റോമാൻസ് ഡ്രാമ

റോസ് ഗിറ്റാറിനാൽ

Title in English
Rose Guitarinaal
വർഷം
2013
റിലീസ് തിയ്യതി
വിതരണം
Runtime
111mins
സർട്ടിഫിക്കറ്റ്
കഥാസന്ദർഭം

താര(ആത്മീയ രാജൻ) എന്ന സാധാരണ പെൺകുട്ടിയുടെ ജീവിതത്തിലേക്ക് പ്രണയവുമായി കടന്നു വന്ന ജോ അലക്സ് (മനു) ശ്യാം (റിച്ചാർഡ് ജോയ് തോമസ്) എന്നീ ചെറുപ്പക്കാരുടേയും താരയുടെ പ്രണയത്തിന്റേയും കഥ.

അസോസിയേറ്റ് ക്യാമറ
കഥാസംഗ്രഹം

ഫ്ലൈ എയർ എന്ന സ്ഥാപനത്തിൽ എയർഹോസ്റ്റസ് ട്രെയിനിങ്ങ് സ്റ്റുഡന്റാണ് താര (ആത്മീയ രാജൻ) പശ്ചിമ കൊച്ചിയിലെ ഒരു സാ‍ധാരണ കൃസ്ത്യൻ കുടുംബത്തിലെ അംഗമാണ്. താരയുടെ പപ്പ (ജഗദീഷ്) ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജോലി ചെയ്യുന്നു. താരയുടെ ചെറുപ്പത്തിൽ മമ്മ അവരെ വിട്ടുപോയതാണ്. എയർ ഹോസ്റ്റസ് ട്രെയിനിങ്ങിനൊപ്പം താരം ഒരു പേസ്ട്രി/ബേക്കറി സ്ഥാപനത്തിൽ പാർട്ട് ടൈം ജോലി ചെയ്യുന്നുന്നുണ്ട്. ചെറുപ്പം മുതലേ താരയുടെ കൂട്ടുകാരനും സ്ക്കൂൾ-കോളേജ് മേറ്റുമാണ് അതേ നാട്ടുകാരനായ അപ്പു എന്ന് വിളിക്കുന്ന ജോ അലക്സ് (മനു) ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുന്നു. അപ്പുവിനു താരയോട് ഉള്ളിൽ പ്രണയമുണ്ട്. എന്നാൽ അവനത് തുറന്നു പറയാനാവുന്നില്ല്ല. താര അവനെ വളരെ നല്ല അടുത്ത കൂട്ടുകാരനായിട്ടാണ് കാണുന്നത്. താരയെ ജോലിസ്ഥലത്തേക്കും തിരിച്ചും അപ്പുവാണ് കൊണ്ട് വിടുന്നത്.

താരയുടെ കമ്പനിയിലെ ഡയറക്ടർ ബോർഡ് അംഗമായ ബിനോയ് (രജത് മേനോൻ) താരയുടേയും അപ്പുവിന്റേയും കോളേജ് ബാച്ചായിരുന്നു. ബിനോയിയുടെ പപ്പ ഈ കമ്പനിയിലെ മേജർ ഷെയർ ഹോൾഡർ ആയതുകാരണം ബിനോയ് കമ്പനിയുടെ ഡയറക്ടർ ബോർഡ് അംഗാ‍മായി. ഡാൻസ് ബാറും പെൺകുട്ടികളും മദ്യപാനവുമായി ജീവിതം അടിച്ചുപൊളിക്കുന്ന തരക്കാരനാണ് ബിനോയ്. ഒരു ദിവസം ഡേറ്റിങ്ങിനായി ബിനോയ് താരയോട് സംസാരിക്കുന്നുവെങ്കിലും ബിനോയിയോട് താല്പര്യമില്ലാത്ത താര അത് നിരസിക്കുന്നു. കമ്പനിയുടെ സി ഇ ഓ ആയ ശ്യാം (റിച്ചാർഡ്) യാദൃശ്ചികമായി താരയെ കാണുന്നു. താരയോട് അയാൾക്ക് ഒരിഷ്ടം തോന്നുന്നു. താര പാർട്ട് ടൈം ജോലി ചെയ്യുന്ന ബേക്കറിയിൽ ശ്യാം എത്തുന്നു. താരയെ കാണുന്നു. ശ്യാമിന്റെ അടുപ്പം നിറഞ്ഞ പെരുമാറ്റം താരയ്ക് ഇഷ്ടമാകുന്നു.

ഇതിനിടയിൽ അപ്പു തന്റെ ഇഷ്ടം താരയുടെ പപ്പയോട് വെളിപ്പെടുത്തുന്നു. താരയുടേ ഇഷ്ടം അറിയാൻ പപ്പ അപ്പുവിനോടാവശ്യപ്പെടുന്നു. കൊച്ചി നഗരത്തിൽ നിന്നും തന്റെ നാട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് അപ്പുവിന്റെ മാതാപിതാക്കൾ (ജോയ് മാത്യ & താരാ കല്യാൺ) വരുന്ന ഞായറാഴ്ച പള്ളിയിൽ വെച്ച് താരയോടും തന്റെ മാതാപിതാക്കളോടും താരയോടുള്ള ഇഷ്ടം വെളിപ്പെടൂത്താൻ അപ്പു തീരുമാനിക്കുന്നു. താരയോട് പള്ളിയിൽ വരണമെന്ന് അപ്പു പറയുന്നു. എന്നാൽ ഇതിനിടയിൽ ശ്യാമും താരയും മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന അവസ്ഥയിലാകുന്നു. തുറന്നു സംസാ‍രിക്കാൻ ശ്യാം ഒരു ദിവസം വരാൻ താരയോട് ആവശ്യപ്പെടുന്നു. താര സമ്മതിക്കുന്നു. അതുപ്രകാരം വരുന്ന ഞായറാഴ്ച കണ്ടുമുട്ടാമെന്ന് ഇരുവരും സമ്മതിക്കുന്നു.

അപ്പു താരയെ പള്ളിയിൽ കാത്തിരിക്കുന്നു. എന്നാൽ പ്രാർത്ഥനാ സമയം കഴിഞ്ഞിട്ടും താര വന്നില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
Cinematography
നിർമ്മാണ നിർവ്വഹണം
ഇഫക്റ്റ്സ്
ഗ്രാഫിക്സ്
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
ഓഡിയോഗ്രാഫി
പ്രൊഡക്ഷൻ മാനേജർ
വാതിൽപ്പുറ ചിത്രീകരണം
ചിത്രീകരണം നടന്ന സ്ഥലങ്ങൾ
ഫോർട്ട് കൊച്ചി, എറണാകുളം
നിശ്ചലഛായാഗ്രഹണം
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
ശബ്ദലേഖനം/ഡബ്ബിംഗ്
കാസറ്റ്സ് & സീഡീസ്
ചമയം
വസ്ത്രാലങ്കാരം
സംഘട്ടനം
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി
ടൈറ്റിൽ ഗ്രാഫിക്സ്