കല്യാണ ഫോട്ടോ

റിലീസ് തിയ്യതി
Kalyana Photo (Malayalam Movie)
Choreography
1965
വിതരണം
വാതിൽപ്പുറ ചിത്രീകരണം
അനുബന്ധ വർത്തമാനം

 മനോരമ ആഴ്ചപ്പതിപ്പിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്ന, ചെമ്പിൽ ജോണിന്റെ നോവലിന്റെ ആവിഷ്കാരമാണിത്. ചെമ്പിൽ ജോൺ ഈ ചിത്രത്തിൽ ചെറിയ ഒരു വേഷവും ചെയ്തു.

കഥാസംഗ്രഹം

ക്ഷയരോഗിയായ ഗോവിന്ദപ്പിള്ളയുടെ മകൻ രാമൻ പിള്ള കൊൽക്കുറ്റത്തിനു ജയിലായപ്പോൾ മകൾ ഭവാനി അശ്രണയായി. ഹേഡ് കോൻസ്റ്റബിൾ പണിക്കർ അവളെ വിവാഹം ചെയ്തുവെങ്കിലും  അവളൂറ്റെ ശിശ്രൂഷയ്ക്കും മറ്റും ചെലവു ചെയ്തു കടബാദ്ധ്യതയാൽ നാടുവിടേണ്ടി വന്ന സന്ദർഭത്തിൽ സ്ഥലം മാറ്റവുമായി. ഭവാനി കുഞ്ഞിനെ പ്രസവിച്ച് ആസ്പത്രി വിട്ടപ്പോൾ നിരാലംബയായി.  പണിക്കരുടെ വീട്ടിലെത്തിയ ഭവാനി അവിടെ സരോജിനി എന്ന തെറിച്ചിപ്പെണ്ണിനെ കണ്ട് തെറ്റിദ്ധരിച്ച് വീണ്ടും തെരുവിലായി. കുഞ്ഞ് സോമനെ അനപത്യരായ എഞ്ജിനീയർ ഐപ്പ്-ചേച്ചമ്മ ദമ്പതിമാരെ ഏൽ‌പ്പിച്ച് അവൾ യാത്രയായി. കല്യാണഫോടൊയുടെ പകുതി കീറി കുഞ്ഞിനൊപ്പം സമർപ്പിച്ചിരുന്നു അവൾ.  ഐപ്പും ചേച്ചമ്മയും സോമനെ ജോണി എന്ന പേരിട്ട് ക്രിസ്ത്യാനിയാക്കി വളർത്തി. ഇൻസ്പെക്റ്റർ ആയിത്തീർന്ന ജോണിനു ആലീസ് എന്നൊരു പ്രണയിനിയുമുണ്ട്. ജോൺ അച്ഛനെന്നറിയാതെ പണിക്കരുടെ തന്നെ മേലുദ്യോഗസ്ഥനാണ്. ആലീസുമായുള്ള കല്യാണത്തീരുമാനത്തിൽ ജോണിയുടെ പൂർവ്വകഥ അന്വേഷിക്കപ്പെട്ടു. ഭവാനിയുടെ ഭാണ്ഡക്കെട്ടിൽ നിന്നും ജോണിയുടെ കൈവശമുണ്ടായിരുന്ന കല്യാണഫോടോയുടെ മറ്റേ പകുതി കിട്ടിയതോടെ സത്യം പുറത്തായി. ഭവാനിയും പണിക്കരും ഒന്നു ചേർന്നു.

റിലീസ് തിയ്യതി
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്