Director | Year | |
---|---|---|
കടുവ | ഷാജി കൈലാസ് | 2020 |
Pagination
- Previous page
- Page 5
ഷാജി കൈലാസ്
കേന്ദ്രമന്ത്രി ജി കെ(ജനാർദ്ദനൻ)യുടേ പ്രത്യേക നിർദ്ദേശപ്രകാരം രണ്ട് സുപ്രധാന കൊലപാതകങ്ങളുടെ കേസന്വേഷിക്കാൻ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിൽ സ്പെഷ്യൽ ചുമതലയിൽ നിയമിതനാകുന്ന തേവള്ളിപ്പറമ്പൻ ജോസഫ് അലക്സും അദ്ദേഹത്തിന്റെ സുരക്ഷാ ചുമതലയും കേസന്വേഷണത്തിൽ അസിസ്റ്റ് ചെയ്യാനും കേരളാ കേഡറിൽ നിന്നു വരുന്ന ഭരത് ചന്ദ്രൻ ഐ പി എസ് (സുരേഷ് ഗോപി) യും ദൽഹിയുടെ അധികാര കേന്ദ്രങ്ങളെ വിറപ്പിക്കുന്നവരേയും ശത്രു സൈന്യത്തിന്റെ നീക്കങ്ങളേയും അതി സാഹസികമായി നേരിടുന്നു.

കേന്ദ്ര രഹന്വേഷണ റിസർച്ച് വിഭാഗത്തിലെ ഡോ സുദർശനും (നെടുമുടി വേണു) അസിസ്റ്റന്റ് എമ്മ ജോർജ്ജും ദൽഹിയിലെ നഗരവീഥിയിൽ വെച്ച് കൊല്ലപ്പെടുന്നു. ദൽഹി മെട്രോ പോലീസ് ഉദ്യോഗസ്ഥനായ ശങ്കർ (ദേവൻ) തന്നെയാണ് അതിന്റെ പുറകിൽ. ശത്രു രാജ്യത്തിന്റെ ചില സുപ്രധാന വിവരങ്ങൾ ഡോ സുദർശൻ തിരിച്ചറിഞ്ഞു എന്നതായിരുന്നു കാരണം. ഈ വിവരങ്ങൾ ദൽഹിയിലെ ആൾദൈവമായ ചന്ദ്രമൌലീശ്വരനു ഒറ്റിക്കൊടൂത്ത റിസർച്ച് അസിസ്റ്റന്റ് കിഷോർ ബാലകൃഷ്ണനും (വിജയ് മേനോൻ) കൊല്ലപ്പെടുന്നു. ഈ മരണത്തിൽ ദുരൂഹത തോന്നിയ കേന്ദ്രമന്ത്രി ജി കെ (ജനാർദ്ദനൻ) കേസന്വേഷണത്തിനു ജോസഫ് അലക്സിനെ (മമ്മൂട്ടി) വിളിക്കുന്നു.ജോസഫ് അലക്സ് കേസന്വേഷണവുമായി ചെന്നെത്തിയത് ഇന്ദ്രപ്രസ്ഥത്തിലെ ഉന്നതയിടങ്ങളിലാണ്. രാഷ്ട്രീയ ഒറ്റുകാരുടേയും ഇടനിലക്കാരുടേയും വിവരങ്ങൾ അദ്ദേഹം കണ്ടെടുക്കുന്നു. പ്രധാനമന്ത്രിയെ വധിക്കാനും ഇന്ത്യയെ തകർക്കാനുമുള്ള പാക്ക് ചാര സംഘടനയുടെ ഓപ്പറേഷൻസ് ആണ് ഇതെന്നും അതിനു ഇന്ത്യയിലെ തന്നെ രാഷ്ട്രീയ-പോലീസ്-ആത്മീയ ആളുകളുടെ വൻ പിന്തുണയുമുണ്ടെന്ന് ജോസഫ് അലക്സ് മനസ്സിലാക്കുന്നു. ജോസഫ് അലക്സിനു കേസിൽ അസിസ്റ്റ് ചെയ്യാൻ കേരളാ കേഡറിൽ നിന്നും ഭരത് ചന്ദ്രൻ ഐ പി എസും എത്തുന്നതോടെ സിനിമ ഉദ്വേഗഭരിതമാകുന്നു. പെട്ടെന്ന് ഒരവസരത്തിൽ കേസ് അവസാനിപ്പിക്കാനും റിസൈൻ ചെയ്യാനും പ്രധാനമന്ത്രി ജോസഫ് അലക്സിനോട് ആവശ്യപ്പെടുന്നു. ജി കെയും ജോസഫ് അലക്സും പ്രതീക്ഷിക്കാത്ത ഒരു തീരുമാനമായിരുന്നു അത്. തുടർന്ന് ജോസഫ് അലക്സും ഭരത് ചന്ദ്രനും നടത്തുന്ന പോരാട്ടങ്ങൾ.
- 2054 views