കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ

കഥാസന്ദർഭം

രണ്ട് സഹോദരിമാരുടെ കഥ. കുട്ടിക്കാലത്ത് വേർപിരിഞ്ഞ് പോകുന്ന രണ്ട് സഹോദരിമാർ. വളർന്നപ്പോൾ ജീവിതത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളിലകപ്പെട്ട് പോയ അവരുടെ സംഗമം ആണ് ചിത്രം പരാമർശിക്കുന്നത്.

kakkothikkavile appoppanthadikal

U/A
റിലീസ് തിയ്യതി
പരസ്യം
Kakkothikkavile Appooppan Thadikal
Choreography
1988
ഡിസൈൻസ്
വസ്ത്രാലങ്കാരം
ഗാനലേഖനം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

രണ്ട് സഹോദരിമാരുടെ കഥ. കുട്ടിക്കാലത്ത് വേർപിരിഞ്ഞ് പോകുന്ന രണ്ട് സഹോദരിമാർ. വളർന്നപ്പോൾ ജീവിതത്തിന്റെ വ്യത്യസ്ത ധ്രുവങ്ങളിലകപ്പെട്ട് പോയ അവരുടെ സംഗമം ആണ് ചിത്രം പരാമർശിക്കുന്നത്.

ചിത്രീകരണം നടന്ന സ്ഥലങ്ങൾ
പന്തളം,വെണ്മണി തുടങ്ങിയ സ്ഥലങ്ങളിലെ താഴെപ്പറയുന്ന വിവിധ സ്ഥലങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.
ചാമക്കാവ് ദേവീക്ഷേത്രം,വെണ്മണി
തിരുമണി മംഗല മഹാദേവക്ഷേത്രം,കുടശ്ശനാട്
കൊട്ടിലപ്പാട് ക്ഷേത്രം,കുടശ്ശനാട്
ഡി വി എസ് എസ് എൽ പി സ്കൂൾ,ഉള്ളന്നൂർ
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
Dialogues
വാതിൽപ്പുറ ചിത്രീകരണം
അനുബന്ധ വർത്തമാനം
  • നായികാ പ്രാധാന്യമുള്ള മലയാള സിനിമ.
  • ബോക്സോഫീസ് വിജയവും ഏറെ നീൾ നീണ്ട് നിന്ന വിജയവും ചേർത്ത് സ്‌ളീപ്പർ ഹിറ്റ് എന്ന വിശേഷണത്തിനർഹമായ സിനിമ.
  • കുട്ടികൾക്ക് പ്രാധാന്യമുണ്ടായിരുന്നതിനാൽ കേരളത്തിലെ സ്കൂളുകളിൽ ഏറെ പ്രദർശിപ്പിക്കപ്പെട്ടിരുന്നു.
  • കഥ-തിരക്കഥ-സംഭാഷണം ഫാസിലാണെങ്കിലും കഥാപ്രമേയം മധു മുട്ടത്തിന്റേതാണ്.
  • ഈ സിനിമയിലെ അഭിനയത്തിന് രേവതിക്ക് മികച്ച നടിക്കുള്ള ഫിലിം ഫെയർ അവാർഡ് ലഭ്യമായി.
  • ഈ സിനിമയും കഥാപാത്രങ്ങളുടെയും കൂടുതൽ വിശേഷങ്ങൾ വായനക്ക് ഇവിടെ നോക്കാം.
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം

മുറ്റത്ത് നിന്ന് കളിച്ചു കൊണ്ട് നിന്ന കൊച്ച് കുട്ടികളായ സഹോദരിമാരിൽ ഒരാളെ (റാസി) ഒരു ഭിക്ഷക്കാരൻ ഉവ്വാച്ചു (വി കെ ശ്രീരാമൻ) തട്ടിക്കൊണ്ട് പോകുന്നു. വെള്ളം ചോദിച്ച് വന്ന ഭിക്ഷക്കാരണ് ചേച്ചി (കാവേരി) വെള്ളമെടുക്കാൻ പോയ സന്ദർഭത്തിലാണ് ഇത് സംഭവിക്കുന്നത്. സിനിമയുടെ തുടക്കം ഇപ്രകാരമാണെങ്കിലും പിന്നീട് പ്രേക്ഷകർക്ക് മുന്നിലേക്ക് മുരളി എന്ന കുട്ടിയും അവന്റെ കഷ്ടപ്പാടുകളുമാണ് എത്തുന്നത്. കാളവണ്ടിക്കാരനും ഭാര്യയും എടുത്ത് വളർത്തുന്ന അനാഥനായ മുരളിക്ക് സ്കൂളിൽ നിന്നും ദുരനുഭവങ്ങളാണുണ്ടാവുന്നത്. വീട്ടിലെ പീഡകൾ സഹിക്കുന്നതവസാനിപ്പിച്ച് അവൻ കാക്കോത്തിയമ്മയുടെ കാവിലെ ഭിക്ഷക്കാരുടെ സംഘത്തോടൊപ്പം ചേരുന്നു. മുരളിക്ക് പാട്ടുകൾ പാടാൻ കഴിവുണ്ട് എന്ന് തിരിച്ചറിയുന്നതോടെ ഭിക്ഷാസംഘത്തിലെ മിടുക്കിയായ കാക്കോത്തി (രേവതി) അവനെ തന്റെ കൂട്ടാളിയായി മാറ്റുന്നു. പഠിക്കാൻ നിർവ്വാഹമില്ലാതെ സ്കൂളിൽ നിന്ന് പുറത്ത് പോയ മുരളിയെ ക്ലാസ് ടീച്ചർ വൽസലക്ക് (അംബിക) അവന്റെ കഷ്ടതകളറിഞ്ഞപ്പോൾ അവനെ എങ്ങനെയെങ്കിലും സ്കൂളിലേക്ക് തിരികെ കൊണ്ടു വരണമെന്നുണ്ട്.ഒരു ദിവസം അവർ മുരളിയെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വരുന്നു. മുരളി തന്റെ ടീച്ചറിന്റെ സ്നേഹത്തോടെയുള്ള പെരുമാറ്റവും മറ്റും കാക്കോത്തിയെ അറിയിക്കുന്നു. ഒരു ദിവസം മുരളിയെ തിരക്കി വൽസല ടീച്ചറിന്റെ വീട്ടിലെത്തുന്ന കാക്കോത്തി തന്റെ വീടും കുട്ടിക്കാലത്തെ ഫോട്ടോയും ഒക്കെ തിരിച്ചറിയുന്നു. പഴയ സംഭവങ്ങൾ ഒന്നൊന്നായി കാക്കോത്തി ഓർത്തെടുക്കുന്നുവെങ്കിലും സങ്കടത്തോടെയവൾ കാക്കോത്തിക്കാവിലേക്ക് ഓടിയകലുന്നു. സർക്കസിനും മറ്റും ഉപയോഗിച്ച് പീഡിപ്പിച്ചിരുന്ന ഉവ്വാച്ചുവിന്റെ കയ്യിൽ നിന്ന് കാക്കോത്തിയെ കുട്ടിക്കാലത്ത് രക്ഷപെടുത്തിയത് അവൾ അച്ഛൻ എന്ന് വിളിക്കുന്ന വൃദ്ധൻ (സുരാസു) ആണ്.  

കഥാവസാനം എന്തു സംഭവിച്ചു?

ആരുമില്ലാത്ത സമയത്ത് കാക്കോത്തിയെ തിരഞ്ഞ് കണ്ട് പിടിച്ച് കൂട്ടിക്കൊണ്ട് പോവാൻ കാക്കോത്തിക്കാവിലെത്തുന്ന ഉവ്വാച്ചുവിനെ കാക്കോത്തി ഏറെ പണിപ്പെട്ട് കൊലപ്പെടുത്തുന്നു. മുരളിയും വൽസല ടീച്ചറുമൊക്കെ ഓടി വരുമ്പോഴേക്കും ഉവ്വാച്ചു മരിച്ചു കഴിഞ്ഞിരുന്നുവെങ്കിലും കൊലപാതകിയായ കാക്കോത്തി തന്റെ അനിയത്തിയാണെന്ന് തിരിച്ചറിഞ്ഞ് വൽസലയും അനിയത്തി കാക്കോത്തിയും ഒന്നിക്കുന്നതോടെ ചിത്രമവസാനിക്കുന്നു.

റിലീസ് തിയ്യതി

kakkothikkavile appoppanthadikal

പ്രൊഡക്ഷൻ മാനേജർ
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
Submitted by Kiranz on Mon, 02/16/2009 - 01:52