സത്യമേവ ജയതേ

Sathyameva Jayathe
Choreography
2001
വസ്ത്രാലങ്കാരം (പ്രധാന നടൻ)
Associate Director
വസ്ത്രാലങ്കാരം
ടൈറ്റിൽ ഗ്രാഫിക്സ്
ചമയം (പ്രധാന നടൻ)
ഗാനലേഖനം
നിശ്ചലഛായാഗ്രഹണം
Art Direction
പി ആർ ഒ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
കൊച്ചി, ബോംബെ, തിരുവനന്തപുരം, ടെക്നോപാർക്ക്
ചീഫ് അസോസിയേറ്റ് സംവിധാനം
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ഇഫക്റ്റ്സ്
വാതിൽപ്പുറ ചിത്രീകരണം
കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

സത്യസന്ധനും മേലധികാരികളുടെ കണ്ണിലെ കരടുമായ സർക്കിൾ ഇൻസ്പെക്ടർ ചന്ദ്രചൂഢൻ. കാടാറു മാസം സർവ്വീസിലും നാടാറുമാസം സസ്പെൻഷനിലും, അതാണു ചന്ദ്രചൂഢന്റെ ഒരു രീതി. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കളെ നഷ്ടപ്പെട്ട അവനെ വളർത്തിയതും പഠിപ്പിച്ചതുമെല്ലാം അവന്റെ ഇക്കാക്ക സഖാവ് അഹമ്മദ് ബഷീറും ഭാര്യ ശാരദയും ചേർന്നാണു. ഓരോ തവണ സസ്പെൻഷനിലാവുമ്പോഴും അവന്റെ ഇക്കാക്കയാണു രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ചന്ദ്രനു ജോലി തിരികെ വാങ്ങി കൊടുക്കുന്നത്. പോർട്ട് ഇലക്ഷനിൽ, സഖാവ് വിശ്വംഭരനും എം പി മാത്തനും വ്യവസായി ജോസഫ് മുല്ലക്കാടനും അടങ്ങുന്ന കോക്കസ് നിർത്തുന്ന പാനലിനെതിരെ അഹമ്മദ് ബഷീർ നയിക്കുന്ന തൊഴിലാളികളുടെ പാനൽ മത്സരിക്കാൻ ഒരുങ്ങുന്നു. പാർട്ടി പറഞ്ഞിട്ടും കേൾക്കാതെ അഹമ്മദ് ബഷീർ തന്റെ പാനലുമായി മുന്നോട്ട് പോകുന്നു. മുല്ലക്കാടൻ തന്റെ ഗുണ്ടയായ സുലൈമാനെ കൊണ്ട് അഹമ്മദ് ബഷീറിനെ തല്ലി വീഴ്ത്തി ഇലക്ഷൻ ജയിക്കുന്നു. പക്ഷേ ചന്ദ്രചൂഢൻ സുലൈമാനെ അറസ്റ്റ് ചെയ്യുകയും, മുല്ലക്കാടനെ അറസ്റ്റ് ചെയ്യാനായി വീട്ടിലെത്തുകയും ചെയ്യുന്നു. ആ സമയം മുല്ലക്കാടനടങ്ങുന്ന കോക്കസിന്റെ ഗോഡ് ഫാദർ ബാലു ഭായ് എന്ന ബാലസുബ്റമണ്യം അവിടെ എത്തുകയും അവരെ രക്ഷിക്കുകയും ചെയ്യുന്നു. മുല്ലക്കാടന്റെ മകൾ നാൻസി മുല്ലക്കാടനെ, എം പി മാത്തന്റെ മകൻ റെജി മാത്തനും സംഘവും മാനഭംഗപ്പെടുത്താൻ ശ്രമിക്കുന്നു. യാദ്രുശ്ചികമായി അവിടെയെത്തുന്ന ചന്ദ്രചൂഢൻ അവളെ രക്ഷപ്പെടുത്തുന്നു. റെജിക്കെതിരെ കേസ് ചാർജ്ജ ചെയ്യാൻ സമ്മതിക്കാതെ ഉന്നതാധികാരികളുടെ സഹായത്തോടെ എം പി മാത്തൻ അവനെ രക്ഷിക്കുന്നു. എന്നാൽ നാൻസി പരാതിയിൽ ഉറച്ച് നിൽക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യുന്നു. ബാലുഭായിയുടെ നിർദ്ദേശ പ്രകാരം, നാൻസിക്ക് മാനസികരോഗമാണെന്ന് മുല്ലക്കാടൻ കോടതിയിൽ സാക്ഷി പറയുന്നു. റെജിയെ വെറുതെ വിടുന്നതോടെ നാൻസി വീട്ടിലേക്ക് തിരികെ പോകാൻ വിസമ്മതിക്കുന്നു. ചന്ദ്രചൂഢൻ നാൻസിയെ ഇക്കാക്കയുടെ വീട്ടിലേക്ക് കൊണ്ടു ചെല്ലുന്നു, അവൾ അവിടെ താമസിക്കുന്നു.

ബാലസുബ്രഹ്മണ്യം ബഡാ ഭായി എന്നു വിളിക്കുന്ന അണ്ടർ വേൾഡ് ഡോൺ ഭരത് ഷായെ പോലീസുകാരനെ തല്ലിയതിനു ചന്ദ്രചൂഢൻ അറസ്റ്റ് ചെയ്യുന്നു. ബാലുഭായി അയാളെ ജാമ്യത്തിലെടുക്കുന്നു. അതോടെ ഇരുവർക്കും ചന്ദ്രചൂഢൻ ശത്രുവായി മാറി. നാൻസിയുടെ അമ്മ അവളെ വന്ന് കാണുന്നുവെങ്കിലും, അതറിയുന്ന മുല്ലക്കാടൻ അവരുടെ വീട്ടിൽ വന്നു ഇക്കാക്കയെ അപമാനിച്ചിട്ട് പോകുന്നു. ചന്ദ്രചൂഢൻ നാൻസിയെ വിവാഹം കഴിക്കാം എന്ന് ഇക്കാക്കയോട് പറയുന്നു. അതിനിടയിൽ ഭരത് ഷായുടെ ഒരു ലാപ്ടോപ്പ് നഷ്ടപ്പെട്ടുവെന്നും അതെങ്ങനെയും വീണ്ടെടുക്കണമെന്നും ബാലുഭായിയോട് ഭരത് ഷാ അവശ്യപ്പെടുന്നു. അത് മോഷ്ടിച്ച മമ്മദിനെ ചന്ദ്രചൂഢനും സംഘവും കണ്ടെത്തി ലാപ്ടൊപ്പ് വീണ്ടെടുക്കുന്നു. എല്ലവരും ലാപ്ടോപ്പിനായി അന്വേഷണം നടത്തുന്നതിനാൽ ചന്ദ്രചൂഢൻ, മുൻ മുംബൈ കമ്മീഷണർ തരകനെ കണ്ട് ഭരത് ഷായെ കുറിച്ച് അന്വേഷിക്കുന്നു. അയാളുടെ പേരു മുഷറഫ് ഇബ്രാഹിം എന്നാണെന്നും അയാളോരു അന്താരാഷ്ട്ര തീവ്രവാദിയാണെന്നും തരകൻ ചന്ദ്രചൂഢനെ അറിയിച്ചു. ആ ലാപ്ടൊപ്പിലുള്ള രഹസ്യങ്ങൾ കണ്ടെത്താൻ ചന്ദ്രചൂഢൻ, കമ്പ്യൂട്ടർ വിദഗ്ദ്ദായായ നാൻസിയുടെ സഹായം തേടുന്നു. മമ്മദിനെ പിടികൂടുന്ന ബാലുഭായി, ചന്ദ്രചൂഢൻ ലാപ്ടോപ്പ് അവന്റെ കയ്യിൽ നിന്നും വാങ്ങിയ വിവരം അറിയുന്നു. അവർ ചന്ദ്രചൂഢനെ അപായപ്പെടുത്താൻ ശ്രമിക്കുന്നു. തലനാരിഴക്ക് ചന്ദ്രചൂഢൻ രക്ഷപ്പെടുന്നു. ഹോസ്പിറ്റലിൽ ചന്ദ്രനെ വന്നു കാണുന്ന ബാലുഭായി, ലാപ്ടോപ്പ് തിരികെ നൽകണം എന്നാവശ്യപ്പെടുന്നു.  അതേ സമയം നാൻസിയേയും ചേട്ടത്തിയേയും അവർ ഭീഷണിപ്പെടുത്തുന്നു. ലാപ്ടൊപ്പ് തിരികെ നൽകാൻ ചന്ദ്രൻ നാൻസിയോട് പറയുന്നു. അവർ ലാപ്ടൊപ്പുമായി പോകുന്നു. അവർ ലാപ്ടോപ്പ് കൈവശപ്പെടുത്തുന്നതോടെ ചന്ദ്രചൂഢനെ കൊല്ലാൻ അവർ ശ്രമിക്കുന്നു. ഒരു വെടിവെപ്പുണ്ടാകുന്നുവെങ്കിലും ചന്ദ്രചൂഢൻ രക്ഷപ്പെടുന്നു. വീട്ടിലെത്തുന്ന ചന്ദ്രചൂഢൻ കാണുന്നത് പേടിച്ചിരണ്ടിരിക്കുന്ന നാൻസിയേയും ചേട്ടത്തിയമ്മയേയുമാണു.

ലാപ്പ്ടോപ്പ് കൈമാറും മുന്നേ നാൻസി അതിലെ വിവരങ്ങൾ ഡീകോഡ് ചെയ്തിരുന്നു. ആ ലാപ്ടൊപ്പിൽ ഫീഡ് ചെയ്തിരുന്നത് ഇന്ത്യയിലുടനീളം സ്ഫോടനം നടത്താനുള്ള പദ്ധതികളാണു. അതിൻ പ്രകാരം കേരളത്തിൽ വന്നിറങ്ങുന്ന മുഷറഫിന്റെ ഏജന്റിനെ ചന്ദ്രചൂഢൻ അറസ്റ്റ് ചെയ്യുന്നു. ബാലു ഭായി അവരെ തടയാൻ ശ്രമിക്കുന്നുവെങ്കിലും അയാളെ രക്ഷിക്കാൻ സാധിക്കാതെ വരുന്നു. അബുൽ കൈഫ് എന്ന അയാളെ ചോദ്യം ചെയ്യുന്ന പോലീസിനു അയാളുടെ മിഷൻ കൊച്ചിൻ പോർട്ട് ബോംബ് വച്ച് തകർക്കുക, കൊച്ചിയെ തന്നെ നശിപ്പിക്കുക എന്നതാണെന്ന് വെളിപ്പെടുന്നു. അയാളെ അറസ്റ്റ് ചെയ്യാൻ ചന്ദ്രചൂഢനെ സഹായിച്ച എസ് ഐ ജോർജ്ജിനെ ബാലുഭായിയുടെ ആളുകൾ ആക്രമിക്കുകയും അതിൽ അയാളുടെ കാലുകൾ നഷ്ടപ്പെടുകയും ചെയ്യുന്നു. ചന്ദ്രചൂഡന്റെ സസ്പെൻഷൻ പിൻവലിക്കുന്നു. തന്റെ പദ്ധതികൾ ചോർത്തിയത് നാൻസിയാണെന്ന് തിരിച്ചറിയുന്ന മുഷറഫ്, ബാലു ഭായിയോട് ചന്ദ്രചൂഢനെ കൊല്ലുവാനും നാൻസിയെ അയാളുടെ അടുത്തെത്തിക്കുവാനും പറയുന്നു. ബാലു ഭായി അഹമ്മദ് ബഷീറിനെയും ശാരദയെയും കൊലപ്പെടുത്തി നാൻസിയെ തട്ടിക്കൊണ്ടു പോകുന്നു. അബുൽ കൈഫിനെയും ബാലു ഭായി തന്റെ സ്വാധീനം ഉപയോഗിച്ച് രക്ഷിക്കുന്നു. എന്നാൽ ബാലുഭായിയും മുഷറഫും തമ്മിൽ തെറ്റുന്നു. കൊച്ചിയിൽ നിന്ന് പോകാൻ ബാലു ഭായി മുഷറഫിനു ആറു മണിക്കൂർ സമയാമാണ് നൽകുന്നത്. 

കഥാവസാനം എന്തു സംഭവിച്ചു?

ബാലു ഭായിയെ അന്വേഷിച്ച് ചന്ദ്രചൂഢൻ അയാളുടെ വീട്ടിൽ എത്തുന്നു. ഒരു അജ്ഞാതൻ ഫോണ്‍ വിളിച്ച് ബാലുവിന്റെ സങ്കേതം ചന്ദ്രചൂഢനു പറഞ്ഞ് കൊടുക്കുന്നു. നാൻസിയും മുഷറഫും അവിടെയുണ്ടാകുമെന്നും അയാൾ പറയുന്നു. അയാൾ പറയുന്നതനുസരിച്ച് ചന്ദ്രചൂഢൻ ദിവാൻ പാലസിൽ എത്തുന്നു. ബാലു ഭായിയെ നായകളെ കൊണ്ട് കടിപ്പിച്ച് ചന്ദ്രൻ കൊലപ്പെടുത്തുന്നു. ചന്ദ്രചൂഢൻ നാൻസിയെ രക്ഷിക്കുന്നു. അജ്ഞാതൻ എന്ന പേരിൽ മുഷറഫ് വീണ്ടും ചന്ദ്രചൂഢനെ വിളിച്ച് മുഷറഫ്  രക്ഷപ്പെട്ടിട്ടില്ല എന്നും അയാളുടെ ലാപ് ടോപ്‌ ചന്ദ്രന് കൈമാറാമെന്നും പറയുന്നു. ആ ലാപ് ടോപ്പിൽ അബുൽ കൈഫിനെ കൊണ്ട് ടൈം ബോംബ് ഘടിപ്പിച്ച ശേഷം കൈഫിനെ മുഷറഫ് കൊല്ലുന്നു. അടുത്ത ദിവസം വേഷം മാറി അയാൾ ചന്ദ്രചൂഢനെ കാണുന്നു. ഇന്ത്യൻ എന്ന് പരിചയപ്പെടുത്തുന്ന അയാൾ, ആ ലാപ്ടോപ്പ് ചന്ദ്രന് നൽകുന്നു. ചന്ദ്രൻ അതുമായി പോകുന്നതിനു പിറകെ മുഷറഫ് രക്ഷപ്പെടാൻ ശ്രമിക്കുന്നു. എന്നാൽ ആ അവസരത്തിൽ അയാൾക്ക് മുന്നിൽ ചന്ദ്രചൂഢൻ വീണ്ടും എത്തുകയും, അയാൾ മുഷറഫാണെന്ന് തനിക്കറിയാമെന്നു പറഞ്ഞ്  ആ ലാപ് ടോപ്പ് ബോംബ് മുഷറഫിന്റെ കാറിലേക്ക് എറിയുന്നു. സ്ഫോടനത്തിൽ മുഷറഫ് കൊല്ലപ്പെടുന്നു.

റീ-റെക്കോഡിങ്
Runtime
169mins
ഓഫീസ് നിർവ്വഹണം
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ലെയ്സൺ ഓഫീസർ
നിർമ്മാണ നിർവ്വഹണം