വയലിൻ

കഥാസന്ദർഭം

ഭൂതകാലം ദുരന്തങ്ങള്‍ സമ്മാനിച്ച ഏയ്ഞ്ചല്‍ (നിത്യാമേനോന്‍) എന്ന പെണ്‍കുട്ടിയുടേയും എബി (ആസിഫ് അലി) എന്ന ചെറുപ്പക്കാരന്റേയും സംഗീത സാന്ദ്രമായ പ്രണയ കഥ

റിലീസ് തിയ്യതി
http://violinmovie.in/
Violin
2011
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ഭൂതകാലം ദുരന്തങ്ങള്‍ സമ്മാനിച്ച ഏയ്ഞ്ചല്‍ (നിത്യാമേനോന്‍) എന്ന പെണ്‍കുട്ടിയുടേയും എബി (ആസിഫ് അലി) എന്ന ചെറുപ്പക്കാരന്റേയും സംഗീത സാന്ദ്രമായ പ്രണയ കഥ

ഇഫക്റ്റ്സ്
കഥാസംഗ്രഹം

ഫോര്‍ട്ട് കൊച്ചിയിലെ റോസ് വില്ലയിലെ താമസക്കാരാണ് ഏയ്ഞ്ചല്‍ (നിത്യാമേനോന്‍) ഒപ്പം ഏയ്ഞ്ചലിന്റെ ചെറിയമ്മ മേഴ്സി (റീനാ ബഷീര്‍) ആനിയമ്മ എന്നവര്‍ വിളിക്കുന്ന ആനി (രമ്യാ രാമകൃഷ്ണന്‍) കൊച്ചിയില്‍ സീ ഫുഡ് ബിസിനസ്സ് നടത്തുന്ന സൈമന്റെ (വിജയരാഘവന്‍) ഉടമസ്ഥതയിലുള്ളതാണ് റോസ് വില്ല. ഏയ്ഞ്ചലിന്റെ പപ്പയുമായുള്ള ധനമിടപാടില്‍ പണ്ട് സൈമനു ലഭിച്ചതാണ്‍ റോസ് വില്ല. എങ്കിലും അയാളുടെ കാരുണ്യം മൂലം ഏയ്ഞ്ചലും മറ്റു രണ്ടു പേരും വര്‍ഷങ്ങളായി അവിടെത്തന്നെ താമസിക്കുന്നു. ഇടുക്കിയിലെ രാജകുമാരി എന്ന സ്ഥലത്ത് നിന്നും എബി (ആസിഫ് അലി) എന്നൊരു ചെറുപ്പക്കാരന്‍ അവിടത്തെ ഇടവകയിലെ പൌലോസച്ചന്റെ (ജനാര്‍ദ്ദനന്‍) ശുപാര്‍ശയില്‍ സൈമന്റെ സീഫുഡ് ഫാക്ടറിയില്‍ ജോലിക്ക് വരുന്നു. എബിക്കുള്ള താമസം റോസ് വില്ലയിലെ മറ്റൊരു കോട്ടേജില്‍ അറേഞ്ച് ചെയ്യുന്നു. ഇതില്‍ ഏയ്ഞ്ചല്‍ കുപിതയാകുന്നു എങ്കിലും നിലവില്‍ റോസ് വില്ല സൈമന്റെ ഉടമസ്ഥതയിലുള്ളതു കാരണം ഒന്നും ചെയ്യാനാകുന്നില്ല. എബിക്കും ഏയ്ഞ്ചലിനും  ദുരന്തം സമ്മാനിച്ച ഭൂതകാലമുണ്ട്.  എട്ടാമത്തെ വയസ്സില്‍ പപ്പയും മമ്മയും മരണപ്പെട്ട ഏയ്ഞ്ചല്‍  നല്ലൊരു വയലിനിസ്റ്റാണ്. വയലിന്‍ ക്ലാസ്സ് നടത്തിയും, റോസ് വില്ലയില്‍ ബേക്കറി നടത്തിയും വളരെ അദ്ധ്വാനിച്ചാണ് ജീവിക്കുന്നത്.
രാജകുമാരി സ്വദേശിയായ എബി, മയക്കുമരുന്നിനു അടിയായിരുന്ന ഇപ്പോള്‍ രോഗാവസ്ഥയിലായ തന്റെ പപ്പക്കൊപ്പം ഇടവകയിലെ പൌലോസച്ചന്റെ അനാഥമന്ദിരത്തിലാണ് താമസം. ജീവിത പ്രാരാബ്ദങ്ങള്‍ പേറുന്ന എബിയുടെ ലക്ഷ്യം പപ്പയെ രോഗവിമുക്തനാക്കുക എന്നതാണ്. നാട്ടിന്‍പുറത്തിന്റെ നിഷ്കളങ്കതയും നന്മയും മനസ്സില്‍ സൂക്ഷിക്കുന്ന എബിയും നല്ലൊരു സംഗീത പ്രിയനും ഗിറ്റാര്‍ വാദ്യകനുമാണ്.
എബിയോട് അകാരണമായി ഏയ്ഞ്ചല്‍ അകലം പാലിക്കുകയും ദ്വേഷ്യപ്പെടുമെങ്കിലും എബിയുടെ സംഗീതത്താല്‍ ക്രമേണ അവര്‍ തമ്മില്‍ ഇഷ്ടത്തിലാകുന്നു. ഇതിനിടയില്‍ പണ്ട് ചെറുപ്പത്തില്‍ റോസ് വില്ലയിലെ ബേക്കറിയില്‍ ജോലിക്ക് നിന്നിരുന്ന ഫ്രെഡി (ശ്രീജിത് രവി) റോസ് വില്ലയിലെത്തി മേഴ്സിയെ ശല്യം ചെയ്യുന്നു. തെരുവിലെ പ്രധാന ഗുണ്ടയായ ഫ്രെഡിയെ എതിര്‍ക്കാന്‍ ഇവര്‍ക്കും നാട്ടുകാര്‍ക്കും സാധിക്കുന്നില്ല. എബി നാട്ടിലെത്തി പപ്പയോടും പൌലോസച്ചനോടും ഏയ്ഞ്ചലിനെ വിവാഹം കഴിക്കുന്നതിനെപ്പറ്റി സംസാരിക്കുന്നു. മേഴ്സിയും ആനിയും ഏയ്ഞ്ചലിനെ, വരുന്ന ക്രിസ്തുമസ് ദിവസം എബിയുടെ കയ്യില്‍ ഏല്പിക്കണമെന്ന് തീരുമാനിക്കുന്നു. അതിനു വേണ്ടി മെഴ്സിയും ആനിയും എയ്ഞ്ചലിനു വേണ്ടി മനോഹരമായൊരു ഫ്രോക്ക് അവളറിയാതെ തുന്നിവെക്കുന്നു. പക്ഷെ ആ ക്രിസ്തുമസ് ദിവസം അപ്രതീക്ഷിതമായ സംഭവങ്ങള്‍ റോസ് വില്ലയില്‍ നടക്കുകയും അത് മറ്റുള്ളവരുടെ ജീവിതത്തെയാകെ മാറ്റിമറിക്കുകയും ചെയ്യുന്നു.

റിലീസ് തിയ്യതി
വെബ്സൈറ്റ്
http://violinmovie.in/

Submitted by m3db on Sat, 07/02/2011 - 03:37