Story
Screenplay
Dialogues
Direction
Director | Year | |
---|---|---|
വല്യേട്ടൻ | ഷാജി കൈലാസ് | 2000 |
താണ്ഡവം | ഷാജി കൈലാസ് | 2002 |
ശിവം | ഷാജി കൈലാസ് | 2002 |
നാട്ടുരാജാവ് | ഷാജി കൈലാസ് | 2004 |
ദി ടൈഗർ | ഷാജി കൈലാസ് | 2005 |
ബാബാ കല്യാണി | ഷാജി കൈലാസ് | 2006 |
ചിന്താമണി കൊലക്കേസ് | ഷാജി കൈലാസ് | 2006 |
ദി ഡോൺ | ഷാജി കൈലാസ് | 2006 |
ടൈം | ഷാജി കൈലാസ് | 2007 |
അലിഭായ് | ഷാജി കൈലാസ് | 2007 |
Pagination
- Previous page
- Page 3
- Next page
ഷാജി കൈലാസ്
Producer
കഥാസന്ദർഭം
ഭക്തിയുടെ മറവിൽ ഭരണത്തിന്റെ പിൻബലത്തോടെ ശക്തിയാർജ്ജിച്ച മയക്കു മരുന്നു മാഫിയയെ നേരിടുന്ന പോലീസ് ഓഫീസറുടെ പോരാട്ടം.
അതിഥി താരം
Associate Director
വിതരണം
Art Direction
വിസിഡി/ഡിവിഡി
സൈന
Ekalavyan
Choreography
1993
Associate Director
Film Score
വസ്ത്രാലങ്കാരം
അതിഥി താരം
Music
വിതരണം
കഥാസന്ദർഭം
ഭക്തിയുടെ മറവിൽ ഭരണത്തിന്റെ പിൻബലത്തോടെ ശക്തിയാർജ്ജിച്ച മയക്കു മരുന്നു മാഫിയയെ നേരിടുന്ന പോലീസ് ഓഫീസറുടെ പോരാട്ടം.
Art Direction
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
തിരുവനന്തപുരം
കോവളം
കോഴിക്കോട്
കോവളം
കോഴിക്കോട്
Editing
Dialogues
ചമയം
Lyrics
Cinematography
Tags
അനുബന്ധ വർത്തമാനം
- സിനിമയുടെ വിജയം സുരേഷ് ഗോപിയെ സുപ്പർസ്റ്റാർ പദവിയിലെത്തിച്ചു. അതു പോലെ ധാരാളം പോലീസ് വേഷങ്ങളും ഇതിനെ തുടർന്നു സുരേഷ് ഗോപിയെ തേടിയെത്തി.
- ഷാജി കൈലാസ് - രഞ്ജി പണിക്കർ - സുരേഷ് ഗോപി ടീമിന്റെ തുടർച്ചയായ മൂന്നാമത്തെ ചിത്രമായിരുന്നു. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യൻസ് ആയിരുന്നു ആദ്യത്തെ രണ്ടു ചിത്രങ്ങൾ. ഇതിനു ശേഷം നാലു ചിത്രങ്ങൾക്കു കൂടെ ഇവർ ഒരുമിച്ചു.
- ചിത്രത്തിന്റെ വിജയം ഷാജി കൈലാസിനെ സൂപ്പർ ഹിറ്റ് സംവിധായകനും രഞ്ജി പണിക്കരെ സൂപ്പർ ഹിറ്റ് തിരക്കഥാകൃത്തും ആക്കി.
- മമ്മൂട്ടിയെ നായകനാക്കിയും സുരേഷ് ഗോപി ശരത്ചന്ദ്രന്റെ റോളിലുമായാണു ആദ്യം ചിത്രം പ്ളാൻ ചെയ്തതെങ്കിലും മമ്മൂട്ടി താത്പര്യം പ്രകടിപ്പിക്കാതിരുന്നതു കൊണ്ടു സുരേഷ് ഗോപിയെ നായകനാക്കുകയായിരുന്നു.
- നരേന്ദ്രപ്രസാദിന്റെ ആൾദൈവമായ വില്ലൻ വേഷം വിവാദങ്ങൾ ക്ഷണിച്ചു വരുത്തി. ആകാശത്തു നിന്നും വിഭൂതിയെടുക്കുന്നതു സായിബാബയെ അനുകരിച്ചതാണെന ആരോപണവുമുണ്ടായിരുന്നു.
- ചിത്രം സമർപ്പിച്ചിരിക്കുന്നതു ലഹരി മരുന്നുകൾക്കു അടിമപ്പെട്ടവർക്കാണ്
- "ഈ ചിത്രത്തിലെ കഥയും കഥാപാത്രങ്ങളും ജീവിച്ചിരിക്കുന്നവരോ അല്ലാത്തതോ ആയ ആരുമായും ബന്ധമില്ല. സംഭവങ്ങൾ സാങ്കല്പികം മാത്രം. സാദൃശ്യങ്ങൾ പക്ഷേ യാദൃശ്ചികമെന്ന് ഞങ്ങൾ അവകാശപ്പെടുന്നില്ല." എന്നൊരു ഡിസ്ക്ളൈമർ ചിത്രത്തിന്റെ തുടക്കത്തിലുണ്ടായിരുന്നു. എങ്കിലും മുഖ്യമന്ത്രി ശ്രീധരമേനോൻ, പ്രതിപക്ഷ നേതാവ് സി കെ കൃഷ്ണൻ എന്നിവർക്കു വർഷങ്ങൾക്കു മുമ്പു മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോനോടും പ്രതിപക്ഷ നേതാവ് ഇ കെ നായനാരോടും പല കാര്യത്തിലും സാദൃശ്യമുണ്ട്. ജനഭേരി, രാജ്യാഭിമാനി എന്നു മുഖപത്രങ്ങളെ പ്രതിപാദിക്കുന്നതു യഥാക്രമം ജനയുഗവും ദേശാഭിമാനിയുമാണു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെ പറ്റിയും, പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രത്തിൽ നടന്ന ആക്രമണത്തെ പറ്റിയുമെല്ലാം പരാമർശങ്ങളുണ്ട്. സി കെ കൃഷ്ണൻ ഉലുവ ചികിത്സയെ പറ്റി പറയുന്നുണ്ട്. ഇ കെ നായനാർക്കും ഉലുവ ചികിത്സയുണ്ടായിരുന്നു.
- "വിധി പ്രഖ്യാപനങ്ങൾ ജനങ്ങൾക്കു വേണ്ടിയാകുമ്പോൾ അവ ജനവിധികളാവുന്നു. ജനസഞ്ചയങ്ങൾക്കുമേൽ ദുരന്തപേടകങ്ങൾ തുറന്നുവിടാൻ കരുനീക്കുന്നവർക്കുള്ള ശിക്ഷ നടപ്പാക്കപ്പെടുമ്പോൾ മാർഗ്ഗം എന്തുമാകട്ടേ, അതു ജനഹിതമാകുന്നു.' ഇതായിരുന്നു സിനിമയുടെ അവസാനം എഴുതികാണിച്ച വാചകം.
സർട്ടിഫിക്കറ്റ്
കഥാസംഗ്രഹം
കോവളത്തെ സാഗര ഹോട്ടലിൽ നിന്നോടിപ്പോകുന്ന രണ്ടു പെൺകുട്ടികളിലൊരാൾ സലിം ഖാൻ ബലാത്സംഗം ചെയ്തതിനെ തുടർന്നു ആശുപത്രിയിലാവുകയും അവിടെ വെച്ചു മരണപ്പെടുകയും ചെയ്യുന്നു. മണ്ണന്തലയിലെ കമലം പ്രിന്റേഴ്സിൽ ജോലി ചെയ്യുന്ന ഗോവിന്ദൻ കുട്ടിയുടെ (കുതിരവട്ടം പപ്പു) മകളായിരുന്നു കൊല്ലപ്പെട്ട മിനി. മിനിയുടെ കൂട്ടുകാരിയായ സൂസന്ന ജോണായിരുന്നു (സുമ ജയറാം) രണ്ടാമത്തെ പെൺകുട്ടി. ഹോട്ടൽ ഉടമയായ ഉണ്ണി ജോസഫ് മുളവീടന്റെ (ഗണേഷ്കുമാർ) സഹായിയായ ആൻഡ്ര്യുവിന്റെ കാമുകിയായിരുന്നു മിനി. സലിം ഖാനു വേണ്ടി ആൻഡ്ര്യു വിളിച്ചു കൊണ്ടു വരുന്ന മിനിയും കൂട്ടുകാരിയും അപകടം മനസ്സിലാക്കുമ്പോൾ ഹോട്ടലിൽ നിന്നും ഓടിപ്പോയതാണു. ഉണ്ണി, മയക്കു മരുന്നു തോട്ടമുടമയായ ചേറാടി കറിയ (വിജയരാഘവൻ), തിരുവനന്തപുരത്തെ Institute of Yoga and Meditation -ന്റെ ഉടമ സ്വാമി അമൂർത്താനന്ദ (നരേന്ദ്രപ്രസാദ്), സംസ്ഥാന അഭ്യന്തര മന്ത്രി വേലായുധൻ (രാജൻ പി ദേവ്) എന്നിവരുടെ മയക്കു മരുന്നു ബിസിനസിലെ പങ്കാളിയായ സയ്യിദ് പട്ടേലിന്റെ ആളാണു സലിം ഖാൻ.
കോവളം പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടറായ അച്യുതൻ നായരെ (ജഗതി ശ്രീകുമാർ) ഭീഷണിപ്പെടുത്തി ഉണ്ണി FIR തിരുത്തിയെഴുതിപ്പിക്കുന്നു. കൊലപാതകത്തെ കുറിച്ച് റിപ്പോർട്ടെഴുതുന്ന മാനസമൈന ചീഫ് റിപ്പോർട്ടർ, വല്ലപ്പുഴ ചന്ദ്രനെ (മണിയൻപിള്ള രാജു) ആൻഡ്ര്യുവും മറ്റും മർദ്ദിക്കുന്നു. അച്യുതൻ നായരുടെ മകൾ മാളുവും (മാതു) നാർക്കോട്ടിക് സെൽ സർക്കിൾ ഇൻസ്പെക്ടർ ശരത് ചന്ദ്രനും (സിദ്ധീഖ്) പ്രേമത്തിലാണു. ഗോവിന്ദൻ കുട്ടി ആവശ്യപ്പെട്ടതിനെ തുടർന്നു മുഖ്യമന്ത്രി ശ്രീധര മേനോനോടു പ്രതിപക്ഷ നേതാവ് സി കെ കൃഷ്ണൻ പരാതി പറയുന്നു. ഇതറിയുന്ന ഉണ്ണിയും ചേറാടി കറിയയും സ്വാമിജിയും ഗോവിന്ദൻ കുട്ടിയോടു പരാതി പിൻവലിക്കാൻ ആവശ്യപ്പെടുന്നെങ്കിലും സമ്മതിക്കാത്തതിനെ തുടർന്നു അമിതമായി മദ്യപിപ്പിച്ചു റോഡിൽ ഉപേക്ഷിക്കുകയും തുടർന്നു വാഹനാപകടത്തിൽ കൊല്ലപ്പെടുകയും ചെയ്യുന്നു.
ഗോവിന്ദൻ കുട്ടിയുടേതടക്കം തിരുവനന്തപുരത്തും ഇടുക്കിയിലും നടക്കുന്ന പല അസ്വാഭാവിക മരണങ്ങൾക്കു പിന്നിലും മയക്കു മരുന്നു ലോബിയുടെ കയ്യുണ്ടെന്നു സംശയിക്കുന്ന മുഖ്യമന്ത്രി നാർക്കോട്ടിക് സെല്ലിന്റെ തലവനായി മാധവൻ IPS -നെ (സുരേഷ് ഗോപി) നിയമിക്കുകയും മാധവൻ തിരുവനന്തപുരത്തെത്തി ജോലിയേറ്റെടുക്കുകയും ചെയ്യുന്നു. ഐജി ദേവദാസ് (അസീസ്), അഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രി എന്നിവരെയെല്ലാം സന്ദർശിക്കുന്ന മാധവൻ മയക്കുമരുന്നിന്റെ വിദേശത്തേക്കുള്ള കയറ്റിയക്കൽ തടയാൻ കഴിഞ്ഞാൽ മയക്കു മരുന്നു ലോബിയെ നിയന്ത്രിക്കാൻ കഴിയുമെന്നു വ്യക്തമാക്കുന്നു.
കോവളത്തെ പെൺകുട്ടിയുടെ കൊലപാതകത്തിനു മയക്കു മരുന്നു ലോബിയുമായി ബന്ധമുണ്ടോയെന്നും മാധവൻ അന്ന്വേഷിക്കുന്നു. മുഖ്യമന്ത്രിയുടെ അനന്തിരവളായ മായ (ഗീത) നടത്തുന്നതും അമൂർത്താനന്ദ പീഠയുടെ കീഴിലുള്ളതുമായ മാനസിക രോഗികൾക്കായുള്ള കരുണയിൽ പോയി സൂസന്ന ജോണിനെ കാണാൻ ശ്രമിക്കുന്നെങ്കിലും മായ അനുവദിക്കുന്നില്ല. മുംബൈ പോലീസ് അന്ന്വേഷിക്കുന്ന സലിം ഖാൻ കേരളത്തിലുണ്ടെന്നു വല്ലപ്പുഴ ചന്ദ്രനിൽ നിന്നും മനസ്സിലാക്കുന്ന മാധവൻ സലിം ഖാനായി അന്ന്വേഷണം ആരംഭിക്കുന്നു. സാഗര ഹോട്ടലിൽ ചെന്നു സേർച്ച് ചെയ്യുമ്പോൾ അച്യുതൻ നായരെ മർദ്ദിച്ചതിനു ഉണ്ണിയെ അറസ്റ്റ് ചെയ്യുന്നെങ്കിലും ഐജിയുടെ ഇടപെടലിനെ തുടർന്നു വിടേണ്ടി വരുന്നു. ആശ്രമത്തിലെ ബസ്സിൽ വരുന്ന സലിം ഖാനെ കറിയ സ്വന്തം കാറിൽ കൊണ്ടു പോകുന്നു. മാധവനും സംഘവും ബസ്സിൽ സലിം ഖാനുണ്ടോയെന്നു അന്ന്വേഷിച്ചു കരുണയിൽ വരുന്നെങ്കിലും കിട്ടാത്തതിനെ തുടർന്നു ഡ്രൈവർ കേശുവിനെ (കുഞ്ചൻ) അറസ്റ്റ് ചെയ്യുന്നു. അവിടെയെത്തുന്ന കറിയ മാധവനെ "തന്തയില്ലാത്തവൻ" എന്നു വിളിച്ചതിനെ തുടർന്നു മാധവൻ അയാളെ മർദ്ദിക്കുന്നു. കേശുവിനെ ചോദ്യം ചെയ്തെങ്കിലും ഊമയായതിനാൽ വിവരങ്ങളൊന്നും ലഭിക്കാതെ മായയോടൊപ്പം വിട്ടയക്കുന്നു. പക്ഷേ, സ്വാമിയും സംഘവും കേശുവിനെ ക്രൂരമായി മർദ്ദിക്കുകയും പോലീസ് മർദ്ദനത്തിൽ പരിക്കു പറ്റിയതായി പത്രത്തിൽ വാർത്ത വരികയും ചെയ്യുന്നു. വാർത്ത കണ്ടു മുഖ്യമന്തി ആദ്യം ദേഷ്യപ്പെടുന്നെങ്കിലും പിന്നീട് മായയിൽ നിന്നും സത്യം തിരിച്ചറിയുന്നു.
സലിം ഖാനെ ഒളിപ്പിച്ചിരിക്കുന്നതു ആശ്രമത്തിലാണെന്നു മാധവൻ മനസ്സിലാക്കുന്നെകിലും സ്വാമിജി അതിനുള്ളിൽ സലിം ഖാനെ അഭ്യന്തരമന്ത്രിയുടെ വീട്ടിലേക്കു മാറ്റുന്നു. അവിടെ വെച്ചു "തന്തയില്ലാത്തവൻ" എന്നു വിളിച്ചതിനു വേലായുധനുമായി മാധവൻ വഴക്കുണ്ടാക്കുന്നു.
താൻ ശ്രീധരമേനോന്റേയും സി കെ കൃഷ്ണന്റേയുമൊക്കെ പഴയ സഹപ്രവർത്തകനായിരുന്ന സഖാവ് വി കെ ശേഖരന്റെ മകനാണെന്നു മാധവൻ മുഖ്യമന്ത്രിയെ അറിയിക്കുന്നു. മാധവനെ നേരിടാനായി ബോംബെയിൽ നിന്നും മഹേഷ് നായരെ (ദേവൻ) സ്വാമിജി വരുത്തിക്കുന്നു. മഹേഷ് നായർ തന്റെ ഭർത്താവായിരുന്നെന്നും ആശ്രമത്തിലെ മറ്റു രഹസ്യങ്ങളുമെല്ലാം അന്തേവാസിയായ ഹേമാംബര (ചിത്ര) മായയെ അറിയിക്കുന്നു. മാധവനെ വധിക്കാൻ വരുന്ന ഒരു ഗുണ്ടയിൽ നിന്നു കൂടെ കൂടുതൽ വിവരങ്ങൾ അറിഞ്ഞു ഉണ്ണിയേയും ചേറാടി കറിയയേയും അറസ്റ്റ് ചെയ്യുന്നു. കുറ്റകൃത്യങ്ങളുടെ മുഴുവൻ വിവരങ്ങളും മാധവൻ മുഖ്യമന്ത്രിയേയും പ്രതിപക്ഷ നേതാവിനേയും അറിയിക്കുന്നു.
കഥാവസാനം എന്തു സംഭവിച്ചു?
വിവരങ്ങളറിയുന്ന സ്വാമിയും മഹേഷ് നായരും മുഖ്യമന്ത്രിയെ വധിക്കാൻ പദ്ധതി തയ്യാറാക്കുന്നെങ്കിലും ഹേമയിലൂടെ അതറിയുന്ന മാധവനും സംഘവും അഭ്യന്തരമന്ത്രി വേലായുധനെയും ഐജി ദേവദാസനേയും കൂടെ തടവിലാക്കുന്നു. മഹേഷ് നായരും സ്വാമിജിയും ശരതിനേയും മാളുവിനേയും പിടികൂടി വധിക്കുന്നു. തുടർന്നു അവരെ കണ്ടെത്തുന്ന മാധവൻ സ്വാമിജിയേയും മഹേഷിനേയും വധിക്കുന്നു.
Runtime
153mins
റിലീസ് തിയ്യതി
വിസിഡി/ഡിവിഡി
സൈന
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
നിർമ്മാണ നിർവ്വഹണം