കോമഡി/റൊമാൻസ്/ഡ്രാമ

മേക്കപ്പ് മാൻ

Title in English
Makeup Man
വർഷം
2011
റിലീസ് തിയ്യതി
സർട്ടിഫിക്കറ്റ്
Story
കഥാസന്ദർഭം

ലക്ഷങ്ങൾ സാമ്പത്തിക ബാദ്ധ്യതയുള്ള ബാലു (ജയറാം) എന്ന ചെറുപ്പക്കാരനെ വിവാഹം കഴിച്ച സൂര്യ (ഷീലാ കൗൾ) എന്ന പെൺകുട്ടി ചില പ്രത്യേക സാഹചര്യങ്ങളാൽ ഇതെല്ലാം മറച്ച് വെച്ച് ഒരു സിനിമയിൽ നായികയായി അഭിനയിക്കുകയും അപ്രതീക്ഷിതമായി പിന്നീട് തുടർ സിനിമകളിൽ പിന്നീട് അഭിനയിക്കേണ്ടിവരികയും അത് ബാലു -സൂര്യ ദാമ്പത്യജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടാക്കുകയും ചില തെറ്റിദ്ധാരണകളാൽ അകലുകയും ചെയ്യുന്നു. സംശയങ്ങളെല്ലാം മറനീങ്ങി സത്യം തെളിയുകയും അവർ വീണ്ടും ഒന്നിക്കുകയും ചെയ്യുന്നു.അ

Direction
കഥാസംഗ്രഹം

ഇവന്റ് മാനേജ് മെന്റ് നടത്തി കടം കേറി കടക്കാരെ പേടിച്ച് ജീവിക്കുകയാണ് ബാലു(ജയറാം). ബാലുവിന്റെ വിവാഹം നിശ്ചയം കഴിഞ്ഞ് ഭാവി വധുവുമായുള്ള പരിചയം കടുത്ത പ്രണയത്തിലുമാണ്. ബാലുവിന്റെ സാഹചര്യം കൊണ്ട് ഭാവി വധു സൂര്യ(ഷീലാ കൗൾ)ക്ക് മറ്റൊരു വിവാഹം വീട്ടുകാർ ഏർപ്പെടുത്തിയെങ്കിലും വിവാഹത്തലേന്ന് ബാലുവുമൊത്ത് സൂര്യ ഒളിച്ചോടുന്നു. മറ്റൊരു ഗതിയുമില്ലാതെ ബാലു സിനിമാ പ്രൊഡക്ഷൻ കണ്ട്രോളർ കിച്ചു മാഞ്ഞാലി(സുരാജ് വെഞ്ഞാറമൂട്)യെ സഹായത്തിനു വിളിക്കുന്നു. കിച്ചുവിന്റെ സഹായത്താൽ അമ്പലത്തിൽ വെച്ച് വിവാഹിതരാകുന്ന ബാലുവിനും സൂര്യക്കും ഒരു ദിവസം താമസിക്കാൻ സിനിമക്കാരുടെ ഹോട്ടലിൽ കിച്ചു മുറിയൊരുക്കിക്കൊടൂക്കുന്നു. നിർമ്മാണത്തിലിരിക്കുന്ന സിനിമയിലെ നായികയുടെ പ്രകടനം മോശമായതുകൊണ്ട് പുതിയൊരു നായികയെത്തേടുന്ന നിർമ്മാതാവും സംവിധായകനും സൂര്യയെ അപ്രതീക്ഷിതമായി കാണുകയും അവളെ നായികയാക്കാൻ നിശ്ചയിക്കുകയും ചെയ്യുന്നു. ഗതികേടു കൊണ്ടും കിച്ചുവിനെ സഹായിക്കാനും ഒരുതവണ സിനിമയിൽ നായികയാകാം എന്ന് സൂര്യയും ബാലുവും നിശ്ചയിക്കുന്നു. സിനിമയേയും അഭിനയത്തേയും കുറീച്ച് കൂടുതൽ മനസ്സിലാക്കിയ സൂര്യ തുടർ സിനിമകളിൽ അഭിനയിക്കാം എന്ന് തീരുമാനിക്കുന്നു. എന്നാൽ തന്റെ ഭാര്യ അഭിനയം നിർത്തണം എന്ന് നിശ്ചയിക്കുന്ന ബാലുവിന്റെ തീരുമാനത്തെ സൂര്യ എതിർക്കുന്നു. പ്രതീക്ഷക്കപ്പുറമായി സൂര്യയുടെ പ്രകടനം എല്ലാവർക്കും ഇഷ്ടപ്പെടുകയും സിനിമ വിജയിക്കുകയും ചെയ്യുന്നു. സൂര്യയുടെ ഇഷ്ടം തിരിച്ചെടുക്കാൻ ബാലു പിന്നീട് പല വഴികളും നോക്കുന്നുവെങ്കിലും പരാജിതനാകുന്നു. അതേ സമയം സൂര്യയോട് സംവിധായകനു(സിദ്ദിഖ്) ഇഷ്ടം തോന്നുന്നു. പോപ്പുലർ നടിയായിത്തീരുന്ന സൂര്യയുടെ സ്വകാര്യ ദു:ഖങ്ങളും അവളെ നഷ്ടപ്പെട്ട ബാലുവിന്റെ വിരഹവും അവർ ബന്ധപ്പെടുന്ന സിനിമാ ലോക്കേഷനുകളിലും ചർച്ചാ വിഷയമാകുന്നു. ബാലുവിനു സൂര്യയെ നഷ്ടപ്പെടുമെന്ന ഒരു സന്ദർഭത്തിൽ സിനിമാ താരമായ പൃഥീരാജും കിച്ചു മാഞ്ഞാലിയും ഇടപെടുന്നു. ഒടുവിൽ എല്ലാ സത്യങ്ങളും മനസ്സിലാക്കി ബാലുവിന്റെ നിർമ്മല സ്നേഹവും സൂര്യയുടെ സത്യസന്ധതയും ഒരുമിച്ചു ചേരുന്നു.

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്
അനുബന്ധ വർത്തമാനം

സിനിമാ താരങ്ങളായ കുഞ്ചാക്കോബോബനും പൃഥീരാജും സിനിമാതാരങ്ങളായിത്തന്നെ ഇതില്‍ അഭിനയിക്കുന്നു

Cinematography
ഇഫക്റ്റ്സ്
ചീഫ് അസോസിയേറ്റ് സംവിധാനം
നിശ്ചലഛായാഗ്രഹണം
സൗണ്ട് എഫക്റ്റ്സ്
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്)
കാസറ്റ്സ് & സീഡീസ്
ചമയം (പ്രധാന നടൻ)
വസ്ത്രാലങ്കാരം