ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ

കഥാസന്ദർഭം

ഉപ്പുകണ്ടം, എട്ടുവീട്ടില്‍ എന്നീ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പക. എട്ടുവീട്ടിലെ ഇപ്പോഴത്തെ അവകാശിക്കൊപ്പം സ്രാമ്പിക്കള്‍ സത്യനേശന്‍ എന്നൊരു ശത്രുകൂടി ഉപ്പുകണ്ടം ഫാമിലിക്കെതിരെ ശത്രുവായി വരുന്നു. നന്മ നിറഞ്ഞവരും ജനങ്ങളെ സഹായിക്കുന്നവരുമായ ഉപ്പുകണ്ടത്തെ കുഞ്ഞന്നാമയുടെ മക്കളും സഹോദരന്മാരും സ്രാമ്പിക്കല്‍ സത്യനേശനും എട്ടുവീട്ടില്‍ ഗണേശനുമായി നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.

റിലീസ് തിയ്യതി
Uppukandam Brothers Back in Action(2011)
2011
വസ്ത്രാലങ്കാരം
നിശ്ചലഛായാഗ്രഹണം
കഥാസന്ദർഭം

ഉപ്പുകണ്ടം, എട്ടുവീട്ടില്‍ എന്നീ രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള കുടിപ്പക. എട്ടുവീട്ടിലെ ഇപ്പോഴത്തെ അവകാശിക്കൊപ്പം സ്രാമ്പിക്കള്‍ സത്യനേശന്‍ എന്നൊരു ശത്രുകൂടി ഉപ്പുകണ്ടം ഫാമിലിക്കെതിരെ ശത്രുവായി വരുന്നു. നന്മ നിറഞ്ഞവരും ജനങ്ങളെ സഹായിക്കുന്നവരുമായ ഉപ്പുകണ്ടത്തെ കുഞ്ഞന്നാമയുടെ മക്കളും സഹോദരന്മാരും സ്രാമ്പിക്കല്‍ സത്യനേശനും എട്ടുവീട്ടില്‍ ഗണേശനുമായി നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുന്നു.

അനുബന്ധ വർത്തമാനം

1993ൽ വന്ന ഉപ്പുകണ്ടം ബ്രദേഴ്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം

കഥാസംഗ്രഹം

കോട്ടയം ജില്ലയിലെ പ്രസിദ്ധമായ കുടൂംബമാണ് ഉപ്പുകണ്ടം. കുഞ്ഞന്നാമ(സീമ)യാണ് ഇപ്പോള്‍ തറവാട്ടു കാരണവര്‍. നല്ല സാമ്പത്തിക ഭദ്രതയുള്ള ഈ കുടൂംബം ഹോസ്പിറ്റല്‍, ബാങ്ക് എന്നിവ നടത്തുന്നുണ്ടെങ്കിലും അതെല്ലാം സാമ്പത്തിക ലാഭം എന്നതിലുപരി പാവപ്പെട്ടവര്‍ക്ക് സഹായം എന്ന നിലക്കാണ്. പല നിര്‍ദ്ദനരേയും ഈ കുടൂംബം പല രീതിയിലും സഹായിക്കുന്നു. കുഞ്ഞന്നാമയുടെ മൂത്തമകള്‍ കൊച്ചമ്മിണി (വാണി വിശ്വനാഥ്) ഹോസ്പിറ്റലിന്റെ ചുമതലയുമായി അമ്മക്ക് സഹായമായും നാട്ടുകാര്‍ക്ക് ഉപകാരിയായും ജീവിക്കുന്നു. കുഞ്ഞന്നാമയുടെ രണ്ടാമത്തെ മകന്‍ ബോബി (ശ്രീകാന്ത്) അത്യാവശ്യം സാമൂഹ്യസേവനവും ചില ബിസിനസ്സും പിന്നെ അടിപിടിയുമായി നാട്ടില്‍ കറങ്ങി നടക്കുന്നു. അഴിമതിക്കാരനായ പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞീശോ (ജഗതി ശ്രീകുമാര്‍) യുടെ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കുന്ന സമരങ്ങളാണ് ബോബിയുടെ പ്രധാന പരിപാടി. ഇതിനിടയില്‍ നാട്ടിലെ പോലീസ് സ്റ്റേഷനിലേക്ക് പുതിയ സി ഐ ആയി കുഞ്ഞന്നാമയുടെ ആങ്ങള ജോസുകുട്ടി(ജഗദീഷ്) എത്തുന്നു. ഉപ്പുകണ്ടം കുടൂംബത്തിന്റെ പ്രധാന എതിരാളി സ്രാമ്പിക്കള്‍ സത്യനേശനാണ്. ഉപ്പുകണ്ടം ഫാമിലിയെ ഏതുവിധേനയും തകര്‍ക്കുക എന്ന ഒരു ഉദ്ദേശത്തിലാണ് അയാളുടെ ജീവിതം. ഉപ്പുകണ്ടത്തിന്റെ മള്‍ട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ചുമതല ഏറ്റെടുക്കാന്‍ ലണ്ടനില്‍ നിന്നും വരുന്ന കുഞ്ഞന്നാമയുടെ ഇളയ മകന്‍ സേവിച്ചന്റെ ഒപ്പം ഉണ്ടായിരുന്ന കൂട്ടൂകാരിയെ കണ്ട് വീട്ടുകാര്‍ ഞെട്ടുന്നു, സത്യനേശന്റെ ഒരേയൊരു മകള്‍. ഉപ്പുകണ്ടം ഫാമിലിയുടെ ആശ്രിതനായ കുട്ടന്‍ മാരാരുടെ(രവി വള്ളത്തോള്‍) മകള്‍ എം ബി ബി എസ് പഠനം കഴിഞ്ഞ ശ്രീലക്ഷ്മി (ഹണിറോസ്)യുമായ് ബോബി ഇഷ്ടത്തിലാണ്.

ഒരിക്കല്‍ ഒരു ചീട്ടു കളി സംഘത്തില്‍ വെച്ച് ബോബിയൂടെ പണമെല്ലാം നഷ്ടപ്പെടൂന്നു. ആ സമയത്ത് രണ്ട് ലക്ഷം രൂപയുമായി സത്യനേശന്‍ ബോബിയെ സഹായിക്കുന്നു. അപ്രതീക്ഷിതമായി അവിടെയുണ്ടായ സംഘട്ടനത്തില്‍ ബോബിക്ക് രണ്ട് ലക്ഷം നഷ്ടപ്പെട്ടു (തന്ത്രത്തിലൂടെ സത്യനേശന്‍ തന്നെ അത് കൈക്കലാക്കുന്നു) പിന്നീട് ആ രണ്ട് ലക്ഷത്തിന്റെ പേരില്‍ സത്യനേശന്‍ ബോബിയുമായി ശത്രുതയിലാകുന്നു. പണം തിരികെകൊടുക്കാന്‍ ബോബി തയ്യാറാവാത്തതുകൊണ്ട് സത്യനേശന്‍ കൊച്ചമ്മിണിയെ തട്ടിക്കൊണ്ടുപോയി കുഞ്ഞന്നാമയോട് പണം ആവശ്യപ്പെടുന്നു. പണവുമായി കുഞ്ഞന്നാമ സത്യനേശന്റെ രഹസ്യ കേന്ദ്രത്തിലെത്തി പണം കൈമാറി കൊച്ചമ്മിണിയെ മോചിപ്പിക്കുന്നു. ആ സമയം തന്നെ കുഞ്ഞന്നാമയുടെ സഹോദരന്മാര്‍ വന്ന് സംഘട്ടനത്തിലൂടെ സത്യനേശനേയും സംഘത്തേയും കീഴ്പ്പെടൂത്തുന്നു.

പണ്ട് ഉപ്പുകണ്ടംകാരാല്‍ കൊല്ലപ്പെട്ട എട്ടു വീട്ടില്‍ അനന്തന്‍പിള്ളയുടെ മകന്‍ ഗണേശന്‍ പ്രതികാ‍രത്തിനായി നാട്ടില്‍ തിരിച്ചെത്തുന്നു. ഉപ്പുകണ്ടം ഫാമിലിയെ ഭയന്ന് ചെറുപ്പത്തിലേ നാടുവിട്ട് മുംബൈയിലെത്തി അവിടത്തെ അധോലോക - കള്ളക്കടത്തു സംഘത്തില്‍ ചേര്‍ന്ന് ഇന്ന് ഇന്റര്‍നാഷണല്‍ ഡോണ്‍ എന്ന നിലയിലെത്തിയിരിക്കുകയാണ് ഗണേശന്‍. ഉപ്പുകണ്ടത്തെ തകര്‍ക്കാന്‍ ഗണേശന്‍ സത്യനേശനെ കൂട്ടൂപിടിക്കുന്നു. തുടര്‍ന്ന് ഇരു സംഘങ്ങളുടേയും പോരാട്ടങ്ങള്‍.

റിലീസ് തിയ്യതി
Submitted by Nandakumar on Tue, 06/21/2011 - 09:15