(നെടുമുടി), മകൻ ഫ്രെഡ്ഡിയുമായി(മോഹൻലാൽ) ചേർന്ന് ബ്രോക്കർ പണി, പഞ്ചഗുസ്തി തുടങ്ങി പല പണികളും പരീക്ഷിക്കുന്നു. ഇതിൽ നിന്നും കിട്ടുന്ന വരുമാനമാണ് ബോട്ട് പണയത്തിനെടുത്ത അവറാനു(ഇന്നസെന്റ്) കൊടുക്കുന്നത്. പലിശയും ബോട്ടിന്റെ അറ്റകുറ്റ പണികളും ഒക്കെയായി വലിയൊരു തുക അടച്ചു തീർക്കാനുണ്ട്. ഒരു ദിവസം പത്രത്തിൽ വന്ന പഴയ കാർ വില്പനയ്ക്ക് എന്ന പരസ്യം  കണ്ട ഫ്രെഡ്ഡിയും നിക്കോളാസും ആ കാർ തേടി മിസ്സിസ് വില്യംസിന്റെ(വത്സല മേനോൻ) വീട്ടിൽ എത്തുന്നു. 

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഫോർട്ട്‌ കൊച്ചി
വാതിൽപ്പുറ ചിത്രീകരണം
അനുബന്ധ വർത്തമാനം

ഓ ഡാനി ബോയ്‌ എന്ന ഐറിഷ് നാടോടിഗാനം ഇതിൽ ഉൾപെടുത്തിയിരിക്കുന്നു. ഔസെപ്പച്ചൻ പശ്ചാത്തല സംഗീതം കൊടുത്തിരിക്കുന്ന ഈ ചിത്രത്തിൽ മറ്റു ഗാനങ്ങൾ ഇല്ല.

സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

ഭർത്താവ് മരിച്ച മിസ്സിസ് വില്യംസും മകൾ ഷെറിനും(രമ്യ കൃഷ്ണൻ) ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ വിഷമിക്കുകയായിരുന്നു. കാർ നിക്കോളാസും ഫ്രെഡ്ഡിയും കൂടി പഴയ സാധനങ്ങൾ ബലഹീനതയായ മുണ്ടക്കൽ ശിവരാമമേനോനു(പറവൂർ ഭരതൻ) വിൽക്കുന്നു. നിക്കൊലാസിനെയും ഫ്രെഡ്ഡിയെയും വാടക വീട്ടിൽനിന്നും ഇറക്കിവിടാനായി വീട്ടുടമ(ശങ്കരാടി) അപ്പാജി(എൻ എൽ ബാലകൃഷ്ണൻ)യെന്ന ഗുണ്ടയെ കൊണ്ടുവരുന്നു. പക്ഷെ അപ്പാജിയും നിക്കോളാസും സുഹൃത്തുക്കളായതിനാൽ വീടുടമയുടെ പദ്ധതി പാളുന്നു. ഇതിനിടയിൽ മിസ്സിസ് വില്യംസിന്റെ വീട്ടിൽ ഷെറിന് ഡാഡിയുടെ സമ്മാനമായി കിട്ടിയ പിയാനോ വിൽക്കാൻ അവർ പരസ്യം കൊടുക്കുകയും, ഇത് കണ്ട ഫ്രെഡ്‌ഡിയും നിക്കോളാസും ഇത് ജെ ജെ എന്ന ജയിംസ് ജോസഫിനു(തിലകൻ) വിൽക്കാൻ ശ്രമിച്ചെങ്കിലും നടനില്ല. തുടർന്ന് അവർ ജെ ജെ തന്നുവിട്ടതാണ് എന്ന വ്യാജേന ജെ ജെ യുടെ സുഹൃത്ത് പണിക്കർക്ക് വിൽകുന്നു. അതിനിടെ ജെ ജെ യുടെ പഴയ സുഹൃത്തും ഇപ്പോൾ ശത്രുവും ആയ ചാച്ച(ഉമ്മർ) ജയിൽ മോചിതനാവുന്നു. തുടർന്ന് പഴയ സുഹൃത്തായ വില്യംസിന്റെ വീട്ടിൽ വില്യംസിന്റെ പിയാനോ അന്വേഷിച്ച് എത്തുകയും ചെയ്യുന്നു. ചാച്ചയെ നിക്കൊലാസിന്റെയും ഫ്രെഡ്ഡിയുടെയും സഹായത്തോടെ തട്ടിക്കൊണ്ടുവരാൻ ജെ ജെ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. വില്യംസിന്റെ പിയാനോ ചാച്ച അന്വേഷിക്കണമെങ്കിൽ അതിന് എന്തെങ്കിലും പ്രത്യേകത ഉണ്ടാവും എന്നു മനസിലാക്കിയ ജെ ജെ, ആ പിയാനോ തേടുന്നു. ഇതറിഞ്ഞ ഫ്രെഡ്ഡിയും നിക്കോളാസും അതേ പിയാനോയും തേടിപോകുന്നു.  

കഥാവസാനം എന്തു സംഭവിച്ചു?

ബോംബയിൽ നേരായ മാര്ഗത്തിലൂടെ അല്ല വില്യംസും ചാച്ചയും ജെ ജെ യും ബിസിനസ് നടത്തിയിരുന്നത്. ഒരു കൊട്ടാരത്തിൽ നിന്ന് വിലയേറിയ രത്നങ്ങൾ കൈക്കലാക്കിയ വില്യംസിനെയും ചാച്ചയെയും ജെ ജെ ചതിച്ചതിനെ തുടർന്നാണ്‌ അവർ ജയിലിലാവുകയും തുടർന്ന് വില്യംസ് ജയിലിൽ മരിക്കുക്കയും ചെയ്യുന്നത്. ഈ രത്നങ്ങൾ ഒളിപ്പിച്ച സ്ഥലത്തിന്റെ മാപ്പ് പിയാനോയിൽ ഉണ്ടെന്നു മനസിലാക്കിയ ചാച്ച, അത് ലഭിക്കാനായി പിയാനോയ്ക്കു പുറകെ പോകുന്നു. അതിനു മുന്നേ മാപ്പ് കൈക്കലാക്കിയ ഫ്രെഡ്ഡിയും നിക്കോളാസും സ്ഥലത്ത് എത്തിപ്പെടുന്നു. അതിനു പുറകെ  ജെ ജെ യും ചാച്ചയും എത്തിയെങ്കിലും ഏറ്റുമുട്ടലലിൽ  അവരെ കീഴടക്കിയ ഫ്രെഡ്ഡിയും നിക്കോളാസും അപ്പാജിയും അവരെ പോലീസിൽ ഏല്പിക്കുന്നു. ബോട്ട് തിരിച്ചെടുത്ത ഫ്രെഡ്ഡിയും ഷെറിനും ഒന്നാകുന്നു.  

റീ-റെക്കോഡിങ്
റിലീസ് തിയ്യതി

orkkappurath poster

പ്രൊഡക്ഷൻ മാനേജർ
ഓഫീസ് നിർവ്വഹണം
Submitted by Kiranz on Thu, 05/13/2010 - 00:11