Director | Year | |
---|---|---|
തിരശ്ശീലയ്ക്കു പിന്നിൽ - നീലച്ചിത്രങ്ങൾക്കെതിരെ | പി ചന്ദ്രകുമാർ | 1993 |
അഗ്നിശലഭങ്ങൾ | പി ചന്ദ്രകുമാർ | 1993 |
മിനി | പി ചന്ദ്രകുമാർ | 1995 |
തുടികൊട്ട് | പി ചന്ദ്രകുമാർ | 2000 |
Pagination
- Previous page
- Page 6
പി ചന്ദ്രകുമാർ
ബിസിനസ്സുകാരനായ ജയൻ, മക്കൾ അനിൽ - അനിത. ബാംഗ്ലൂരിൽ പഠിക്കുന്ന അനിലും അനിതയും ഒരു വിമാനയാത്രക്കിടെ എയർ ഹോസ്റ്റസായ രതിയെ പരിചയപ്പെടുന്നു. ജയൻ എയർപോർട്ടിൽ വിളിക്കാനായി വരാത്തതിനാൽ രതി അവരെ വീട്ടിൽ കൊണ്ടു ചെന്നാക്കുന്നു. അനിലും അനിതയും രതിയെ ഒരുപാടിഷ്ടപ്പെടുന്നു. അവധിക്കാലത്ത് തനിച്ചായ അവർക്ക് രതി ഒരു കൂട്ടാകുന്നു. അവരുടെ അമ്മ ചെറുപ്പത്തിലെ മരിച്ചു പോയി എന്നറിയുന്ന രതിക്ക് അവരോട് ഒരു പ്രത്യേക വാത്സല്യം തോന്നുന്നു. രതി അവരുടെ വീട്ടിൽ നിത്യ സന്ദർശക ആകുന്നു. അത് ജയനെയും പതുക്കെ രതിയിലേക്ക് അടുപ്പിക്കുന്നു. ജയനെ ഇഷ്ടപ്പെടുന്ന രതി, പക്ഷേ അവരിൽ നിന്നും അകലാൻ ശ്രമിക്കുന്നു. പക്ഷേ ഒടുവിൽ അവർ വിവാഹിതരാകാൻ തീരുമാനിക്കുന്നു. അവിചാരിതമായി അവരുടെ ജീവിതത്തിലേക്ക് കമല കടന്നു വരുന്നു. ജയിലിൽ നിന്നും ജീവപര്യന്തം ശിക്ഷ കഴിഞ്ഞ് എത്തിയ അവർ അനിതയുടേയും അനിലിന്റേയും അമ്മയാണെന്ന അവകാശവാദവുമായാണു എത്തിയത്. അതോടെ ജയന്റേയും രതിയുടേയും വിവാഹം മുടങ്ങുമെന്നാകുന്നു.

അനിലും അനിതയും ജയന്റെ മക്കൾ ആയിരുന്നില്ല. കമല ജയന്റെ ഭാര്യയും അല്ല. ജയന്റെ ജ്യേഷ്ഠന്റെ ഭാര്യയും മക്കളുമായിരുന്നു അവർ. സ്വത്തു കൈക്കലാക്കാനായി കമലയുടെ അനിയൻ ഗോപിനാഥൻ അവരെ നിർബന്ധിപ്പിച്ച് പാലിൽ വിഷം കലർത്തി ജയനെ കൊല്ലാൻ നോക്കുന്നു. എന്നാൽ അബദ്ധത്തിൽ ജയന്റെ ജ്യേഷ്ഠൻ കൊല്ലപ്പെടുന്നു. അതോടെ കമല ജയിലിലാകുകയും ചെയ്തു. ഈ വിവരം ജയൻ രതിയെ അറിയിക്കുന്നു. കമല അത്മഹത്യ ചെയ്യുന്നു.